അജിത് പവാറിന്റെ മരണം; വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ DGCA നടപടി, 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ നടപടിയുമായി DGCA. വിഎസ്ആറിന്റെ 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു.
ബാരാമതിയിൽ അപകടത്തിൽപ്പെട്ടത് വിഎസ്ആറിന്റെ ലിയർജെറ്റ് 45 എന്ന വിമാനമായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ തന്നെ സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ട് വന്നതിന് തൊട്ട് പിന്നാലെയാണ് ഒന്നിലധികം ലംഘനങ്ങൾ കണ്ടെത്തിയത്, ഇതിന് പിന്നാലെയായിരുന്നു നടപടി.

നിരവധി സുരക്ഷാ ലംഘനങ്ങൾ വിമാനം നടത്തിയതായി ഡിജിസിഎ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ വി എസ് ആർ വെഞ്ച്വേഴ്സിന് 7 പ്രൈവറ്റ് ജെറ്റുകളാണ് ഉള്ളത്. അതിൽ 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്യാനാണ് ഉത്തരവ് ഇട്ടിരിക്കുന്നത്. കൂടുതൽ പരിശോധന ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതായും ഡിജിസിഎ വ്യക്തമാക്കി. വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അന്തിമ റിപ്പോർട്ട് വന്നശേഷം മാത്രമേ അറിയാൻ സാധിക്കൂ.

2026 ജനുവരി 28നാണ് അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അജിത് പവാറിനെ കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, അറ്റൻഡന്റ് പിങ്കി മാലി, പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂർ, സഹപൈലറ്റ് ശംഭവി പതക് എന്നിവരും കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവിന്റെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവകരമായ ഇടപെടൽ നടത്തണമെന്നും സുതാര്യമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും രോഹിത് പവാർ ആവശ്യപ്പെട്ടിരുന്നു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img