യുഎഇ ഒരുങ്ങി; ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെൻ്റിന് ഇന്ന് തുടക്കം

ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെൻ്റിന് ചൊവ്വാഴ്ച യുഎഇയിൽ തുടക്കമാകും. ഇന്ന് രാത്രി എട്ട് മണിക്ക് അബുദാബിയിലെ ഷെയ്ഖ് ഹസീദ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അഫ്​ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ് ആദ്യ പോരാട്ടം.

സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യ കപ്പ് മത്സരങ്ങള്‍ നടക്കുക. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെൻ്റില്‍ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക. പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം നടക്കുക.

ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സമയം രാത്രി 7.30നാണ് ടോസ് ഇടുന്നത്. എട്ട് മണിക്ക് മത്സരം ആരംഭിക്കും. ടെലിവിഷനിൽ സോണി സ്പോർട്സിൻ്റെ ഒന്ന്, രണ്ട്, നാല്, അഞ്ച് ചാനലുകളിൽ മത്സരം തത്സമയം കാണാം.

ഡിജിറ്റൽ സംപ്രേക്ഷണം സോണി ലിവിനാണ്. ഹിന്ദി, ഇം​ഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ മത്സരത്തിൻ്റെ കമൻ്ററി ആസ്വദിക്കാൻ സാധിക്കും.

Hot this week

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച...

Topics

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....
spot_img

Related Articles

Popular Categories

spot_img