യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീമുമായി തൃശൂര്‍ ടൈറ്റന്‍സ്

കൂടുതല്‍ കരുത്തോടെ രണ്ടാം സീസണായുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കേരള താരവും  രഞ്ജി ട്രോഫി മുന്‍ ടീം ക്യാപ്റ്റനുമായിരുന്ന സിജോമോന്‍ ജോസഫിന് കീഴിലാണ് തൃശൂര്‍ ടൈറ്റന്‍സ് ഈ സീസണില്‍ ഇറങ്ങുക.മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം കൂടിയാണ് സിജോ.ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റന്‍.

കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യമുള്ളൊരു ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂരിന്റേത്. കഴിഞ്ഞ തവണത്തെ ടോപ് സ്‌കോററായ വിഷ്ണു വിനോദിന്റെ അഭാവം, ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ. വിഷ്ണു വിനോദിനൊപ്പം കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ് മനോഹറും വരുണ്‍ നായനാരും അഹ്മദ് ഇമ്രാനും ഇത്തവണയും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ കൊച്ചിക്കായി തിളങ്ങിയ ഷോണ്‍ റോജര്‍ ഇത്തവണ തൃശൂരിന് വേണ്ടിയാണ് ഇറങ്ങുക. ഒപ്പം അരുണ്‍ പൌലോസ്, വിഷ്ണു മേനോന്‍, ആനന്ദ് കൃഷ്ണന്‍ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ കൂടി ചേരുമ്പോള്‍ തൃശൂരിന്റെ ബാറ്റിങ് അതിശക്തമാണ്. കൂറ്റന്‍ ഷോട്ടുകളിലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ് കൃഷ്ണന്‍. ആലപ്പി റിപ്പിള്‍സിനെതിരെയുള്ള മല്‌സരത്തില്‍ ആനന്ദ് നേടിയ സെഞ്ച്വറി കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു. 66 പന്തുകളില്‍ നിന്ന് പുറത്താകാതെ 138 റണ്‍സാണ് ആനന്ദ് അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ്, സി വി വിനോദ് കുമാര്‍ എന്നിവരടങ്ങുന്ന ഓള്‍റൌണ്ടര്‍മാരുടെ മികച്ചൊരു നിരയും ഇത്തവണ തൃശൂരിനുണ്ട്. പരിചയസമ്പന്നരായ ഇവര്‍ക്കൊപ്പം സിബിന്‍ ഗിരീഷ്, അമല്‍ രമേഷ്, തുടങ്ങിയവരാണ് ടീമിലെ മറ്റ് ഓള്‍ റൌണ്ടര്‍മാര്‍. രണ്ടാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കെ ആര്‍ ആണ് ആരാധകര്‍ ഉറ്റു നോക്കുന്ന മറ്റൊരു താരം. അടുത്തിടെ നടന്ന എന്‍എസ്‌കെ ട്രോഫിയില്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു.

എം ഡി നിധീഷും മൊഹമ്മദ് ഇഷാഖും, ആനന്ദ് ജോസഫും അടക്കമുള്ളവരാണ് ടീമിന്റെ ബൌളിങ് കരുത്ത്. കഴിഞ്ഞ സീസണില്‍ 11 വിക്കറ്റുകളുമായി ടീമിന്റെ ബൌളിങ് പട്ടികയില്‍ മുന്നിട്ട് നിന്നത് മൊഹമ്മദ് ഇഷാഖായിരുന്നു. കഴിഞ്ഞ തവണ ആലപ്പുഴയ്ക്കായി തിളങ്ങിയ ആനന്ദ് ജോസഫിനെ ടീമിലെത്തിക്കാനായത് തൃശൂരിന് മുതല്‍ക്കൂട്ടാകും. ആതിഫ് ബിന്‍ അഷ്‌റഫ്,  ആദിത്യ വിനോദ് തുടങ്ങിയവരാണ് ബൌളിങ് നിരയിലെ മറ്റ് പ്രമുഖ താരങ്ങള്‍.

മുന്‍ രഞ്ജി താരം എസ് സുനില്‍ കുമാറാണ് ടൈറ്റന്‍സിന്റെ കോച്ച്. കഴിഞ്ഞ സീസണില്‍ കോച്ചായിരുന്നു സുനില്‍ ഒയാസിസാണ് കോച്ചിങ് ഡയറക്ടര്‍. അസിസ്റ്റന്റ് കോച്ചായി കെവിന്‍ ഓസ്‌കാറും, ബാറ്റിങ് കോച്ചായി വിനന്‍ ജി നായരും ബൌളിങ് കോച്ചായി ഷാഹിദ് സി പിയും ഫീല്‍ഡിങ് കോച്ചായി മണികണ്ഠന്‍ നായരും  ടീമിനൊപ്പം ഉണ്ട്. മനു എസ് ആണ് പെര്‍ഫോമന്‍സ് അനലിസ്റ്റ്.

ടീം അംഗങ്ങള്‍: ബാറ്റര്‍ – ആനന്ദ്കൃഷ്ണന്‍, അഹ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, രോഹിത് കെ ആര്‍, വിഷ്ണു മേനോന്‍, അരുണ്‍ പൗലോസ്, അജു പൗലോസ്. ഓള്‍ റൗണ്ടര്‍ – വിനോദ് കുമാര്‍ സി വി, സിജോമോന്‍ ജോസഫ് ( ക്യാപ്റ്റന്‍), സിബിന്‍ ഗിരീഷ്. ഫാസ്റ്റ് ബൗളര്‍മാര്‍ – നിധീഷ് എം ഡി, ആനന്ദ് ജോസഫ്, ആതിഫ് ബിന്‍ അഷ്‌റഫ്, ആദിത്യ വിനോദ്. സ്പിന്നര്‍മാര്‍ – മുഹമ്മദ് ഇഷാഖ്, അജ്‌നാസ് കെ, അമല്‍ രമേഷ്.

Hot this week

‘ഛാവ’യെ മറികടന്ന് ‘കാന്താര ചാപ്റ്റർ 1’; ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ്...

ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം...

“2016ല്‍ ഒരു ഷോ കിട്ടാന്‍ പലരുടെയും കാല് പിടിച്ചു, ഇന്ന്…; അനുഭവം പങ്കുവച്ച് ‘കാന്താര’ സംവിധായകന്‍ ഋഷഭ് ഷെട്ടി

'കാന്താര ചാപ്റ്റർ വണ്‍' തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ കയ്യടികളോടെ പ്രദർശനം തുടരുകയാണ്....

ലോ ഫ്യുവലിൽ ഓടിയാൽ എട്ടിൻ്റെ പണി കിട്ടും; അറിയേണ്ടതെല്ലാം…

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഫുൾ ടാങ്ക് അടിക്കാൻ പറ്റിയെന്ന് വരില്ല....

മണപ്പുറം ഫൗണ്ടേഷന്റെ ‘ഡിജിറ്റല്‍ ഡിമെന്‍ഷ്യ’ ബോധവല്‍ക്കരണ പരിപാടിക്ക് ബെംഗളൂരുവില്‍ തുടക്കം

മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍...

Topics

ഹൃദയമിടിപ്പായ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ; 50 പേർക്ക് സൗജന്യ പേസ്മേക്കർ നൽകി

ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം...

ഹൃദയതാളങ്ങൾ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ- ലിസി ‘ഹൃദയസംഗമം

ആശങ്കയുടെ നാളുകൾ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങൾ ഒരേ വേദിയിൽ സംഗമിച്ചു....

പ്രേക്ഷകരെ കിടിലം കൊള്ളിച്ച്  പ്രഭാസ്;ദി രാജാസാബ് ട്രെയിലര്‍  പുറത്തിറങ്ങി!

പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു റിബല്‍ സ്റ്റാര്‍  പ്രഭാസ്. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ട...
spot_img

Related Articles

Popular Categories

spot_img