ശബരിമല സ്വർണപ്പാളി വിവാദം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അടിയന്തര യോഗം ഇന്ന്

ശബരിമല സ്വർണപ്പാളി വിവാദം ശക്തമാകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അടിയന്തര യോഗം ഇന്ന്. അജണ്ട നിശ്ചയിക്കാതെ ചേരുന്ന യോഗത്തിൽ ഹൈക്കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിൽ അന്തിമ തീരുമാനമെടുക്കും. സ്വർണപ്പാളി വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്ത് തന്നെ സമ്മതിച്ചതാണ്. ഇതിനിടെയാണ് ഇന്ന് അടിയന്ത ബോർഡ് യോഗം ചേരുന്നത്.

2019 മുതൽ 2025 വരെയുള്ള മുഴുവൻ ഇടപാടുകളും ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. പറ്റുമെങ്കിൽ പൊലീസിനും പരാതി നൽകാനാണ് ആലോചന. ഇതിനിടെ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ 1998ൽ തന്നെ സ്വർണം പൊതിഞ്ഞിട്ടുണ്ടാകാനാണ് സാധ്യതയെന്ന് തിരുവിതാംകൂർ ദേവസ്വം മുൻ ഇൻസ്പെക്ഷൻ ഡെപ്യൂട്ടി കമ്മിഷണർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

98ന് മുമ്പ് വരെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണമോ, ചെമ്പോ പൂശിയിരുന്നില്ല. ചെമ്പ് പൂശുന്നത് സ്വർണം പതിപ്പിക്കാനായാണെന്നും സി ആർ രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. മാത്രമല്ല സ്വർണപാളികൾ ശബരിമലയ്ക്ക് പുറത്തേക്ക് കൊണ്ടു പോകാനിടയായതിലെ വീഴ്ചയെയും സി ആർ രാധാകൃഷ്ണൻ വിമർശിച്ചു. ഹൈക്കോടതി ഉത്തരവ് ബോർഡിനെ അറിയിക്കാത്ത നിയമ വിഭാഗത്തിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.

വിവാദങ്ങൾക്കിടെ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലെ മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖവും ഇന്നും നാളെയുമായി നടക്കും. തിരുവനന്തപുരത്തെത്തിയ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാനാണ് ദേവസ്വം വിജിലൻസിൻ്റെ തീരുമാനം.

Hot this week

അമൃത ആശുപത്രിയില്‍ സൗജന്യ മയോപ്പിയ സ്ക്രീനിങ്ങും വാരാചരണവും; മയോപ്പിയ വീക്ക് 2025

മയോപ്പിയ വാരാചരണത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിൽ സൗജന്യ മയോപ്പിയ സ്ക്രീനിംഗ് നവംബർ...

ദുരന്തനിവാരണത്തിന് ഓട്ടോണമസ് ഡ്രോൺ വികസിപ്പിച്ച എൻ.ഐ.ടി. കാലിക്കറ്റിലെ വിദ്യാർഥികൾ

പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം പറന്നുയരുന്ന (Autonomous) ക്വാഡ്കോപ്റ്റർ...

വാസ്കുലാർ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാം; ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു

രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച്...

ഖുർആൻ പഠിപ്പിക്കുന്നത് സമാധാനം, ഭീകരതക്ക് ഇസ്‌ലാമിൽ ഇടമില്ല;കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും ഭീകരതക്ക് ഇസ്‌ലാമിൽ ഇടമില്ലെന്നും ...

കെഇസിഎഫ് ഡാളസ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് നവംബർ 22 ന്

 കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (KECF) - ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത്...

Topics

ഫിഫാ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്ക് യു.എസ്. വിസ വേഗത്തിൽ: ‘ഫിഫാ പാസ്’ (FIFA PASS) പ്രഖ്യാപിച്ചു

2026-ലെ ഫിഫാ ലോകകപ്പിന് മുന്നോടിയായി, ടിക്കറ്റ് ഉടമകളായ അന്താരാഷ്ട്ര ആരാധകർക്ക് യുണൈറ്റഡ്...

ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്’: ഫ്ലോറിഡയിൽ 122 കുട്ടികളെ രക്ഷിച്ചു

രണ്ടാഴ്ച നീണ്ടുനിന്ന 'ഓപ്പറേഷൻ ഹോം ഫോർ ദി ഹോളിഡെയ്‌സ്' എന്ന രക്ഷാദൗത്യത്തിലൂടെ...

“ഇന്ത്യയുമായുള്ള ഒരു സമ്പൂർണ്ണ യുദ്ധസാധ്യത തള്ളിക്കളയാനാവില്ല, ജാഗ്രത തുടരും”; പ്രകോപനപരമായ പ്രസ്താവനയുമായി പാക് പ്രതിരോധ മന്ത്രി

ഇന്ത്യയുമായുള്ള ഒരു സമ്പൂർണ്ണ യുദ്ധസാധ്യത ഇസ്ലാമാബാദിന് തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...
spot_img

Related Articles

Popular Categories

spot_img