ആലപ്പുഴ ഡിസിസി സ്ഥാനത്ത് നിന്ന് ബാബു പ്രസാദിനെ മാറ്റിയേക്കും; സ്ഥാനം തിരിച്ചു പിടിക്കാന്‍ കരുനീക്കി കെ സി വേണുഗോപാല്‍ വിഭാഗം

ആലപ്പുഴ ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ബാബു പ്രസാദിനെ മാറ്റിയേക്കും. ഒഴിവു വരുന്ന അധ്യക്ഷ പദവി പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ കെ സി വേണുഗോപാല്‍ വിഭാഗം ശക്തമാക്കിയതായാണ് സൂചന. പാര്‍ട്ടി ജില്ലാ ഘടകത്തില്‍ വിഭാഗീയത രൂക്ഷമായതായും അഭ്യൂഹമുണ്ട്.

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷ പദവിയ്ക്കായുള്ള കരുനീക്കം വിഭാഗീയതയുടെ ആക്കം കൂട്ടുകയാണ്. വര്‍ഷങ്ങളായി രമേശ് ചെന്നിത്തലയുടെ വിശ്വസ്തരായിരുന്നു ഇവിടെ ഡിസിസി പ്രസിഡന്റുമാര്‍. ഏറ്റവും ഒടുവില്‍ ബാബു പ്രസാദിനെ കൊണ്ടുവന്നതും ചെന്നിത്തലയാണ്. എന്നാല്‍ കെ.സി. വേണുഗോപാല്‍ വീണ്ടും ജില്ലയിലെത്തിയതോടെ കളി മാറുന്നു.

അധ്യക്ഷ പദവിയിലേക്കെത്താന്‍ കെസി പക്ഷം പദ്ധതി ഒരുക്കിക്കഴിഞ്ഞു. ജില്ലയിലെ സംഘടനാ പ്രവര്‍ത്തനം താളം തെറ്റിയെന്നും, നേതാക്കള്‍ ഉള്‍പ്പെടെ ബിജെപിയിലേക്ക് ചേക്കേറിയതും ഇക്കൂട്ടര്‍ കെപിസിസിയെ ധരിപ്പിച്ചു. ഇതോടെ നിലവിലെ ഡിസിസി അധ്യക്ഷന്‍ ബാബു പ്രസാദിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയേക്കും.

അഞ്ച് ദിവസത്തിനകം പുതിയ അധ്യക്ഷനെ തീരുമാനിക്കും എന്നാണ് റിപ്പോര്‍ട്ട്. അത് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പിനെ വെട്ടി കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനായിരിക്കുമെന്നാണ് സൂചന. അഞ്ചുപേരുടെ പ്രാഥമിക പട്ടികയില്‍ നിന്നും മൂന്നുപേരുടെ ലിസ്റ്റ് കെപിസിസി പ്രസിഡന്റ് കെ.സി. വേണുഗോപാലിന് കൈമാറും. ആ മൂന്നുപേരില്‍ ഒരാളായിരിക്കും ഡിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

അതേസമയം വിഭാഗീയതയെ തുടര്‍ന്ന് പിരിച്ചുവിട്ട ആലപ്പുഴ സൗത്ത് ബ്ലോക്ക് കമ്മിറ്റിയും കെ സി പക്ഷം പിടിച്ചെടുത്തിരുന്നു. വേണുഗോപാലിന്റെ സ്വന്തം അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് സൗത്ത് ബ്ലോക്കിന്റെ ചുമതല. താഴേത്തട്ട് മുതല്‍ പിടിവിട്ടു പോകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല.

Hot this week

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരും

നിര്‍മാതാക്കളുടെ സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരും....

സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി; ഏഴ് വര്‍ഷമായി ഫയലില്‍ ഒതുങ്ങി ആരോഗ്യവകുപ്പിലെ വിജിലന്‍സ് സെല്‍ രൂപീകരണം

ആരോഗ്യവകുപ്പിലെ ശുദ്ധീകരണം ലക്ഷ്യമിട്ട് വിജിലൻസ് സെൽ രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി....

വിക്ടറി പോസ്, കൊറിയന്‍ ഫിംഗര്‍ ഹാര്‍ട്ട്; മനസ് കീഴടക്കി ഒരു പൂക്കീ പ്രൊഫസര്‍

സാധാരണ കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ വന്‍ വെറുപ്പിക്കലാണ്. എന്നാല്‍ ഒരു ഐഐടിയില്‍ നടന്നത്...

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് നിരക്ക് ഏകീകരിച്ചു

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിലെ ഫീസ് നിരക്ക് ഏകീകരിച്ചു. വിവിധ സേവനങ്ങൾക്ക് പത്തു...

കോവിഡിനെ പോലും വകവെക്കാതെ നാടൊന്നിച്ച രക്ഷാപ്രവര്‍ത്തനം; കരിപ്പൂര്‍ വിമാനാപകടത്തിന് അഞ്ചാണ്ട്

100 മീറ്ററോളം താഴേക്ക് പതിച്ച വിമാനം വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്തെ ചെരുവില്‍ മൂന്നായി...

Topics

മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശ്ശീലയിട്ട്, ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ/ ഡാളസ്: ഫെഡറൽ ജീവനക്കാർക്കായി എലോൺ മസ്ക് കൊണ്ടുവന്ന വിവാദപരമായ 'അഞ്ച് കാര്യങ്ങൾ' എന്ന...

മഥുര ശ്രീധരൻ ഒഹായോ സോളിസിറ്റർ ജനറലായി നിയമിതയായി

കൊളംബസ്, ഒഹായോ — മഥുര ശ്രീധരൻ ഒഹായോയുടെ 12-ാമത് സോളിസിറ്റർ ജനറലായി...

നബിദിനാഘോഷ ഒരുക്കങ്ങളിൽ വ്യാപൃതരാവുക: കാന്തപുരം ഉസ്താദ് 

കോഴിക്കോട്: തിരുനബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തെ ഏറെ ആദരവോടെയും ആഘോഷത്തോടെയും വരവേൽക്കാൻ വിശ്വാസി...
spot_img

Related Articles

Popular Categories

spot_img