ഇന്ത്യ-വത്തിക്കാൻ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്ക്

ഇന്ത്യ വത്തിക്കാൻ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്കെന്ന് സൂചന. ഇതിൻ്റെ ഭാഗമായി ഇന്ത്യ വത്തിക്കാൻ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ ആദ്യ ഇടം ഇന്ത്യക്കായി നീക്കി വയ്ക്കുകയാണ് വത്തിക്കാൻ ഇതിലൂടെ ആഗ്രഹിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

വത്തിക്കാൻ രാഷ്ട്രത്തിൻ്റെ മതപരമായ പ്രത്യേകതകൾ അംഗീകരിച്ചു കൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. ഏറെ പ്രാധാന്യമുള്ള ചരിത്ര ദൗത്യമാണ് ഇതെന്ന് വത്തിക്കാൻ അറിയിച്ചു. ലിയോ പതിനാലമൻ മാർപാപ്പയുടെ രണ്ടാം അപ്പസ്തോലിക സന്ദർശനം ഈ വർഷം ഇന്ത്യയിലേക്ക് ആണെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.

ഏറെ പ്രാധാന്യമുള്ള ചരിത്ര ദൗത്യം എന്നാണ് ഈ ചർച്ചകളെ വത്തിക്കാൻ വിശേഷിപ്പിക്കുന്നത്. ഇതിനോട് അനുകൂലമായ നിലയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനായ മാർപാപ്പ ക്ക് ഇന്ത്യ സന്ദർശനത്തിനുള്ള മുഖ്യ തടസം, മാർപാപ്പ ഒരേ സമയം രാഷ്ട്ര തലവനും, മത നേതാവുമാണ് എന്നതാണ്. ആഗോള കത്തോലിക്ക സഭയുടെ പരമാചാര്യൻ എന്ന നിലയിലെ പദവി ആയിരുന്നു സന്ദർശനത്തിനുള്ള ആദ്യ തടസം. എന്നാൽ വത്തിക്കാൻ നേരിട്ട് നടത്തിയ ചർച്ചകളിലൂടെ ഈ തടസം ഒഴിവായി. എതിർപ്പ് ഉയർത്തിയിരുന്ന ആർഎസ്എസും പുതിയ നിലപാടിലേക്ക് മാറിയിട്ടുണ്ട്.

ഇതോടെ വത്തിക്കാൻ്റെ മതപരമായ പ്രത്യേകതകൾ അംഗീകരിച്ചു കൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി നടത്തി ട്വീറ്റ് പുതിയ നിലപാടിൻ്റെ ആദ്യ പ്രഖ്യാപനമായി. വത്തിക്കാൻ രാഷ്ട്രം എന്ന പദത്തിന് പകരം കത്തോലിക്ക ലോകത്ത് മാത്രം ഉപയോഗിക്കുന്ന പദമായ ഹോളി സീ എന്നാണ് വത്തിക്കാൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചകളെ വിശേഷിപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഉപയോഗിച്ചത്. മത സ്വാതന്ത്രമടക്കമുള്ള വിഷയങ്ങൾ ചർച്ചക്ക് വിഷയമായെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

എസ്.ജയ് ശങ്കറിൻ്റെ ട്വീറ്റിൻ്റെ പൂർണ രൂപം

“പരിശുദ്ധ സിംഹാസനത്തിലെ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് പോൾ റിച്ചർഡ് ഗല്ലഗർ കാണാൻ കഴിഞ്ഞതിൽ സന്തോഷം. വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ചും നല്ലൊരു സംഭാഷണം” നടന്നെന്നും ചർച്ചകൾക്ക് ശേഷം എസ്. ജയ്‌ശങ്കർ കുറിച്ചു.

ഇതാടെ ലിയോ പതിനാലാമൻ മാർപാപ്പ, മാർപാപ്പ എന്ന നിലയിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്ന രണ്ടാമത്തെ വിദേശ രാജ്യം ഇന്ത്യ ആയേക്കും. എതിർപ്പൊഴിവാക്കാൻ ആർഎസ്എസ് നേതൃത്വവുമായി വത്തിക്കാൻ നാളുകളായി ചർച്ച നടത്തിവരികയാണ്. ഇതിൻ്റെ തുടർച്ചയെന്ന നിലയിൽ വത്തിക്കാൻ വിദേശകാര്യ മന്ത്രി ആർച്ച്ബിഷപ്പ് പോൾ റിച്ചർഡ് ഗല്ലഗർ ഇന്ന് ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

എന്നാൽ കൂടിക്കാഴ്തയിൽ നിന്ന് ഇന്ത്യൻ കർദിനാൾമാരെ ആരെയും നാളിതു വരെ വത്തിക്കാൻ ഉൾപ്പെടുത്തിയിട്ടില്ല. എല്ലാ തലത്തിലുമുള്ള ചർച്ചകൾ വത്തിക്കാൻ നേരിട്ട് നടത്തുകയാണ്. മണിപ്പൂർ അടക്കം മതപീഡനവിഷയങ്ങൾ ഇന്ത്യൻ ക്രൈസ്തവ സമൂഹങ്ങൾ ആവർത്തിച്ചു നയിക്കുമ്പോൾ,മറ്റൊരു മതഭൂരിപക്ഷ രാജ്യത്ത് ഏറ്റവും കൂടുതൽ കത്തോലിക്കർ വസിക്കുന്ന ലോകത്തെ ഏക ഇടം എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുകയാണ് വത്തിക്കാൻ.

ഈ മാസം 13 ന് ഇന്ത്യയിലെത്തിയ വത്തിക്കാൻ സംഘം നാളെ മടങ്ങും. പോകും മുൻപ് പ്രധാനമന്ത്രിയുമായും സംഘം കൂടികാഴ്ച്ച നടത്തിയേക്കും. അങ്ങനെയെങ്കിൽ മാർപാപ്പയുടെ സന്ദർശനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ആർച്ച്ബിഷപ്പ് പോൾ റിച്ചർഡ് ഗല്ലഗർ ഏറെ ശ്രദ്ധേയനായ നേതാവാണ്.

ലിയോ പതിനാലാമൻ്റെ ഏറ്റവും വലിയ വിശ്വസ്തൻ. ഒരു പക്ഷെ അടുത്ത നാളുകളിൽ തന്നെ ആഗോള കത്തോലിക്ക സഭയുടെ ഹയരാർക്കിയിൽ മൂന്നാമനായ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തപെടാൻ ഇടയുള്ള ആളാണ് ആർച്ച്ബിഷപ്പ് പോൾ റിച്ചർഡ് ഗല്ലഗർ വത്തിക്കാൻ നേരിട്ട് നടത്തുന്ന ഇസ്രയേൽ-പലസ്തീൻ ചർച്ചകളുടെ നേതൃത്വം ആർച്ച്ബിഷപ്പ് പോൾ റിച്ചർഡ് ഗല്ലഗർ നാണ്. മിഡിൽ ഇസ്റ്റിലെ കത്തോലിക്ക സഭയുടെ ഇടപെടലുകൾ എല്ലാം ആർച്ച്ബിഷപ്പ് നേരിട്ടാണ് നിയന്ത്രിക്കുന്നത്.

Hot this week

ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കുന്നു, തീരുമാനം ഭരണകക്ഷിയിലെ പിളർപ്പ് തടയാന്‍!

ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ജാപ്പനീസ് പൊതു...

ഇന്ന് രാത്രി ചുവന്ന ചന്ദ്രനെ കാണാം; പൂര്‍ണ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുക 82 മിനിറ്റോളം

ഇന്ന് രാത്രി ആകാശത്ത് അസാധാരണമായി ചന്ദ്രൻ കടുംചുവന്ന നിറത്തിൽ ദൃശ്യമാകും. രാത്രി...

ദൈവത്തിന്റെ ഇന്‍ഫ്ളുവന്‍സര്‍’; കാര്‍ലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ മാര്‍പാപ്പ വിശുദ്ധനായി...

പ്രധാനമന്ത്രിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും; ആദരം ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന്

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും...

Topics

ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കുന്നു, തീരുമാനം ഭരണകക്ഷിയിലെ പിളർപ്പ് തടയാന്‍!

ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ജാപ്പനീസ് പൊതു...

ഇന്ന് രാത്രി ചുവന്ന ചന്ദ്രനെ കാണാം; പൂര്‍ണ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുക 82 മിനിറ്റോളം

ഇന്ന് രാത്രി ആകാശത്ത് അസാധാരണമായി ചന്ദ്രൻ കടുംചുവന്ന നിറത്തിൽ ദൃശ്യമാകും. രാത്രി...

ദൈവത്തിന്റെ ഇന്‍ഫ്ളുവന്‍സര്‍’; കാര്‍ലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ മാര്‍പാപ്പ വിശുദ്ധനായി...

പ്രധാനമന്ത്രിയെ ഇന്ന് ബിജെപി എംപിമാരും നേതാക്കളും ആദരിക്കും; ആദരം ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന്

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ന് ബിജെപി എംപിമാരും...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനി ചികിത്സയിൽ

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 56 കാരിയായ...

വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം 13ന് ആരംഭിക്കും; തിരുച്ചിറപ്പള്ളിയില്‍ നിന്ന് തുടക്കം

തമിഴക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണയാത്ര ഈ മാസം...

കാര്‍ഷിക സര്‍വകലാശാല; ഒറ്റയടിക്ക് ഫീസ് ഇരട്ടിയിലേറെയാക്കി വര്‍ധിപ്പിച്ചു

തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെമസ്റ്റര്‍ ഫീസ് കുത്തനെ ഉയര്‍ത്തി. പിഎച്ച്ഡി,...
spot_img

Related Articles

Popular Categories

spot_img