തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി സംഘര്‍ഷം; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇന്ന് മലേഷ്യയില്‍ വേദിയൊരുങ്ങും

അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി തായ്‌ലന്‍ഡിലെയും കംബോഡിയയിലെയും മുതിര്‍ന്ന നേതാക്കള്‍ ഇന്ന് മലേഷ്യയില്‍ വെച്ച് ചര്‍ച്ച നടത്തും. ബാങ്കോക്ക് പ്രതിനിധിയായി തായ് ഇടക്കാല പ്രധാനമന്ത്രി ഫുംതാം വെച്ചായച്ചായും കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും പങ്കെടുക്കുമെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം 3 മണിക്കാണ് ചര്‍ച്ച നടക്കുക.

ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) രാജ്യങ്ങളുടെ അധ്യക്ഷത വഹിക്കുന്ന ക്വാലാ ലംപൂര്‍ ആണ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അധ്യക്ഷത വഹിക്കുന്നത്. ഇരുരാജ്യങ്ങളും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുകയും ചെയ്തിരുന്നു.

അതിര്‍ത്തി പങ്കിടുന്ന പ്രദേശവുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെ തന്നെ മധ്യസ്ഥ ശ്രമത്തിന് അനുകൂല നിലപാട് അറിയിച്ച് മലേഷ്യ രംഗത്തെത്തിയിരുന്നു. തായ്‌ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.

ഒദ്ദാര്‍ മീഞ്ചെയിലെ പ്രസാത് താ മോന്‍ തോം, പ്രസാത് താ ക്രാബെ പ്രവിശ്യങ്ങളിലെ കംബോഡിയന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച തായ് സൈന്യം കൂടുതല്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് പറഞ്ഞത്. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം എന്ന നിലപാടാണ് കംബോഡിയ എല്ലായ്‌പ്പോഴും നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സായുധ പോരാട്ടത്തിനെതിരെ സായുധമായി തന്നെ പ്രതിരോധിക്കാതെ തരമില്ലാതായിരിക്കുന്നുവെന്നും ഹുന്‍ മാനെറ്റിനെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ രണ്ടുമാസക്കാലം തായ്‌ലന്‍ഡിലേക്കുള്ള പച്ചക്കറികള്‍ അടക്കം കയറ്റുമതി തടഞ്ഞ കംബോഡിയ, ഇന്റര്‍നെറ്റ് സേവനങ്ങളും ഊര്‍ജ ഇറക്കുമതിയും നിര്‍ത്തിവെച്ചിരുന്നു. ഒപ്പം ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ സൈനികശേഷിയും വര്‍ധിപ്പിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നയതന്ത്രബന്ധം പൂര്‍ണമായി വിച്ഛേദിച്ച തായ്‌ലന്‍ഡ്, അതിര്‍ത്തി അടച്ചിട്ടുണ്ട്.

ചൈനയും, യുഎസും, മലേഷ്യയും മുന്നോട്ടുവെച്ച മധ്യസ്ഥ ശ്രമങ്ങള്‍ തായ്‌ലന്‍ഡ് നിരസിച്ചു. അതിര്‍ത്തിപ്രശ്നത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് തായ്ലന്‍ഡിന്റെ നിലപാട്.

Hot this week

ഹൃദയപൂര്‍വം സെറ്റില്‍ നിന്നും ചില നിമിഷങ്ങള്‍! മോഹന്‍ലാലും സത്യന്‍ അന്തിക്കാടും…

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് 'ഹൃദയപൂര്‍വം'....

‘ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും, കാലതാമസം വന്നിട്ടില്ല’; വയനാട് ജില്ലാ കളക്ടർ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കുമെന്ന് വയനാട് ജില്ലാ കളക്ടർ...

‘അവതാര്‍ ഫയര്‍ ആന്‍ഡ് ആഷ്’ ട്രെയ്‌ലര്‍; പാണ്ടോറയുടെ ലോകം വീണ്ടും തുറന്ന് ജെയിംസ് കാമറൂണ്‍

2025ല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അവതാര്‍ ഫയര്‍ ആന്‍ഡ് ആഷ്....

ന്യൂയോര്‍ക്കില്‍ ഓഫീസ് കെട്ടിടത്തിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനടക്കം കൊല്ലപ്പെട്ടു

മാന്‍ഹാട്ടനിലെ ഓഫീസ് കെട്ടിടത്തിനുള്ളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ്...

“വധശിക്ഷ ഇനി ഉണ്ടാകില്ല, ജയിൽ മോചനത്തിലേക്ക് എത്തിക്കാനുള്ള ചർച്ച തുടരുന്നു”; ഷെയ്ഖ് ഹബീബ് ഉമറിന്റെ ശിഷ്യൻ ജവാദ് മുസ്തഫാവി

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നത് ഒരുപാട് സന്തോഷം തോന്നുന്ന വാർത്തയെന്ന്...

Topics

ഹൃദയപൂര്‍വം സെറ്റില്‍ നിന്നും ചില നിമിഷങ്ങള്‍! മോഹന്‍ലാലും സത്യന്‍ അന്തിക്കാടും…

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് 'ഹൃദയപൂര്‍വം'....

‘ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും, കാലതാമസം വന്നിട്ടില്ല’; വയനാട് ജില്ലാ കളക്ടർ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കുമെന്ന് വയനാട് ജില്ലാ കളക്ടർ...

‘അവതാര്‍ ഫയര്‍ ആന്‍ഡ് ആഷ്’ ട്രെയ്‌ലര്‍; പാണ്ടോറയുടെ ലോകം വീണ്ടും തുറന്ന് ജെയിംസ് കാമറൂണ്‍

2025ല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അവതാര്‍ ഫയര്‍ ആന്‍ഡ് ആഷ്....

ന്യൂയോര്‍ക്കില്‍ ഓഫീസ് കെട്ടിടത്തിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനടക്കം കൊല്ലപ്പെട്ടു

മാന്‍ഹാട്ടനിലെ ഓഫീസ് കെട്ടിടത്തിനുള്ളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ്...

ന്യൂനപക്ഷ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം; കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത്...

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് പഹൽഗാം ആക്രമണം നടത്തിയ ഭീകരരെന്ന് സൂചന

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം...
spot_img

Related Articles

Popular Categories

spot_img