സംവിധായകന്‍ ചന്ദ്ര ബറോട്ട് അന്തരിച്ചു; വിടവാങ്ങിയത് ‘OG’ ഡോണ്‍ സ്രഷ്ടാവ്

സംവിധായകന്‍ ചന്ദ്ര ബറോട്ട് അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ഏഴ് വര്‍ഷമായി പള്‍മണറി ഫൈബ്രോസിസ് ബാധിതനായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ ഗുരു നാനാക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിഖ്യാത ബോളിവുഡ് ചിത്രം ഡോണിന്റെ സംവിധായകനാണ് വിടവാങ്ങിയത്. 1978 ല്‍ അമിതാഭ് ബച്ചനെ നായകനാക്കിയാണ് ചന്ദ്ര ബറോട്ട് ഡോണ്‍ ഒരുക്കിയത്. ഈ ചിത്രമാണ് പിന്നീട് ഷാരൂഖ് ഖാനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ 2006 ല്‍ പുനരവതരിപ്പിച്ച ഡോണ്‍.

ഡോണ്‍ ഒരുക്കിയാണ് ചന്ദ്ര ബറോട്ട് സംവിധാന രംഗത്തേക്ക് കടക്കുന്നത്. 1972 ല്‍ നടനും നിര്‍മാതാവുമായ നരിമാന്‍ ഇറാനിയെ ‘സിന്ദഗി സിന്ദഗി’ എന്ന ചിത്രത്തിലൂടെയുണ്ടായ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ചന്ദ്ര ബറോട്ട് ഡോണ്‍ സംവിധാനം ചെയ്തത്. അമിതാഭ് ബച്ചന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവും ബോളിവുഡിലെ കള്‍ട്ട് ക്ലാസിക്കുമായി മാറി ഡോണ്‍.

ഡോണിനു ശേഷം ബംഗാളി ചിത്രങ്ങളായ ആശ്രിത (1989), പ്യാര്‍ ബരാ ദില്‍ (1991) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഹിന്ദിയില്‍ നിരവധി ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പലതും പല കാരണങ്ങളാല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ഫര്‍ഹാന്‍ അക്തര്‍ സോഷ്യല്‍ മീഡിയയിലൂടെ ചന്ദ്ര ബറോട്ടിന് ആദരാഞ്ജലി നേര്‍ന്നു. ഡോണിന്റെ മൂന്നാം ഭാഗം ഒരുക്കുന്നതിനിടയിലാണ് ചന്ദ്ര ബറോട്ടിന്റെ മരണ വാര്‍ത്ത എത്തുന്നത്. പുതിയ ചിത്രത്തില്‍ ഡോണ്‍ ആയി എത്തുന്നത് റണ്‍വീര്‍ സിങ് ആണ്. കൃതി സനോന്‍ ആണ് നായിക.

Hot this week

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

പാക് അതിര്‍ത്തിയില്‍ ‘ തൃശൂല്‍ ‘; സൈനികാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ; വ്യോമപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍

പാക് അതിര്‍ത്തിയില്‍ സൈനികഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. സര്‍ ക്രീക്ക് മുതല്‍...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

Topics

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും, മഹാബലിപുരത്ത് കൂടിക്കാഴ്ച

ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ...

യുഎസ് ഇന്ത്യ വ്യാപാര കരാർ: ‘തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല’; കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി...

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിടെ ഫ്‌ളാറ്റില്‍ സ്വര്‍ണം കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം...

മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം; സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ...

കേദാർനാഥ് യാത്ര മുടക്കാതെ സാറ അലി ഖാന്‍;”എന്നെ ഞാനാക്കിയതിന് നന്ദി”

യാത്രകളും ലോകം ചുറ്റിക്കാണുന്നതും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബോളിവുഡ് നടി സാറ...

ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ...
spot_img

Related Articles

Popular Categories

spot_img