തലകറക്കം മാത്രമല്ല, മരണം വരെ സംഭവിച്ചേക്കാം; വീടുകളിലെ ആ അപകടത്തിന് കാരണമിതാണ്

വീട്ടിൽ തലകറങ്ങി വീണു, എന്ന് കേൾക്കുന്നത് സാധാരണയാണ്. വെറും തലകറക്കം മാത്രമാണോ ഇതെന്ന് ചോദിച്ചാൽ അല്ലെന്ന് പറയേണ്ടി വരും. പലപ്പോഴും വീടുകളിൽ ഒരു സ്ഥലത്ത് മാത്രം ആളുകൾ തലകറങ്ങി വീഴും, ഇത് പലപ്പോഴും മരണത്തിനു വരെ കാരണമാകുകയും ചെയ്യും. അടുക്കളയാണോ, സ്റ്റോർ റൂമാണോ എന്നൊക്കെ ആലോചിച്ച് സമയം കളയേണ്ട. ശുചിമുറികളിലാണ് ഈ അപകട സാധ്യത.

ബാത്ത് റൂമിൽ വീണു എന്ന് നിരവധിപ്പേർ പറയാറുണ്ട്. എന്നാൽ എന്താണ് വീടുകളിലെ ശുചിമുറികളിൽ ഇത്ര വീഴ്ചയെന്ന് ആലോചിച്ചിട്ടുണ്ടോ, പലതും വെറും തെന്നിവീഴലുകളല്ല, മരണത്തിനുവരെ കാരണമായേക്കാവുന്ന അപകടകരമായ വീഴ്ചകളാകാം. ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ശുചിമുറിയിൽ ബോധരഹിതരായി വീഴുന്നത്. . ചിലപ്പോൾ മരിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്. അത്തരത്തിൽ നമ്മുടെ ശുചിമുറികളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നറിയാമോ?

പ്രശ്നം ബാക്ടീരിയയോ, വൈറസോ, പായലോ, വഴുക്കലോ മാത്രമല്ല. അതിലും വലിയ ഒരു ശീലമാണ് അപകടകാരിയാകുന്നത്. ഭയപ്പെടുകയല്ല മറിച്ച് വിശദമായി കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടെതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. മലബന്ധം അനുഭവപ്പെട്ടാൽ പലരും ശ്വാസം പിടിച്ചുവെച്ച് താഴേക്കൊരു ബലം നൽകാൻ ശ്രമിക്കും. ഇത് നെഞ്ച് ഭാഗത്ത് അമിത സമ്മർദത്തിലേക്കാണ് നയിക്കുക. മാത്രമല്ല ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. പിന്നാലെ രക്തസമ്മർദം കുറയും.

ഇതിന്റെ ഫലമായി തലച്ചോറിൽ ഓക്‌സിജന്റെ അളവ് താഴും. ഇത് ശുചിമുറിയിലെ തലകറക്കത്തിനും ഒരുപക്ഷെ മരണത്തിനും വരെ കാരണമാകുന്നുണ്ടെന്നാണ് ഡോക്ടർ ദിമിത്രി യാരനോവ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്ന അറിവ്.ജീവിതത്തിലെ തിരക്കിനിടയിൽ അശ്രദ്ധമായി നമ്മൾ ചെയ്യുന്ന ഈശീലമാണ് വില്ലൻ.

ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കിൽ, മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവരാണെങ്കിൽ അപകടം ഇരട്ടിയാണ്.ഇതൊഴിവാക്കാൻ ഭക്ഷണ ശീലങ്ങളിലടക്കം മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നാരടങ്ങിയ ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക, ആവശ്യമായ വ്യായാമം ഉറപ്പുവരുത്തുക.എന്നിവയിലൂടെ മലബന്ധം പോലുള്ള പല ആരോഗ്യപ്രശ്നങ്ങളേയും പരിഹരിക്കാം.

Hot this week

കനത്ത ചൂടിൽ വെന്തുരുകി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില...

ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) വിഷു 2026 ഭംഗിയായി ആഘോഷിച്ചു

 ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു...

യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം

2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക...

ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ)ധനസഹായം നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

ഇന്ത്യൻ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേർന്ന്...

Topics

സി.ഡി.സി തലപ്പത്തേക്ക് എറിക്ക ശ്വാർട്‌സ് ; വൈറ്റ് ഹൗസ് നടപടികൾ ആരംഭിച്ചു

അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഏജൻസിയായ സി.ഡി.സി ഡയറക്ടറായി മുൻ ഡെപ്യൂട്ടി സർജൻ...

മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി

യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമർശങ്ങളെ വിമർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി...

ജോലിയും ജീവിതവും: തലമുറകൾക്കായുള്ള ചില ചിന്തകൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ്, എന്റെ കുട്ടികളിലൊരാൾ ചിന്തോദ്ദീപകമായ ഒരു ചോദ്യം എന്നോട്...
spot_img

Related Articles

Popular Categories

spot_img