ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും; വി ഇസഡ് വൈ സ്മാർട്ട് ടെലിവിഷൻ ശ്രേണി അവതരിപ്പിച്ച് ഡിഷ് ടിവി

തെരഞ്ഞെടുത്ത മോഡലുകളിൽ ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന വി ഇസഡ് വൈ സ്മാർട്ട് ടെലിവിഷൻ ശ്രേണി അവതരിപ്പിച്ച് ഡിഷ് ടിവി. നവീന സാങ്കേതികവിദ്യയോടൊപ്പം ഭാവി ഉപഭോക്താക്കളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ ഇന്റഗ്രേറ്റഡ് സ്മാർട്ട് ടിവി, മേഖലയിലെ ‘കംപ്ലീറ്റ് എന്റർടൈൻമെന്റ് ഹബ്ബ്’ ആയിരിക്കുമെന്ന് ഡിഷ് ടിവി അറിയിച്ചു. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടി പുറത്തിറങ്ങുന്ന സ്മാർട്ട് ടിവികളിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, യൂട്യൂബ് തുടങ്ങി നിരവധി ഒടിടി സേവനങ്ങൾ ലഭിക്കും. ഇൻബിൽറ്റ് സെറ്റ് ടോപ് ബോക്സിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്ന സ്മാർട്ട് ടിവി ഇന്ത്യയിൽ ആദ്യമായാണ് പുറത്തിറക്കുന്നതെന്നും ഡിഷ് ടിവി അറിയിച്ചു.

ഉള്ളടക്കത്തോടൊപ്പം ആധുനിക സാങ്കേതിക വിദ്യയിലും സൗകര്യങ്ങളിലും ഒരുപോലെ മികച്ചുനിൽക്കുന്ന ഇന്റഗ്രേറ്റഡ് സ്മാർട്ട് ടിവി ശ്രേണി ഭാവികലത്തേക്കുള്ള നിർണായക ചുവടുവെപ്പാണെന്ന് ഡിഷ് ടിവി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ മനോജ് ഡോബൽ പറഞ്ഞു. ഒരു ടെലിവിഷൻ എന്നതിലുപരി, ലൈവ് ടിവി, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്മാർട്ട് ഫീച്ചറുകൾ, ആധുനിക ഡിസൈൻ എന്നിവ ഒത്തിണങ്ങുന്ന ഒരു സമ്പൂർണ വിനോദ അനുഭവമാകും ഇന്റഗ്രേറ്റഡ് സ്മാർട്ട് ടെലിവിഷനുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആധുനിക ഇന്ത്യൻ കുടുംബങ്ങൾക്ക് അനുയോജ്യമായ ടെലിവിഷനാണ് വി ഇസഡ് വൈ സ്മാർട്ട് ടിവികളെന്ന് ഡിഷ് ടിവിയുടെ ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് പറഞ്ഞു. 32 ഇഞ്ച് എച്ച്‌ഡി മുതൽ 55 ഇഞ്ച് 4K അൾട്രാ എച്ച്‌ഡി ക്യുഎൽഇഡി വരെ ഈ മോഡലുകളിൽ ലഭ്യമാണ്.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

Topics

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...
spot_img

Related Articles

Popular Categories

spot_img