ഗൂഗിളിന്റെ എഐ പ്ലാറ്റ്‌ഫോമായ ജെമിനിയുടെ സബ്സ്ക്രിപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. പ്രധാനമായും മൂന്ന് സബ്സ്ക്രിപ്ഷനുകളാണ് ജെമിനിക്കുള്ളത്. ഗൂഗിൾ എഐ ഫ്രീ, പ്രോ, അൾട്ര പ്രോ എന്നിവയാണവ. ഇവയുടെ സബ്സ്ക്രിപ്ഷനുകളുടെ പരിധികൾ സംബന്ധിച്ചുള്ള വ്യക്തതക്കുറവാണ് കമ്പനി നീക്കിയിരിക്കുന്നത്. പ്രോംപ്റ്റുകൾക്കുള്ള പരിധികൾ, ഇമേജ് ജനറേഷൻ, മറ്റ് ടൂളുകൾ എന്നിവയുടെ ഉപയോഗം എങ്ങനെയായിരിക്കണം എന്നതിലാണ് വ്യക്തത വരുത്തിയിരിക്കുന്നത്. “ഗൂഗിൾ AI സബ്‌സ്‌ക്രൈബർമാർക്കുള്ള ജെമിനി ആപ്‌സ് ലിമിറ്റ്‌സ് & അപ്‌ഗ്രേഡുകൾ” എന്ന തലക്കെട്ടിൽ ഹെൽപ് സെന്റർ പേജിലാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.



