പണയം വയ്ക്കണോ, അതോ വിൽക്കണോ; ഈ സ്വർണം നമ്മളെന്തു ചെയ്യും?

സ്വർണത്തിന് മാറ്റ് മാത്രമല്ല, വിലയും കൂടി വരികയാണ്. ദിനംപ്രതി തൊട്ടാൽ പൊള്ളുന്ന തരത്തിലാണ് സ്വർണവില കുതിച്ചുകയറുന്നത്. നിലവിലെ വിപണിയിലെ കണക്കുകളനുസരിച്ച് ഒരു പവന് 82000 രൂപ കടന്നു കഴിഞ്ഞു. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എട്ടിന്റെ പണിയാണെങ്കിലും വിൽക്കാൻ പോകുന്നവർക്ക് ലാഭമായിരിക്കും എന്ന സ്ഥിതിയാണ്.

ഇനി സ്വർണം കയ്യിലുള്ളവരുടെ ടെൻഷൻ വിൽക്കണോ അതോ പണയം വയ്ക്കണോ എന്നാണ്. അനുദിനം വിലയേറിവരുന്ന സ്ഥിതിക്ക് പൊൻമുട്ടയിടുന്ന താറാവിനെ ഒറ്റയടിക്ക് കൊല്ലണോ എന്നതാണ് ആശങ്ക. ഇന്നത്തെ വിലയനുസരിച്ച് രണ്ട് ഓപ്ഷനും ലാഭകരമാണ്. പക്ഷെ സ്വർണ്ണ വായ്പ കൊണ്ടുള്ള പ്രയോജനം, നിങ്ങളുടെ സ്വന്തമായിട്ടുള്ള സ്വർണം നിങ്ങൾക്ക് നഷ്ടപ്പെടുന്നില്ല എന്നതാണ് പണയം വെക്കുന്നതിലൂടെയുള്ള നേട്ടം. ആഭരണങ്ങൾ പണയം വയ്ക്കാനും വായ്പ തുക തിരിച്ചടച്ചുകഴിഞ്ഞാൽ അവ തിരികെ നേടാനും കഴിയും. ഇനിയങ്ങോട്ട് വില കൂടുന്ന ലക്ഷണമായതിനാൽ ഭാവിയിൽ കൂടുതൽ നേട്ടമുണ്ടാകാനാണ് സാധ്യത.

ഇനി വിൽക്കുന്നവർക്ക് നിലവിലെ അത്യാവശ്യങ്ങളനുസരിച്ച് നല്ല വിലലഭിച്ചാൽ അത് ഉപയോഗപ്പെടും. പിന്നെ പണയം വച്ച് അടയ്ക്കുന്ന പലിശ, പിന്നീട് തിരിച്ചടയ്ക്കാൻ മുതൽ തുക കയ്യിലെടുക്കാൻ കഴിയുമോ എന്ന സാഹചര്യം ഇതൊക്കെ പരിഗണിക്കാവുന്നതാണ്. അതായത് താൽക്കാലിക ആവശ്യം, തുക പിന്നീട് തിരിച്ച് ലഭിക്കാവുന്ന സാഹചര്യം എന്നിവ പരിഗണിച്ചാൽ വിൽപ്പനയാകും ഉത്തമം. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ അത് ലാഭകരമല്ല. വേഗത്തിൽ തിരിച്ചടയ്ക്കാൻ കഴിയുമെങ്കിൽ, വായ്പ ചെലവ് കുറഞ്ഞേക്കും. കൂടുതൽ തിരിച്ചടവ് കാലയളവിലേക്ക്, വിൽക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ പണം ലാഭിക്കാൻ കഴിയും.

Hot this week

“വെള്ളത്തിൽ അലിയുന്നില്ല, റബർ പോലെ വലിയുന്നു”; കൊല്ലത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തതായി പരാതി

ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത രക്തസമ്മർദ ഗുളിക നിലവാരമില്ലാത്തതാണെന്ന പരാതിയുമായി...

തലകറക്കം മാത്രമല്ല, മരണം വരെ സംഭവിച്ചേക്കാം; വീടുകളിലെ ആ അപകടത്തിന് കാരണമിതാണ്

വീട്ടിൽ തലകറങ്ങി വീണു, എന്ന് കേൾക്കുന്നത് സാധാരണയാണ്. വെറും തലകറക്കം മാത്രമാണോ...

വരുന്നു ബജറ്റ് ഫ്രണ്ട്ലി ഇവി- എസ്‌യുവികൾ; ഇനി വിപണിയിൽ മത്സരം കടുക്കും

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രചാരം ഏറിവരികയാണ്. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച്...

ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കാത്ത റൈറ്റ് ഹാന്‍ഡ് ബാറ്റര്‍; ആരാണ് ബിസിസിഐയുടെ പുതിയ പ്രസിഡന്റാകുന്ന മിഥുന്‍ മാന്‍ഹാസ്

മുന്‍ ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന്‍ മാന്‍ഹാസ് ബിസിസിഐ തലപ്പത്തേക്ക്. കഴിഞ്ഞ ദിവസം...

എച്ച്-1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളര്‍; ബാധിക്കുക പുതിയ അപേക്ഷകരെ

എച്ച്-1 ബി വിസ ഫീസ് ഒരു ലക്ഷം രൂപയായി കുത്തനെ ഉയര്‍ത്തിയ...

Topics

വിയോജിപ്പുകളെ മറികടന്ന് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ബ്രിട്ടൺ; ഞായറാഴ്ച ഉച്ചയോടെ പ്രഖ്യാപനം നടന്നേക്കും

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ബ്രിട്ടൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ...

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ബന്ദികളുടെ ‘വിടവാങ്ങൽ ചിത്രം’ പുറത്തുവിട്ട് ഹമാസ്

തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ വിടവാങ്ങൽ ചിത്രം പുറത്തുവിട്ട് ഹമാസിൻ്റെ സായുധസേനാ വിഭാഗം....

“എനിക്കൊപ്പം സിനിമയിൽ സഹകരിച്ച പലരും ഇന്നില്ല, അവരെ ഓർക്കുന്നു”, എല്ലാവർക്കും നന്ദി: മോഹൻലാൽ

തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമക്ക് ലഭിച്ച...
spot_img

Related Articles

Popular Categories

spot_img