കളിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി; പാകിസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കണമെന്ന മുറവിളിക്കിടയില്‍ കപില്‍ ദേവിന്റെ ഉപദേശം

ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 14 നാണ് ക്രിക്കറ്റ് ലോകവും രണ്ട് രാജ്യങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. മത്സരം റദ്ദാക്കണമെന്നും ബഹിഷ്‌കരിക്കണമെന്നും പല കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നതിനിടയില്‍ വലിയ സമ്മര്‍ദ്ദത്തിലാകും ഇരു ടീമുകളും മത്സരത്തിനിറങ്ങുക. ഇതോടെ, ഇന്ത്യന്‍ ടീമിന് പിന്തുണയും ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം കപില്‍ ദേവ്.

ആരാധകരും വിമര്‍ശകരും അതിരുകടക്കരുതെന്ന് കപില്‍ ദേവ് ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാരിന് വിടണം. താരങ്ങള്‍ കളിക്കളത്തില്‍ അവരുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ത്സരത്തില്‍ മാത്രമായിരിക്കണം ഇന്ത്യന്‍ താരങ്ങളുടെ ശ്രദ്ധ. മികച്ച ടീമാണ് ഇന്ത്യയുടേത്. അവര്‍ ജയിക്കുക തന്നെ ചെയ്യുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് കപില്‍ ദേവ് മറുപടി പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം ഉറപ്പായതിനു പിന്നാലെ മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും എത്തിയിരുന്നു. എന്നാല്‍, ഒരു മത്സരമല്ലേ അത് നടക്കട്ടേ എന്നായിരുന്നു കോടതി നിലപാട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എങ്ങനെ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയതാണ്. ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇരു രാജ്യങ്ങളും കളിക്കില്ലെങ്കിലും ഐസിസിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന് പാകിസ്ഥാനെതിരെ കളിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പാകിസ്ഥാനിലോ, പാകിസ്ഥാന്‍ ഇന്ത്യയിലോ വന്ന് കളിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്.

ഏഷ്യ കപ്പില്‍ ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയും പാകിസ്ഥാനും സെപ്റ്റംബര്‍ 12 നാണ് നേര്‍ക്കു നേര്‍ വരുന്നത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് മത്സരം നടക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സൈകിയ വ്യക്തമാക്കുകയും ചെയ്തതാണ്.

അതേസമയം, ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും വിജയിച്ചാല്‍, ഒരിക്കല്‍ കൂടി ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കും. സെപ്റ്റംബര്‍ 21 നായിരിക്കും മത്സരം. സൂപ്പര്‍ 4 ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താല്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടത്തിനും സാക്ഷിയാകാം.

Hot this week

ചാർളി കിർക്കിന്റെ കൊലയാളിക്കായി അന്വേഷണം ശക്തമാകുന്നു പ്രതിയെകുറിച്ച്  വിവരങ്ങൾ നൽകുന്നവർക്ക് 100,000 ഡോളർ വരെ പാരിതോഷികം വാഗ്ദാനം

ർളി കിർക്കിന്റെ കൊലയാളിക്കായി അന്വേഷണം ശക്തമാകുന്നു, മുൻ എഫ്‌ബി‌ഐ ഏജന്റായ റിച്ചാർഡ്...

മുൻ ന്യൂജേഴ്‌സി സെനറ്ററുടെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക്  4.5 വർഷം തടവ് ശിക്ഷ

ർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ മുൻ സെനറ്റർ ബോബ് മെനെൻഡസിന്റെ (ഡി-എൻ.ജെ.)...

പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ  അനുമതി

ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ കോടതി  അനുമതി...

പൂർവ ജോഷിപുര PETA ഇന്റർനാഷണലിന്റെ ആദ്യപ്രസിഡണ്ട്!

PETA (മൃഗങ്ങളുടെ എത്തിക്കൽ ചികിത്സയ്ക്കായി പ്രവർത്തിക്കുന്ന ആളുകൾ) ഇന്റർനാഷണലിന്റെ ആദ്യ പ്രസിഡന്റായി...

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ)യുടെ ഓണം സെപ്റ്റംബർ 13 ന്

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ...

Topics

ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാലസ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം...

ഹൂസ്റ്റണിൽ വമ്പൻ ഓണാഘോഷം ഒരുക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ  ഹൂസ്റ്റൺ (MAGH)

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഗസ്റ്റ് 30ന് ശനിയാഴ്ച വലിയ...

എഐ മാന്ത്രികതയിൽ 3D ചിത്രങ്ങൾ! സോഷ്യൽ മീഡിയ കീഴടക്കി ‘നാനോ ബനാന ട്രെൻഡ്’

ഗിബ്ലിക്ക് ശേഷം ഇനി ആര് എന്ന ചോദ്യത്തിനുത്തരം.. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ...
spot_img

Related Articles

Popular Categories

spot_img