സമരനായകൻ വിഎസ് അച്യുതാനന്ദന് വിട നൽകാൻ ഒരുങ്ങുകയാണ് കേരളം. തിരുവനന്തപുരത്തെ വീട്ടിലുള്ള മൃതദേഹം രാവിലെ 9 മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. പാളയം മുതൽ ആരംഭിക്കുന്ന വിലാപ യാത്രക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്‌ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരിപാടികൾ ഉണ്ടാവില്ല. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും നടത്തും.