റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമെന്ന് ട്രംപ്; ആശങ്കയില്ലെന്ന് ഇന്ത്യ

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിൻ്റെ തീരുമാനത്തിനെതിരെ ഇന്ത്യ. റഷ്യയി നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഈടാക്കുമെന്ന യുഎസിൻ്റെ പ്രഖ്യാപനത്തിനെതിരെയാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പ്രതികരിച്ചത്.

“ഇന്ത്യയിലെ എണ്ണ സ്രോതസുകളെ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. എനിക്ക് ഇതിൽ ഒട്ടും ആശങ്കയില്ല. എന്തെങ്കിലും സംഭവിച്ചാൽ അത് ഞങ്ങൾ കൈകാര്യം ചെയ്യും”; ഹർദീപ് സിംഗ് പുരി പറഞ്ഞു. ജനങ്ങളുടെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുക എന്നത് സർക്കാരിൻ്റെ പ്രഥമ പരിഗണനയിൽ വരുന്ന കാര്യമാണ്. ഈ വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

ഇന്ത്യയിൽ ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ 88 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ 40 ശതമാനം വരെ റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മുൻപ് ഇന്ത്യ 27 രാജ്യങ്ങളിൽ നിന്നാണ് എണ്ണ വാങ്ങിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് അത് 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

എവിടെ നിന്ന് എണ്ണ വാങ്ങേണ്ടി വന്നാലും അത് വാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബ്രസീൽ, ഗയാന, കാനഡ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആഗോള എണ്ണ വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

50 ദിവസത്തിനുള്ളിൽ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കനത്ത തീരുവ ഏർപ്പെടുത്തുമെന്ന് പറഞ്ഞ ട്രംപ് റഷ്യൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവയും, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധവും ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

Hot this week

പിഎം ശ്രീ തർക്കത്തിന് പരിഹാരം; പിൻമാറുന്നതായി കേരളം അറിയിക്കും

ഇടതു മുന്നണിയെ പിടിച്ചുലച്ച പിഎം ശ്രീ തർക്കത്തിന് പരിഹാരം. പിഎം ശ്രീയിൽ...

ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല, ആരും അങ്ങനെ മോഹിക്കേണ്ട: എം. മുകുന്ദൻ

ഇടതുപക്ഷത്തോടുള്ള തൻ്റെ വിയോജിപ്പുകൾ ആത്മപരിശോധനയെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ഓർമ വെച്ച...

വാഴയിലയിൽ നിന്ന് ജീവിതവിജയം; വിദേശത്ത് നിന്ന് എത്തി കർഷകനായ പ്രവാസി

കൊട്ടാരക്കര :ഗൾഫ് രാജ്യത്ത് വർഷങ്ങളോളം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയ...

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 31 മുതൽ – സുവിശേഷകൻ ജോയ് പുല്ലാട് തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ...

പാമ്പാ അസോസിയേഷന്റെ പിക്‌നിക്ക് ആവേശഭരിതമായി

പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീ പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ്  അസോസിയേഷന്റെ (പമ്പ)...

Topics

രാജ്യാന്തര കുരുമുളക് സമൂഹത്തിന്റെ 53-ാമത് വാർഷിക സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി

ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ 53-ാമത് വാർഷിക സമ്മേളനം സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ...

“സമന്വയം  2025”;പുസ്തകങ്ങളുടെ പോരാട്ടം ഒരു പുത്തൻ അനുഭവമായി

 കാനഡയിലെ സാംസ്‌കാരിക സംഘടന ആയ സമന്വയ   കൾച്ചറൽ അസോസിയേഷന്റെ  ...
spot_img

Related Articles

Popular Categories

spot_img