ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം : വി.കെ ശ്രീകണ്ഠൻ എം.പി മുഖ്യാതിഥി

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ  മുഖ്യാതിഥിയായി വി.കെ ശ്രീകണ്ഠൻ എം.പി പങ്കെടുക്കുമെന്ന് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് അറിയിച്ചു. . 2025 ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടണിൽ വെച്ചാണ് അന്താരാഷ്ട്ര മാധ്യമസമ്മേളനം അരങ്ങേറുന്നത്.

2019 മുതൽ പാലക്കാട് നിന്ന് ലോകസഭ അംഗം  ആയ വി. കെ ശ്രീകണ്ഠൻ ഒറ്റപ്പാലം എൻഎസ്എസിൽ പഠിക്കുന്ന കാലത്ത് കെ.എസ്.യുവിലൂടെയാണ്  രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1993-ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. . 2012 മുതൽ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. സംഘടനാ പ്രവർത്തകൻ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊർണൂരിലെയും ജനകീയ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠൻ. 2000 മുതൽ ഷൊർണൂർ മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ആയും പ്രവർത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ ഒറ്റപ്പാലത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു  .  2016 മുതൽ  പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എന്ന പദവിയിലും ദീർഘകാലം പ്രവർത്തിച്ചു. .

ഒറ്റപ്പാലം പാർലമെന്റ് സഭാ സീറ്റിലേക്കും[ചേലക്കര നിയമസഭാമണ്ഡലം|ചേലക്കര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള കോൺഗ്രസ് നേതാവ് കെ.എ. തുളസിയാണ് ഭാര്യ. ഇവർ മുൻ വനിതാ കമ്മിഷൻ അംഗവും നിലവിൽ നെന്മാറ NSS പ്രിൻസിപ്പാളും ആണ്.

കേരളത്തിൽ നിന്നും പ്രമുഖരായ മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ് ( മനോരമ ന്യൂസ് ) , ലീൻ ബി. ജെസ്‌മസ് (ന്യൂസ് 18 കേരളം) അബ്‌ജോത് വർഗീസ് (ഏഷ്യാനെറ്റ് ന്യൂസ് ) , സുജയ പാർവ്വതി ( റിപ്പോർട്ടർ ടി.വി) ഹാഷ്മി താജ് ഇബ്രാഹിം ( 24 ന്യൂസ് ) മറ്റു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും പങ്കെടുക്കുന്ന  ഈ കോൺഫറൻസ് അമേരിക്കൻ മലയാളികൾക്ക് അവിസ്മരണീയമായിരിക്കുന്ന് സംഘാടകർ പറഞ്ഞു. 

സുനിൽ തൈമറ്റം

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img