‘സഹോദരാ ദയവായി എന്റെ സിം തിരികേ തരൂ’; യുവാവിനെ ഫോണില്‍ വിളിച്ച് രജത് പട്ടിദാര്‍, കൂടെ കോഹ്ലിയും ഡിവില്ലിയേഴ്സും

ചണ്ഡീഗഡ് സ്വദേശി മനീഷിനെ ഇപ്പോൾ ഫോൺ വിളിക്കുന്നത് ചെറിയ പുള്ളികളല്ല. ക്രിക്കറ്റ് ഇതിഹാസങ്ങളായ സാക്ഷാൽ കോഹ്ലിയും എബിഡിയും ഉൾപ്പെടെ ഉള്ള താരങ്ങളാണ്. ഒരു സിം ഉണ്ടാക്കിയ പൊല്ലാപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ഒരു സുപ്രഭാതത്തിൽ നിങ്ങളെ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോലിയും എബിഡി വില്ല്യേഴ്‌സും വിളിച്ചാൽ എന്ത് ചെയ്യും?. അത്തരം അത്യപ്പൂർവ നിമിഷങ്ങളിലൂടെയാണ് ഛത്തീസ്ഗഢ് സ്വദേശി മനീഷ് ബി.സി. കടന്നുപോയത്. മനീഷ് ഒരു പുതിയ സിം കാർഡ് എടുത്തതാണ് സംഭവങ്ങളുടെ തുടക്കം.

എടുത്തതാകട്ടെ ആർസിബി നായകൻ രജത് പട്ടിദാർ ഉപയോഗിച്ചിരുന്ന സിം കാർഡും. വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെ ആർസിബി നായകന്റെ പ്രൊഫൈൽ ചിത്രം. പിന്നാലെ ഇതിഹാസങ്ങൾ ഉൾപ്പെടെയുള്ളവരുടെ കോളുകളും. ആദ്യം സുഹൃത്തുക്കൾ ഒരുക്കിയ പ്രാങ്കാണ് എന്ന് കരുതിയ മനീഷിന് പിന്നീട് പൊലീസ് എത്തിയപ്പോളാണ് സംഭവം ഒറിജിനലാണ് എന്ന് മനസിലായത്.

90 ദിവസം രജത് സിം ഉപയോഗിക്കാതിരുന്നതിനാലാണ് ടെലികോം നിയമനുസരിച്ച് സിം ഡീആക്ടിവേറ്റ് ചെയ്ത് ദാതാക്കൾ പുതിയ ഉപയോക്താവിന് നൽകിയത്. അങ്ങനെയാണ് പട്ടിദാറിന്റെ നമ്പറുള്ള സിം മനീഷിന്റെ കയ്യിലെത്തുന്നത്. രജത്തിന്റെ പരാതിയിൽ പൊലീസ് എത്തി സംഭവം വിശദികരിച്ചതോടെ സിം നൽകി പ്രശ്നം അവസാനിപ്പിച്ചിരിപ്പിക്കുകയാണ് മനീഷും സുഹൃത്തുക്കളും.

എന്നാൽ കടുത്ത കോഹ്ലി ആരാധകനായ മനീഷ് ഇപ്പോൾ കുറ്റബോധത്തിലാണ്. കാരണം മറ്റൊന്നുമല്ല തന്റെ ഇഷ്ട താരത്തോട് ആളറിയാതെ സംസാരിച്ചതിന്റെ വേദനയാണ് യുവാവിനെ അലട്ടുന്നത്.എങ്കിലും തന്റെ ചിരകാല സ്വപ്നം താൻ പോലും അറിയാതെ യാഥാർത്ഥ്യമായതിന്റെ സന്തോഷവും മനീഷിനുണ്ട്.

മനീഷ് തന്റെ ഗ്രാമത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള ദിയോഭോഗിലെ ഒരു കടയില്‍ നിന്നാണ് പുതിയ ജിയോ സിം കാര്‍ഡ് വാങ്ങിയത്. നമ്പര്‍ സജീവമായതോടെ വിരാട് കോഹ്ലിയില്‍ നിന്നും എബി ഡിവില്ലിയേഴ്സില്‍ നിന്നും കോളുകള്‍ വന്നത് ഇവരെ അമ്പരപ്പിച്ചു. പക്ഷെ ഇതെല്ലാം കൂട്ടുകാരുടെ തമാശയാകും എന്ന് കരുതി ആദ്യം കാര്യമാക്കിയില്ല.

ജൂലൈ 15 നാണ് പട്ടിദാര്‍ വിളിക്കുന്നത്. ‘സഹോദരാ ദയവായി എന്റെ സിം തിരികേ തരൂ’ എന്ന് പറഞ്ഞതോടെ കാര്യം തലകീഴായി മറിഞ്ഞു. പ്രശ്നം പരിഹരിക്കാനായി പോലീസിനെ അയക്കുമെന്ന് പറഞ്ഞപ്പോഴാണ് ഇവര്‍ക്ക് കാര്യം മനസിലായത്. വൈകാതെ പൊലീസും എത്തി.

ടെലികോം നിയമമനുസരിച്ച് 90 ദിവസക്കാലം സിം പ്രവര്‍ത്തനരഹിതമാവുകയും അത് പുതിയൊരു ഉപഭോക്താവിന് നല്‍കുകയാണുണ്ടായതെന്ന് ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് നേഹ സിന്‍ഹ പറഞ്ഞു. ആരുടെ ഭാഗത്തും നിയമപരമായ പ്രശ്നങ്ങളോ തെറ്റോ ഉണ്ടായിട്ടില്ല.

വിരാട് കോഹ്ലിയുമായി സംസാരിക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും,എ ബി ഡിവില്ലിയേഴ്സ് ഇംഗ്ലീഷിൽ സംസാരിച്ചത് മനസിലായില്ലെന്നും മനീഷും കൂട്ടുകാരും പറയുന്നു. ആർസിബി ആരാധകരായ തങ്ങൾക്ക് താരങ്ങളോട് സംസാരിക്കാൻ കഴിഞ്ഞത് സ്വപ്നമായി തോന്നുന്നു എന്നാണ് യുവാക്കളുടെ പ്രതികരണം.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img