ബെൽവിൽ വി. കുര്യാക്കോസ് ചാവറ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപിച്ചു

ബെൽവിൽ: ഭക്തിനിറവുംആഘോഷോത്സാഹത്തോടും ചേർന്നു മൂന്നു ദിവസമായി ബെൽവിൽ  വി. കുര്യാക്കോസ് ചാവറ സീറോ-മലബാർ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപനം കണ്ടു. ആഗസ്റ്റ് 15–17 വരെ നീണ്ട ഈ ദിനങ്ങൾ, വിശ്വാസികളും കുടുംബങ്ങളും കൈകോർക്കുന്ന ആത്മീയ–സാമൂഹിക ആഘോഷപൂർണ്ണമായി തെളിഞ്ഞു.

ആദ്യദിനമായ വെള്ളിയാഴ്ച വൈകിട്ട് തിരുകർമ്മങ്ങളിൽ ആരാധന, വിശുദ്ധ കുർബാന, നേർച്ച വിഭവ വിതരണം എന്നിവ നടന്നു. ആത്മീയ പുതുക്കലിന് തുടക്കം കുറിച്ച ആദ്യദിനത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. രണ്ടാംദിനമായ ശനിയാഴ്ചയും വൈകിട്ട് വിശുദ്ധ കുർബാന, രൂപം വെഞ്ചിരിപ്പ്, തിരുനാൾ കൊടിയേറ്റം, പൂർവികരുടെ അനുസ്മരണം എന്നിവ ഭക്തിനിബദ്ധതയോടെ ആചരിച്ചു. ആത്മീയഗൗരവം നിറഞ്ഞ ചടങ്ങുകളിൽ വിശ്വാസികൾ കൂട്ടത്തോടെ പങ്കുചേർന്നു.

പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച, ആഗസ്റ്റ് 17 വൈകിട്ട്  പ്രസുദേന്തി വാഴ്‌ചയോടെ തിരുകർമ്മങ്ങൾ ആരംഭിച്ചു. തുടർന്ന് തിരുനാൾ സമൂഹബലിയും, ഭക്തിനിറഞ്ഞ പ്രദക്ഷിണവും, നേർച്ച ഭക്ഷണ വിതരണവും നടന്നു. അനവധി ഭക്തജനങ്ങൾ പങ്കെടുത്ത സമാപനദിനം ആത്മീയതയും സാമൂഹികതയും നിറഞ്ഞ അനുഭവമായി. ആഘോഷത്തിൻ്റെ ഭംഗി കൂട്ടി CK ബീറ്റ്സ് അവതരിപ്പിച്ച ശിങ്കാരിമേളം വിശ്വാസികൾ ആവേശത്തോടെ ആസ്വദിച്ചു. കൂടാതെ, ഇടവകാംഗങ്ങൾ തയ്യാറാക്കിയ “Thousand  തട്ടുകട” ഫുഡ് ട്രക്ക്, “ഇത്  നമ്മുടെ  കട”  കൂൾഡ്രിങ്ക്‌സ്  സ്റ്റാൾ, ഭക്തജനങ്ങൾക്ക് രുചിപുരസ്സരമായ അനുഭവം സമ്മാനിച്ചു.

കുടുംബങ്ങളെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച  “കളിപ്പാട്ടം”– 1990’s Kids Toy Store, പഴയകാല വിനോദങ്ങളിലൂടെ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയി. കുട്ടികൾക്ക് പ്രത്യേക ആകർഷണമായി “ഫേസ് പേന്റിംഗും” ഒരുക്കിയിരുന്നു. പ്രത്യേകിച്ച്, വ്യത്യസ്ത മതവിഭാഗങ്ങളിലെയും  കനേഡിയൻ  സമൂഹത്തിലെയും അംഗങ്ങൾ തിരുനാളിൽ പങ്കുചേർന്നത്, പരിപാടിയെ കൂടുതൽ സർവസമൂഹ സൗഹൃദപരവും അന്തർസാംസ്കാരികവുമായ ഒന്നാക്കി. ആത്മീയ കർമ്മങ്ങളും സാംസ്കാരിക പരിപാടികളും സൗഹൃദവും ഐക്യവും പങ്കുവെച്ചുകൊണ്ട് സമാപിച്ച ഈ തിരുനാൾ, വിശ്വാസസമൂഹത്തിന് മറക്കാനാവാത്ത ഓർമ്മയായി മാറി.

ജോമോൻ ജോയ്

Hot this week

കിലുക്കം 2025;ഡാളസിലെ മോഹൻലാൽ ഷോ റദ്ദാക്കി!

ഡാളസ്: 2025 ഓഗസ്റ്റ് 30-ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന ‘കിലുക്കം –...

രാജ്‌മോഹൻ ഉണ്ണിത്താന്‌ മിഷിഗണിൽ  സ്വീകരണം നൽകും

ഡിട്രോയിറ്റ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡ്  എം.പി-യും...

ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന്

ഡാലസ്: ജന്മനാടായ മലയാളക്കരയിലും പ്രവാസജീവിത നാടായ ഡാലസിലും സംയുക്തമായി ഡാലസ് മലയാളി...

‘മലയാളിയെ മലയാളിയാക്കുന്ന ചിലതുണ്ട്’; പുതിയ പരസ്യചിത്രവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: ചിങ്ങപ്പുലരികളെത്തി,പൂവിളികളുയർന്നു,മലയാളികളുടെ ആഗോള ഉത്സവമായ പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു. ഗൃഹാതുര...

മെയിൽ-ഇൻ ബാലറ്റുകളും വോട്ടിംഗ് യന്ത്രങ്ങളും നിർത്തലാക്കാൻ എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ ഡി സി :2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയിൽ-ഇൻ ബാലറ്റുകളുടെയും...

Topics

മണിക്കൂറുകൾ വ്യത്യാസത്തിൽ തകരാറിലായത് രണ്ട് മോണോറെയിലുകൾ; മുംബൈയിൽ ട്രെയിനിൽ കുടുങ്ങിയ 800ലധികം യാത്രക്കാരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടർന്ന് മുംബൈയിലെ രണ്ട് മോണോറെയിൽ ട്രെയിനുകൾ തകരാറിലായി. മണിക്കൂറുകളുടെ...

2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം; തുറന്നു പറഞ്ഞ് കെ. മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ മുരളീധരൻ. കുടുംബം...
spot_img

Related Articles

Popular Categories

spot_img