ഇന്ത്യയുടെ ആകാശക്കരുത്ത് വിടപറയുന്നു; മിഗ് 21 വിമാനങ്ങളുടെ ഡീകമ്മീഷൻ ഇന്ന്

ആറ് പതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 വിമാനങ്ങളുടെ ഡീകമ്മീഷൻ ഇന്ന് നടക്കും. രണ്ട് സ്ക്വാഡ്രണുകളിലായുള്ള 36 മിഗ് 21 ബൈസൺ വിമാനങ്ങളാണ് ഡീകമ്മീഷൻ ചെയ്യുന്നത്. ചണ്ഡിഗഢ് വ്യോമത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ എയർ ചീഫ് മാർഷലടക്കം പങ്കെടുക്കും. മിഗ് 21ന് പകരം തേജസ് വിമാനങ്ങൾ അടുത്ത മാർച്ചോടെ വ്യോമസേനയുടെ ഭാഗമാകും.

ഇന്ത്യക്ക് എന്തായിരുന്നു മിഗ് 21

1962ലെ ചൈനാ യുദ്ധം.. അന്നത്തെ തിരിച്ചടികൾ മറികടക്കാൻ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ക്ഷണിച്ചു വരുത്തിയതാണ് മിഗ് 21. ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളിലേക്ക് 1963ൽ ആദ്യ സ്ക്വാഡ്രൺ എത്തി. ഇന്ത്യൻ യുദ്ധതന്ത്രങ്ങളിലേക്കു സൂപ്പർസോണിക് ജറ്റിന്‍റെ കടന്നു വരവായിരുന്നു അത്. തൊട്ടുപിന്നാലെ 1965ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം. പാകിസ്ഥാനെ തലങ്ങും വിലങ്ങും വട്ടംകറക്കിയ ഇന്ത്യൻ വജ്രായുധമായിരുന്നു അന്ന് മിഗ് 21. അന്ന് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയായിരുന്നു. 1971ലെ യുദ്ധകാലത്ത് ഇന്ദിരാഗാന്ധി. പിന്നെ രാജീവ്, വി.പി. സിങ്, ചന്ദ്രശേഖർ, നരസിംഹ റാവു, ദേവ ​ഗൗഡ, വാജ്പേയി, മൻമോഹൻ സിങ്, നരേന്ദ്രമോദി വരെ. ഇക്കാലമെല്ലാം മാറ്റമില്ലാതെ ഉണ്ടായിരുന്നത് ഒരേയൊരു മിഗ് 21 ആയിരുന്നു. ആ സൂപ്പർസോണിക് അത്ഭുതമാണ് വിടവാങ്ങുന്നത്. ഒരുപാട് ഓർമകൾ ബാക്കിവച്ചാണ് എന്നേയ്ക്കുമായുള്ള ആ മടക്കം.

ഇന്ത്യയുടെ ആത്മാഭിമാനം വാനോളം ഉയർത്തിയ 1971. പാകിസ്ഥാനെ മുട്ടുകുത്തിച്ച് ബംഗ്ലാദേശ് എന്ന രാജ്യത്തെ സൃഷ്ടിച്ച ആ യുദ്ധം. അതിന്‍റെ ജീവാത്മാവും പരമാത്മാവും എന്നു വിളിക്കാവുന്ന ഒന്നുണ്ടെങ്കിൽ അതാണ് മിഗ് 21. 1971ൽ മാത്രമല്ല, 1999ലെ കാർഗിൽ. അതിനു മുൻപും ശേഷവും നടന്ന ചെറുതും വലുതുമായ അനേകം സൈനിക നീക്കങ്ങൾ. എല്ലാത്തിനും കുന്തമുനയായി ഉണ്ടായിരുന്നു ഒരേയൊരു മിഗ് 21. 1999ലെ കാർഗിൽ യുദ്ധത്തിലാണ് എല്ലാ ചീത്തപ്പേരുകളും കഴുകി കളഞ്ഞ് മിഗ് 21 ഉയിർത്തത്. ഏറ്റവും സംഘർഷ പൂർണമായ അന്തരീക്ഷത്തിൽ ഏറ്റവും മിടുക്കോടെ ചെയ്ത യുദ്ധം. അന്നത്തെ ഇന്ത്യൻ വിജയത്തിന്‍റെ നേരവകാശി.

എന്തൊക്കെ തിരിച്ചടികൾ ഉണ്ടായപ്പോഴും മിഗ് 21നെ നമ്മൾ ഉപേക്ഷിക്കുകയായിരുന്നില്ല. കൂടുതൽ മെച്ചപ്പെടുത്തി ഉപയോഗിക്കുകയായിരുന്നു. അങ്ങനെയാണ് മിഗ് 21 ബൈസൺ നമ്മുടെ യുദ്ധകൂടാരങ്ങളിലേക്കെത്തുന്നത്. മിഗ് 21 ഏറ്റവും പഴികേട്ടത് അതിന്‍റെ അപകടങ്ങളുടെ പേരിലാണ്. 400 രേഖപ്പെടുത്തിയ അപകടങ്ങൾ തന്നെ മിഗ് 21ന്‍റെ പേരിലുണ്ട്. 170 വൈമാനികർ മിഗ് 21 പറത്തുമ്പോൾ കൊല്ലപ്പെട്ടു. ഇതുപക്ഷേ, സജീവമായ ഒരു യുദ്ധവിമാനത്തിന്‍റെ കാര്യത്തിൽ വലിയ അക്കങ്ങളല്ല എന്നാണ് പറയുന്നത്. 62 വർഷത്തിനിടെ മിഗ് 21 നടത്തിയ യുദ്ധങ്ങൾ ഓർത്താൽ തന്നെ അപകടങ്ങളുടെ കാരണവും വ്യക്തമാകും. സാധാരണ വിമാനങ്ങൾക്കു പറക്കാൻ കഴിയാത്ത ഇടങ്ങളിലേക്കായിരുന്നു മിഗ് 21 ദൗത്യങ്ങളേറെയും.

ഒന്നൊന്നായി കുറഞ്ഞുവന്ന് ഇപ്പോൾ 36 വിമാനങ്ങളുള്ള സ്ക്വാഡ്രണാണ് ശേഷിക്കുന്നത്. ആ രണ്ടു സ്ക്വാഡ്രണും ഉള്ളത് രാജസ്ഥാനിലെ നാൽ എയർ ബേസിലാണ്. അവിടെ നിന്നാണ് ഇവ ഡീകമ്മിഷൻ ചെയ്യുന്നത്.നിങ്ങൾക്കു വിമാനങ്ങളെ വീഴ്ത്താം, ആത്മാഭിമാനത്തെ കഴിയില്ല എന്നാണ് ജവഹർലാൽ നെഹ്റു പറഞ്ഞത്. ഇന്ത്യയുടെ ആത്മാഭിമാനം വാനോളം ഉയർത്തിയാണ് മിഗ് 21 പടിയിറങ്ങുന്നത്. എത്രയെത്ര വൈമാനികരാണ് 62 വർഷം നീണ്ട സേവനത്തിനിടെ മാറിമാറി നിയന്ത്രിച്ചത്. അപ്പോഴൊക്കെ കരുത്തോടെ നിന്ന മിഗ് 21 ഒടുവിൽ ഇറങ്ങുകയാണ്. ഇനി തേജസിന്‍റെ കാലമാണ്. മിഗ് ഒഴിച്ചിടുന്ന കൂടാരങ്ങളിലേക്ക് അടുത്ത മാർച്ച് മുതൽ തേജസ് പറന്നിറങ്ങും.

Hot this week

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറായി ‘ആയിരക്കണക്കിന്’ ചാവേര്‍ ബോംബര്‍മാര്‍; മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍ ശബ്ദ സന്ദേശം

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ പേരില്‍...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

83ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നാളെ പുലര്‍ച്ചെ പ്രഖ്യാപിക്കും; ഡികാപ്രിയോയുടെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനതര്‍’ മുന്നില്‍

83-ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക്...

Topics

‘കേരളത്തില്‍ ഇനി ബിജെപി മുഖ്യമന്ത്രി’; തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അമിത് ഷാ തലസ്ഥാനത്ത്

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

നിര്‍മ്മാണ രംഗത്തേക്ക് പെപ്പെ; ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ആന്റണി വര്‍ഗീസ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. ആന്റണി വര്‍ഗീസ് പെപ്പെ പ്രൊഡക്ഷന്‍സ്...

‘സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണം; ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണം’; അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ...

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ്...

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ....
spot_img

Related Articles

Popular Categories

spot_img