യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

രാജ്യത്തെ നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിൽ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏർപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പോർട്ടലിൽ യുപിഐ അടിസ്ഥാനത്തിലുള്ള പേയ്മെന്റ് സംവിധാനം സംയോജിപ്പിച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പുതിയ സൗകര്യം അവതരിപ്പിച്ചത്. ഇനിമുതൽ, ബാങ്കിന്റെ ഉപഭോക്താക്കൾക്കു പുറമെ മുഴുവൻ ആളുകൾക്കും യുപിഐ ക്യുആർ കോഡ്, വിപിഎ ഐഡികൾ മുഖേന വളരെ പെട്ടെന്ന് ജിഎസ്‌ടി അടയ്ക്കാമെന്ന് ബാങ്ക് അറിയിച്ചു.

സർക്കാർ ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് അധികാരപ്പെടുത്തിയ ഏജൻസി ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. കൂടാതെ, പരോക്ഷ നികുതികൾ സ്വീകരിക്കുന്നതിന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ (സിബിഐസി) അംഗീകാരവും ബാങ്കിനുണ്ട്. 2023 ഏപ്രിൽ മുതൽ എസ്ഐബിയുടെ ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോമായ ‘സൈബർനെറ്റ്’, ബ്രാഞ്ച് കൗണ്ടറുകൾ എന്നിവ വഴി ബാങ്ക് ജിഎസ്‌ടി പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. യുപിഐ സംവിധാനം അവതരിപ്പിച്ചതോടെ വ്യാപാരികൾക്കും വ്യക്തികൾക്കും ഒരുപോലെ ജിഎസ്ടി പേയ്‌മെന്റ് എളുപ്പമാകും.

നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിലും സൗകര്യപ്രദവുമായ രീതിയിലും അടയ്ക്കാൻ കഴിയുന്ന സംവിധാനമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഒരുക്കുന്നതെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ബിജി എസ് എസ് പറഞ്ഞു. വർത്തമാനകാലത്തെ ഏറ്റവും ജനപ്രിയമായ പേയ്മെന്റ് മാർഗമാണ് യുപിഐ. ബാങ്കിന്റെ ഇടപാടുകാർക്ക് പുറമെ, മുഴുവൻ ഉപഭോക്താക്കൾക്കും യുപിഐ മുഖേന ജിഎസ്ടി പേയ്മെന്റ് നടത്താം. നികുതിദായകർക്ക് എവിടെനിന്നും എപ്പോൾ വേണമെങ്കിലും ഇടപാടുകൾ പൂർത്തീകരിക്കാമെന്നും ബിജി എസ് എസ് കൂട്ടിച്ചേർത്തു.

Hot this week

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്,...

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

Topics

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...
spot_img

Related Articles

Popular Categories

spot_img