മെസി ഡിസംബറില്‍ മുംബൈയില്‍ എത്തും; ധോണി, കോഹ്‌ലി ടീമിനെതിരെ ക്രിക്കറ്റ് കളിക്കും? റിപ്പോര്‍ട്ട്

അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തുന്നു. ഡിസംബറില്‍ ഇന്ത്യയിലെത്തുന്ന മെസി മുംബൈ വാംഖഡെയില്‍ ക്രിക്കറ്റ് കളിച്ചേക്കുമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍-ഡിസംബര്‍ സീസണില്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ആയിരുന്നില്ല. അതിനിടെയാണ് മെസിയുടെ സന്ദര്‍ശനം ഉറപ്പിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

“ഡിസംബര്‍ 14ന് മെസി വാംഖഡെയില്‍ എത്തും. നിലവിലെ താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കുമൊപ്പം മെസി ക്രിക്കറ്റ് മത്സരത്തിലും പങ്കാളിയായേക്കും. എല്ലാക്കാര്യങ്ങളും അന്തിമമായശേഷം, സംഘാടകര്‍ സമ്പൂര്‍ണ ഷെഡ്യൂള്‍ പുറത്തുവിടുമെന്നും” എം.സി.എ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു. ഡിസംബര്‍ 13 മുതല്‍ 15 വരെയുള്ള പര്യടനത്തിനിടെ മെസി ഡല്‍ഹിയും കൊല്‍ത്തക്കയും സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വാംഖഡെയില്‍ സെവന്‍സ് ക്രിക്കറ്റ് മാച്ചിനായിട്ടാകും മെസി പാഡണിയുക. എം.എസ്. ധോണി, വിരാട് കോഹ്‌ലി ടീമിനെതിരെയാകും മെസി കളിക്കാനിറങ്ങുക. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ ഉള്‍പ്പെടെ താരങ്ങളും വാംഖഡെയിലുണ്ടാകും. ഡിസംബര്‍ 14ലേക്കായി സ്റ്റേഡിയം ബ്ലോക്ക് ചെയ്യാന്‍ എം.സി.എയോട് പ്രമുഖ ഈവന്റ് ഏജന്‍സി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

മെസി ഒക്ടോബറില്‍ കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. എന്നാല്‍, എവിടെ, എപ്പോള്‍ എന്നിങ്ങനെ സംശയങ്ങളും അനിശ്ചിതത്വവും തുടരുകയാണ്. സാങ്കേതിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും, സാമ്പത്തിക കാര്യങ്ങള്‍ ശരിയാക്കുന്നുണ്ടെന്നുമാണ് സ്പോണ്‍സര്‍മാരുടെ പ്രതികരണം.

14 വര്‍ഷത്തിനുശേഷമാണ് മെസി ഇന്ത്യയിലേക്ക് വരുന്നത്. 2011ല്‍ കൊൽക്കത്തയിലെത്തിയ മെസിയും സംഘവും സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു.

Hot this week

ഡൽഹി വായു മലിനീകരണം; സ്കൂൾ കായിക മത്സരങ്ങൾ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി

ഡൽഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകളിലെ കായിക...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം ആർസിബിയ്ക്കെന്ന് കുറ്റപത്രം

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ കുറ്റപത്രം തയ്യാറായി. ഉത്തരവാദിത്തം പൂർണമായും ആർ.സി.ബി...

വൈഷ്ണ സുരേഷിന് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ...

‘തമിഴ്നാട്ടിലും ബിഹാർ കാറ്റ് വീശും’; പ്രധാനമന്ത്രി

തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി...

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കും; സ്പോട്ട് ബുക്കിങ് 5,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ്...

Topics

“പേര് ഇല്ലെങ്കിലും പ്രചാരണം തുടരും”; കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു

വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം....

കാലാവസ്ഥാ പ്രതിസന്ധി; മരണസംഖ്യ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

കാലാവസ്ഥാ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി കൂടിയാണ്. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള...
spot_img

Related Articles

Popular Categories

spot_img