സാങ്കേതിക സർവകലാശാലയിൽ വൈസ് ചാന്‍സലറുടെ പുതിയ നീക്കം; പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല

സാങ്കേതിക സർവകലാശാലയിൽ പുതിയ നീക്കവുമായി വൈസ് ചാന്‍സലർ കെ. ശിവപ്രസാദ്. പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല നൽകി ഉത്തരവിറക്കി.

ജോയിൻറ് രജിസ്ട്രാർ ജി. ഗോപിനാണ് ചുമതല നൽകിയത്. സിൻഡിക്കേറ്റ് -വിസി പോര് മൂലം മാസങ്ങളായി സർവകലാശാലയിൽ രജിസ്ട്രാർ ഇല്ലായിരുന്നു. രജിസ്ട്രാറിന്റെ അഭാവത്തിലോ ആറ് മാസത്തില്‍ അധികം ഈ ചുമതല വഹിക്കുന്ന വ്യക്തിക്ക് കൃത്യനിർവഹണത്തിന് സാധിക്കാതെ വരികയോ ചെയ്യുന്ന പക്ഷം വൈസ് ചാന്‍സലർക്ക് താല്‍ക്കാലിക ചുമതല മറ്റൊരാളെ എല്‍പ്പിക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം, ഡിജിറ്റല്‍-സാങ്കേതിക സർവകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ മന്ത്രിമാരും ഗവർണറുമായി കൂടിക്കാഴ്ച നടന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയത്. വിസി നിയമനകാര്യത്തിൽ ഏകപക്ഷീയ നിലപാട് തിരുത്തണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. സമവായത്തിലൂടെ നിയമനം നടത്തണമെന്ന സുപ്രീം കോടതി നിർദേശം നടപ്പിലാക്കണമെന്ന സർക്കാർ നിലപാടും മന്ത്രിമാർ ഗവർണറെ അറിയിച്ചു.

Hot this week

ഇറാൻ ചാബഹാർ തുറമുഖത്തിനുള്ള അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും

ഇറാനിലെ ചാബഹാർ തുറമുഖത്തിനുള്ള അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഇറാനിൽ...

‘വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളത്; സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല’; ഡോണള്‍ഡ് ട്രംപ്

താന്‍ പങ്കെടുത്ത പരിപാടിയില്‍ വെടിവെപ്പ് നടന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡോണള്‍ഡ് ട്രംപ്....

ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്; പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. പതിറ്റാണ്ടുകളോളം രാജ്യത്തെ...

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി; രാജ്യസഭാ അധ്യക്ഷന് കത്തുനല്‍കി

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി....

ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി,...

Topics

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...
spot_img

Related Articles

Popular Categories

spot_img