ശക്തിമാന്‍ സിനിമ ഉണ്ടാകുമോ? റണ്‍വീര്‍ സിങ് കഥാപാത്രത്തിന് അനുയോജ്യനല്ലെന്ന് ആവര്‍ത്തിച്ച് മുകേഷ് ഖന്ന

സ്‌പൈഡര്‍മാനും സൂപ്പര്‍മാനുമൊക്കെ മുമ്പ് ഇന്ത്യയിലെ കുട്ടികള്‍ക്ക് ഒരു സൂപ്പര്‍ഹീറോ ഉണ്ടായിരുന്നു, 90 സ് കിഡ്‌സിന്റെ സ്വന്തം ശക്തിമാന്‍. മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാന്‍ എന്ന സൂപ്പര്‍ ഹീറോ സീരിയല്‍ കാണാന്‍ മറ്റെല്ലാം മാറ്റിവെച്ച് കാത്തിരുന്ന കുട്ടികളാണ് ഇന്നത്തെ യുവാക്കള്‍.

90 സ് കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയയായ ശക്തിമാന്‍ സിനിമയാകുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷമായി. റണ്‍വീര്‍ സിങ് ശക്തിമാനായി എത്തുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ഈ സിനിമയില്‍ മലയാളികളുടെ സ്വന്തം ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനൊന്നും അടുത്തിടെ കേള്‍ക്കാനില്ല. ഇതിനിടയിലാണ് സിനിമയെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി സാക്ഷാല്‍ OG ശക്തിമാന്‍ മുകേഷ് ഖന്ന രംഗത്തെത്തിയത്. സിനിമ പ്രഖ്യാപിച്ച സമയം മുതല്‍ മുകേഷ് ഖന്ന സ്വന്തം അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് വീണ്ടും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

ശക്തിമാന്റെ ബൗദ്ധിക പകര്‍പ്പവകാശം ഇപ്പോഴും തനിക്ക് തന്നെയാണെന്ന് മുകേഷ് ഖന്ന പറയുന്നു. ശക്തിമാന്‍ സിനിമയാക്കാനായി ഏഴ് വര്‍ഷത്തേക്കുള്ള അവകാശം അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. ശക്തിമാന്റെ മൂല്യങ്ങള്‍ ചോര്‍ത്തരുത് എന്നാണ് അവകാശം നല്‍കുമ്പോള്‍ താന്‍ ആവശ്യപ്പെട്ടതെന്നും ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് ഖന്ന പറഞ്ഞു.

ഡിസ്‌കോയില്‍ നൃത്തം ചെയ്യുന്ന ശക്തിമാനെ ഒരിക്കലും തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുകേഷ് ഖന്ന പറയുന്നു. പക്ഷെ, ഇതിനെ കുറിച്ച് വാക്കാലുള്ള ഉറപ്പ് മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളൂ. മാത്രമല്ല, ശക്തിമാനായി റണ്‍വീര്‍ സിങ് എത്തുന്നതിലും മുകേഷ് ഖന്നയ്ക്ക് മതിപ്പില്ല.

ശക്തിമാന്‍ എന്ന സൂപ്പര്‍ ഹീറോ ആകാന്‍ റണ്‍വീര്‍ സിങ്ങിന് പൂര്‍ണമായി കഴിയുമോ എന്നതില്‍ സംശയം പ്രകടിപ്പിക്കുകയാണ് അദ്ദേഹം. നേരത്തേയും റണ്‍വീര്‍ സിങ് ശക്തിമാനാകുന്നതില്‍ മുകേഷ് ഖന്ന അതൃപ്തി തുറന്നു പറഞ്ഞിരുന്നു.

എന്നാല്‍, കഥാപാത്രത്തിനു വേണ്ടി റണ്‍വീര്‍ സിങ് തന്നെ നേരിട്ടു വന്നു കണ്ട് സംസാരിച്ചിരുന്നതായും അദ്ദേഹം പറയുന്നു. മൂന്ന് മണിക്കൂറോളം റണ്‍വീര്‍ സിങ് തന്റെ ഓഫീസില്‍ ചെലവഴിച്ചു. ശക്തിമാനില്‍ അദ്ദേഹത്തിന് വലിയ താത്പര്യമുണ്ടായിരുന്നു. തന്നെ വിശ്വസിപ്പിക്കാനായി അദ്ദേഹം മണിക്കൂറുകളോളം സംസാരിച്ചു- പക്ഷെ, ശക്തിമാന്‍ ആകാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ലെന്ന് തനിക്ക് തുടക്കം മുതല്‍ അറിയാമായിരുന്നു എന്നാണ് മുകേഷ് ഖന്ന മുന്നെ പറഞ്ഞത്.

എന്നാല്‍, ആ കൂടിക്കാഴ്ചയ്ക്കു ശേഷം റണ്‍വീര്‍ സിങ് ശക്തിമാന്‍ ആകുമെന്നും താന്‍ അനുമതി നല്‍കിയെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. പക്ഷെ അത് സത്യമല്ല. റണ്‍വീര്‍ സിങ് മികച്ച നടനാണെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. അദ്ദേഹം ശക്തിമാന്‍ ആകും എന്ന് ഒരിക്കലും താന്‍ പറഞ്ഞിട്ടില്ലെന്നും മുകേഷ് ഖന്ന വ്യക്തമാക്കി.

ശക്തിമാന് വേണ്ടി നിയമ പോരാട്ടത്തിനു പോലും ഒരുക്കമാണെന്ന നിലപാടിലാണ് താനെന്നും അഭിമുഖത്തില്‍ മുകേഷ് ഖന്ന പറയുന്നുണ്ട്.

Hot this week

ഏഷ്യ കപ്പ് ചൂടിലേക്ക് ക്രിക്കറ്റ് ലോകം; ഇന്ത്യൻ ടീം പ്രഖ്യാപനം ചൊവാഴ്ച്ച

സെപ്റ്റംബർ ഒൻപതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ചൊവ്വാഴ്ച...

79-ാമത് സ്വാതന്ത്ര്യദിനത്തിൽ പങ്കുചേർന്ന് കിംഗ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻസ്

കൊട്ടാരക്കര: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കിംഗ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ സിൽ...

സ്വാതന്ത്ര്യദിനാഘോഷ ആശംസകളുമായി; വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

ന്യൂജേഴ്‌സി : 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് 1947-ൽ രാജ്യം...

സ്വാതന്ത്ര്യദിനം:സ്വപ്നം കണ്ട ഇന്ത്യയും ഇന്നത്തെ വെല്ലുവിളികളും

ഓരോ ഓഗസ്റ്റ് 15-ഉം  രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ദിവസമാണ്. 1947-ൽ ബ്രിട്ടീഷ്...

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാനം സംഘടിപ്പിച്ചു

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും  (KSNJ ) ,...

Topics

പാക് ആണവ ഭീഷണിക്ക് വഴങ്ങില്ല, ഇന്ത്യന്‍ നദികളിലെ ജലം ഈ രാജ്യത്തുള്ളവർക്ക് മാത്രമാണ്: പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പാകിസ്ഥാനെ പേരെടുത്ത് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാൻ്റെ...

79ാം സ്വാതന്ത്യദിനം: രാജ്യസ്നേഹം ആഘോഷിക്കുന്ന ആറ് ഗാനങ്ങൾ

രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് സംഗീതം. ചില ഗാനങ്ങൾ കേൾക്കുമ്പോൾ...
spot_img

Related Articles

Popular Categories

spot_img