വനിത ലോകകപ്പ് | തിളങ്ങി ബെത്ത് മൂണി, 107 റൺസിന് പാകിസ്ഥാനെ തകര്‍ത്ത് ഓസ്‌ട്രേലിയയ്ക്ക് മിന്നും ജയം

വനിത ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് മിന്നും ജയം. പാകിസ്ഥാനെ 107 റണ്‍സിന് തകര്‍ത്തു. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 114 റണ്‍സിന് പുറത്തായി. വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ഇത്.

36.3 ഓവറിലാണ് 114 റണ്‍സിന് പുറത്തായത്. 35 റണ്‍സ് എടുത്ത സിദ്ര ആമിന്‍ ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ തോല്‍വിയോടെ പാകിസ്ഥാന്‍ പോയിന്റു നിലയില്‍ അവസാനത്തേക്ക് പിന്തള്ളി. എന്നാല്‍ പാകിസ്ഥാനെതിരായ വിജയത്തോടെ പോയിന്‍റ് നിലയിൽ ഇംഗ്ലണ്ടിനെയും ഇന്ത്യയെയും മറികടന്ന് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. സെഞ്ചുറി നേടിയ ബെത്ത് മൂണി ആണ് കളിയിലെ താരം.

ബെത്ത് മൂണി അലാന കിങ് കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ 200 റണ്‍സ് മറികടക്കാന്‍ സഹായിച്ചത്. ബെത്ത് മൂണി 109 റണ്‍സ് നേടിയപ്പോള്‍ പത്താമതായി ഇറങ്ങി അലാന 51 റണ്‍സ് (നോട്ടൗട്ട്) നേടി. പത്താമതായി ഇറങ്ങി അര്‍ധ സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും അലാനയ്ക്ക് സ്വന്തം.

ബൗളിങ്ങില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച പാകിസ്ഥാന് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ അടിപതറി. പാകിസ്ഥാനെ 114 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയ ബൗളര്‍മാരാണ് ഓസ്‌ട്രേലിയയുടെ വിജയത്തിന് പിന്നില്‍.

Hot this week

റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽകേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു

ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ  കേരളപ്പിറവി  ആഘോഷവും...

ഐസിടാക്കിൽ ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി...

പ്രേഷിത തീക്ഷ്ണതയുടെ പ്രഘോഷണം: ഷിക്കാഗോ രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാതല സമ്മേളനം കോപ്പേലിൽ സമാപിച്ചു

 ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷൻ...

ശബരിമല സ്വർണ മോഷണം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെത്തും; സ്ട്രോങ് റൂമുകൾ പരിശോധിക്കും

ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി...

Topics

റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽകേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു

ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ  കേരളപ്പിറവി  ആഘോഷവും...

ഐസിടാക്കിൽ ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി...

ശബരിമല സ്വർണ മോഷണം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തെത്തും; സ്ട്രോങ് റൂമുകൾ പരിശോധിക്കും

ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി...

സെന്ന ഹെഗ്ഡെ ചിത്രം ‘അവിഹിതം’ ഒക്ടോബർ 10 ന് തിയറ്ററുകളിൽ

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ...

മികച്ച പ്രിവ്യു റിപ്പോർട്ടുകളുമായി ‘ഫെമിനിച്ചി ഫാത്തിമ’; ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലേക്ക്

ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’യുടെ പ്രിവ്യു റിപ്പോർട്ട്...

‘ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായം; വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്തു’; പ്രധാനമന്ത്രി

ഇന്ത്യ- ബ്രിട്ടൺ ബന്ധത്തിൽ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാപാര കരാർ...
spot_img

Related Articles

Popular Categories

spot_img