നബിദിനാഘോഷ ഒരുക്കങ്ങളിൽ വ്യാപൃതരാവുക: കാന്തപുരം ഉസ്താദ് 

കോഴിക്കോട്: തിരുനബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തെ ഏറെ ആദരവോടെയും ആഘോഷത്തോടെയും വരവേൽക്കാൻ വിശ്വാസി സമൂഹം ഉത്സാഹിക്കണമെന്ന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്. മർകസ് മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുനബിയെ സ്നേഹിച്ചും അനുധാവനം ചെയ്തുമാണ് വിശ്വാസി ജീവിതം പൂർണമാകുന്നത്. അവിടുത്തെ ജന്മദിനത്തിൽ സന്തോഷിക്കേണ്ടതും ജീവിതമാതൃകകളും സന്ദേശങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതും വിശ്വാസികളുടെ കടമയാണ്. ആ അർഥത്തിൽ എല്ലാവിഭാഗം ജനങ്ങളെയും സ്പർശിക്കുംവിധം നാടുകളിലെങ്ങും പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും ഉസ്താദ് പറഞ്ഞു. 

പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, പി സി അബ്ദുല്ല മുസ്‌ലിയാർ, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ ഹനീഫ് സഖാഫി ആനമങ്ങാട്, മൂസ സഖാഫി പാതിരമണ്ണ  തുടങ്ങിയവർ സംബന്ധിച്ചു.

Hot this week

പൊതുസ്വത്തിൽ ജാതിപ്പേരുകൾ ഒഴിവാക്കി തമിഴ്‌നാട്; ഇനി റോഡുകൾക്കും തെരുവുകൾക്കും പുതിയ പേരുകൾ

പൊതുഇടങ്ങളെ സൂചിപ്പിക്കുന്ന ജാതിപ്പേരുകൾ ഒഴിവാക്കാൻ തീരുമാനമെടുത്ത് തമിഴ്‌നാട് സർക്കാർ. ഗ്രാമങ്ങളിൽ നിന്നും...

മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദൈവശാസ്ത്ര ഡിപ്ലോമ

കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ചിക്കാഗോ സെന്റ് തോമസ് സീറോ...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന് പുതിയ നേതൃത്വം

രണ്ടു ദശാബ്ദങ്ങളായി മാധ്യമ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഇന്ത്യാ പ്രസ്...

ടെക്സസ് നാഷണല്‍ ഗാര്‍ഡിനെ ഇല്ലിനോയിസിലേക്ക് അയച്ചത് തെറ്റായ നടപടി-ഒക്ലഹോമ ഗവര്‍ണര്‍ 

ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഇല്ലിനോയിസിലേക്ക് നാഷണല്‍ ഗാര്‍ഡ് സൈനികരെ അയച്ചതിനെതിരെ...

ഹൂസ്റ്റൺ ഹോട്ടൽ സമരം ഞായറാഴ്ച അവസാനിക്കും: 40% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ

ഹിൽട്ടൺ ഹൂസ്റ്റൺ-അമേരിക്കസ് ഹോട്ടലിൽ 42 ദിവസമായി തുടരുന്ന സമരം ഞായറാഴ്ച അവസാനിക്കാൻ...

Topics

പ്രതിഷേധക്കാർക്കും  മാധ്യമപ്രവർത്തകർക്കുമെതിരെ നടപടി ഒഴിവാക്കാൻ ഫെഡറൽ ഏജൻ്റുമാർക്ക് കോടതി ഉത്തരവ്

പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ICE, DHS ഏജൻ്റുമാർ നടത്തുന്ന ആക്രമണങ്ങൾ ഒഴിവാക്കാൻ ഫെഡറൽ...

ഹ്യൂസ്റ്റണിൽ പ്രധാന  തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്

സെൻറ് മേരീസ് ക്നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പ്രധാന  തിരുനാളിനു ഒരുക്കമായുള്ള...

അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ആശംസകൾ നേർന്ന് കനേഡിയൻ ചാപ്റ്റർ പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്

മാധ്യമ ലോകത്തിലെ പ്രതിഭകളെ ഒരുമിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് —...
spot_img

Related Articles

Popular Categories

spot_img