കോട്ടയം ബ്രദേഴ്‌സ് കാനഡ, ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യന്‍സ്; ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണേഴ്‌സ് അപ്പ്

ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ, ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ ചാമ്പ്യന്‍മാരായി. മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി. കായികശേഷി പരീക്ഷിച്ച് ഗാലക്‌സി ഡബ്‌ളിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനക്കാരുടെ കപ്പെടുത്തു. ന്യൂയോര്‍ക്ക് കിങ്‌സാണ് നാലാം സ്ഥാനത്തെത്തിയ  ത്.

ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം 10 മണി വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലായിരുന്നു മല്ലന്‍മാര്‍ ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറില്‍ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്. ഏതാണ്ട് ആറായിരത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച ടിസാക്കിന്റെ ഈ നാലാം സീസണ്‍ മല്‍സരം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കായികാഭിനിവേശത്തിന്റെ വേറിട്ട ചരിത്രമെഴുതി. എരിയുന്ന കനലില്‍ കാരിരുമ്പിട്ട് വെട്ടി കൊത്തുപണിയിലൂടെ കടഞ്ഞെടുത്ത ഉരുക്ക് മുഷ്ഠിയും അടിപതറാത്ത പാദച്ചുവടുകളുമായി ശ്വാസമടക്കിപ്പിടിച്ചിരുന്ന കാണികള്‍ക്ക് ആവേശത്തിന്റെ പൂരക്കാഴ്ചയാണ് കായിക കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ ആസ്ഥാനമുറപ്പിച്ച ടിസാക്ക് സമ്മാനിച്ചത്.

ചാമ്പ്യന്‍മാരായ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ ടീം, മെല്‍വിന്‍ തോമസ് വാഴപ്പള്ളില്‍-എക്‌സല്‍ റിയല്‍റ്റി & സി.ഒ & മാത്യു കല്ലിടുക്കില്‍ സ്‌പോണ്‍സര്‍ ചെയ്ത 8001 ഡോളറും പ്രോംപ്റ്റ് റിയല്‍റ്റിയുടെ പേരിലുള്ള ട്രോഫിയും, റണ്ണേഴ്‌സ് അപ്പായ കുളങ്ങര ഫാമിലി നേതൃത്വം നൽകിയ ഗ്ലാഡിയേറ്റേഴ്‌യ് കാനഡ ടീം ഫോര്‍സൈറ്റ് കണ്‍സ്ട്രക്ഷന്‍-അനീഷ് സൈമണ്‍ സ്‌പോണ്‍സര്‍ ചെയ്ത 6001 ഡോളറും  എം.എച്ച്.എസ് കണ്‍സ്ട്രക്ഷന്റെ പേരിലുള്ള ട്രോഫിയും, മൂന്നാം സ്ഥാനക്കാരായ ഗാലക്‌സി ഡബ്‌ളിന്‍ അയര്‍ലന്‍ഡ് ടീം  യു.ജി.എം-പ്രിന്‍സ് പോള്‍ & ഡോ. ഷിജു സക്കറിയ സ്‌പോണ്‍സര്‍ ചെയ്ത 4001 ഡോളറും അര്‍കോള ഡന്റല്‍ ഡോ. നവീന്‍ നന്‍കിയ ട്രോഫിയും, സ്വന്തമാക്കി. നാലാം സ്ഥാനത്തെത്തിയ ന്യൂയോര്‍ക്ക് കിങ്‌സ്, ഷോണ്‍ ലൂക്ക് വെട്ടിക്കല്‍-താജംസ് മാര്‍ബിള്‍സ് & ഗ്രാനൈറ്റ് സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും സെന്റ് മേരീസ് പെട്രോളിയത്തിന്റെ പേരിലുള്ള ട്രോഫിയും സ്വന്തമാക്കി.  

അഞ്ചു മുതല്‍ എട്ടുവരെ സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ പേര് വിവരങ്ങള്‍ ഇപ്രകാരം. ബ്രായ്ക്കറ്റില്‍ സ്‌പോണ്‍സേഴ്‌സിന്റെ പേരുവിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. * അഞ്ചാം സ്ഥാനം: ഹൂസ്റ്റണ്‍ ബ്രദേഴ്‌സ്-$ 1001 (ബെല്‍ ഫോര്‍ട്ട് ലോയല്‍ ഇന്‍വസ്റ്റ്‌മെന്റ്) * ആറാം സ്ഥാനം: ഗരുഡന്‍സ് ടൊറന്റോ-$ 1001 (സന്ദീപ് തേവര്‍വേലില്‍-പെറി ഹോംസ്: എ ട്രഡീഷന്‍ ഓഫ് എക്‌സലന്‍സ്) * ഏഴാം സ്ഥാനം: കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലാക്ക്- $ 1001 (ആന്‍സ് ഗ്രോസറി) * എട്ടാം സ്ഥാനം: ഹോക്‌സ് കാനഡ- $ 1001 (സീബ്രാ പ്രോഡക്ട്‌സ് എല്‍.എല്‍.സി).

പുരുഷകേസരികള്‍ക്കൊപ്പം മഹിളാമണികളും വിട്ടുവീഴ്ചയില്ലാതെ പോരടിച്ചപ്പോള്‍, ഡാളസ് ഡാര്‍ളിങ്‌സിന്റെ പെണ്‍കരുത്ത് ട്രോഫിയില്‍ മുത്തമിടുകയും മസാല ഹട്ട്-റിമല്‍ & സുനില്‍ സ്‌പോണ്‍സര്‍ ചെയ്ത $ 2501  നേടിയെടുക്കുകയും ചെയ്തു. രണ്ടാം സ്ഥാനം ഹൂസ്റ്റണ്‍ കാന്താരീസും-$ 1501  (മാസ് മ്യൂച്വല്‍ ഇന്‍ഷുറന്‍സ്-ജോര്‍ജ് ജോസഫ് സി.എച്ച്.എഫ്.സി), മൂന്നാം സ്ഥാനം ഷിപ്പ്മാന്‍ കോവ് ടഗ് റിബല്‍സും-$ 1001  (ജെനുവിന്‍ ക്രാഫ്റ്റ്-മാത്യു & അലക്‌സ്) കരസ്ഥമാക്കി.

ഹെവി വെയ്റ്റ് വിഭാഗത്തില്‍ ഹൂസ്റ്റണ്‍ കിങ്‌സ് ക്ലബ് ഒന്നാം സ്ഥാനത്തെത്തി സൈക്കിള്‍ അഗര്‍ബത്തീസ് സ്‌പോണ്‍സര്‍ ചെയ്ത $ 1501 സ്വന്തമാക്കി. രണ്ടാം സ്ഥാനം-ഹൂസ്റ്റണ്‍ സ്റ്റാലിയന്‍സും-$ 1001 (നെക്‌സിനോവ്, സൊലൂഷന്‍സ് ഫോര്‍ ബിസിനസ്), മൂന്നാം സ്ഥാനം ഹൂസ്റ്റണ്‍ റോയല്‍സും-$ 501  (ലിജോ ലൂക്കോസ്) നേടി.

കൊടുങ്കാറ്റിലും ആടിയുലയാത്ത മെയ്ക്കരുത്തും മനക്കരുത്തും കാട്ടി 1 മുതല്‍ 7 വരെയുള്ള ബെസ്റ്റ് പൊസിഷനുകളിലെത്തിയ ശ്രീരാഗ്-ഗ്ലാഡിയേറ്റര്‍, ഗീരു-കെ.ബി.സി, ജെയ്‌സ്-ന്യൂയോര്‍ക്ക് കിങ്‌സ്, ജിനേഷ്-ഗാലക്‌സി അയര്‍ലന്‍ഡ്, റോബിന്‍സണ്‍-ഗ്ലാഡിയേറ്റര്‍, സുമല്‍-കെ.ബി.സി, ഷിന്റോ-ഗാലക്‌സി അയര്‍ലന്‍ഡ് ട്രോഫിയും ആകര്‍ഷകമായ പ്രൈസ് മണിയും കരസ്ഥമാക്കി. ഗ്ലാഡിയേറ്ററിന്റെ അജീഷ് ആണ് മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍. ഗ്ലാഡിയേറ്ററിന്റെ അനന്തു ബെസ്റ്റ് കോച്ചായി.

പോരാട്ടച്ചൂട് ശമിപ്പിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ടിസാക്കിന്റെ സീസണ്‍-4 വടംവലി പോരാട്ടങ്ങള്‍ നടന്നത്. അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലി മല്‍സരമായിരിരുന്നു ഇത്. കൈയ്യും മെയ്യും മറന്ന് ശക്തിയും ബുദ്ധിയും ഓരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച ഗോദയിലേയ്ക്ക് കച്ചമുറുക്കി എത്തിയത് യു.എസ്.എയ്ക്ക് പുറമെ കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ടീമുകളാണ്.

മേയര്‍ റോബിന്‍ ഇലക്കാട്ട് അഡൈ്വസറി ചെയര്‍മാനായുള്ള കമ്മറ്റിയാണ് വടംവലി മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ടിസാക്ക് ചെയര്‍മാന്‍ ഡോ. സക്കറിയ തോമസ്, പ്രസിഡന്റ് ഡാനി വി രാജു, സെക്രട്ടറി ജിജോ കരോട്ട്മുണ്ടയ്ക്കല്‍, ട്രഷറര്‍ റിമല്‍ തോമസ്, പി.ആര്‍.ഒ ജിജു കുളങ്ങര, വൈസ് പ്രസിഡന്റ് ജോയി തൈയില്‍, ജോയിന്റ് സെക്രട്ടറി മാത്യൂസ് കറുകക്കളം, ജോയിന്റ് ട്രഷറര്‍ ഫിലിപ്പ് ചോരത്ത്, ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് തുടങ്ങിയവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു.

ജീമോന്‍ റാന്നി

Hot this week

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതിനെതിരായ ഹര്‍ജി കോടതി തള്ളി, വിധി നിരാശാജനകമെന്ന് സാന്ദ്ര തോമസ്

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിച്ച പത്രിക തള്ളിയതിനെ തുടര്‍ന്ന് സാന്ദ്ര തോമസ്...

ഉറിയിൽ വെടിവെപ്പ്: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു

റിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനിടെയാണ് എറ്റുമുട്ടൽ ഉണ്ടായത്....

വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സുപ്രീംകോടതി

വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സ്ഥിരം...

“വായിച്ചാല്‍ മാര്‍ക്കും കൂടും, അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്”: വി. ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയിൽ പ്രധാന പരിഷ്കാരവുമായി മന്ത്രി വി.ശിവൻകുട്ടി. ഇനി മുതൽ വായനയ്ക്കും...

ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുമോ? കേന്ദ്രത്തിന് അവസാന അവസരം നൽകി ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളലിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി. തീരുമാനമറിയിക്കാൻ...

Topics

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതിനെതിരായ ഹര്‍ജി കോടതി തള്ളി, വിധി നിരാശാജനകമെന്ന് സാന്ദ്ര തോമസ്

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിച്ച പത്രിക തള്ളിയതിനെ തുടര്‍ന്ന് സാന്ദ്ര തോമസ്...

ഉറിയിൽ വെടിവെപ്പ്: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു

റിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനിടെയാണ് എറ്റുമുട്ടൽ ഉണ്ടായത്....

വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സുപ്രീംകോടതി

വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സ്ഥിരം...

“വായിച്ചാല്‍ മാര്‍ക്കും കൂടും, അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്”: വി. ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയിൽ പ്രധാന പരിഷ്കാരവുമായി മന്ത്രി വി.ശിവൻകുട്ടി. ഇനി മുതൽ വായനയ്ക്കും...

ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുമോ? കേന്ദ്രത്തിന് അവസാന അവസരം നൽകി ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളലിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി. തീരുമാനമറിയിക്കാൻ...

പോക്കറ്റ് കാലിയാക്കാതെ വാങ്ങാം; വരുന്നു രാജ്യത്തെ വില കുറഞ്ഞ എസ്‌യുവി

രാജ്യത്തെ വില കുറഞ്ഞ എസ്‌യുവി ഉടൻ വിപണിയിലെത്തും. സോഷ്യൽമീഡിയ വഴി റെനോ...

ഇന്ത്യയിലെവിടേക്കും ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ

ഇന്ത്യയിലെവിടേക്ക് വേണമെങ്കിലും നിലവിലുള്ള ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ്...

ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ ആദരം, ഒപ്പം ചരിത്ര നേട്ടവും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ...
spot_img

Related Articles

Popular Categories

spot_img