വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാലസ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം അവിസ്മരണീയമായി. നുറുകണക്കിനു മലയാളികള്‍ സജീവമായി പങ്കെടുത്ത ആഘോഷം കരോള്‍ട്ടന്‍ സിറ്റി മേയര്‍ സ്റ്റീവ് ബാബിക് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ് സ്വാഗതം പറഞ്ഞു. വിദേശരാജ്യങ്ങളിലെ ആകര്‍ഷകവും ഹൃദ്യവുമായ വിഭിന്ന സാസ്ക്കാരങ്ങളെ അമേരിക്കന്‍ ജനത എന്നും താല്പര്യപൂര്‍വ്വം സ്വീകരിക്കുമെന്ന് മേയര്‍ സ്റ്റീവ് അഭിപ്രായപ്പെട്ടു. സുനി ലിന്‍ഡ ഫിലിപ്പ് മേയറെ സദസിനു പരിചയപ്പെടുത്തി.
നോര്‍ത്ത് ടെക്സസിലെ മലയാളി കുടുംബങ്ങള്‍ക്കൊപ്പം കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് അഗതിമന്ദിരങ്ങളിലെ ആയിരത്തിലഞ്ഞുറിലധികം വരുന്ന അഗതികളോടൊപ്പം ഡാലസ് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിക്കുമ്പോള്‍ തികഞ്ഞ ചാരിതാര്‍ഥ്യമുണ്ടെന്ന് ജൂഡി ജോസ് പറഞ്ഞു.

ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകയും ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ എലിക്കുട്ടി ഫ്രാന്‍സിസിനെ മേയര്‍ പൊന്നാടയണിച്ച് ഫലകം നല്‍കിയാദരിച്ചു.

ഫോമ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, അസോസിയേഷന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ബിനോയി സെബസ്റ്റ്യന്‍, ഫോമ സതേണ്‍ റീജൻ വൈസ് പ്രസിഡന്റ് ബിജു തോമസ്, മുന്‍ പ്രസിഡന്റ് സാം മത്തായി, സാംസ്കാരിക പ്രവര്‍ത്തകനായ ജോജോ കോട്ടാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബിനോയി സെബാസ്റ്റ്യന്‍