ശബരിമല സ്വർണ മോഷണ വിവാദത്തിൽ പരിശോധന ശനിയാഴ്ച. ജസ്റ്റിസ് കെ ടി ശങ്കരൻ ശനിയാഴ്ച സന്നിധാനത്തെത്തും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിദാനത്ത് എത്തുന്നത്. സ്ട്രോങ് റൂമുകൾ പരിശോധിക്കും. സ്ട്രോങ് റൂമുകളിൽ ഉള്ള വസ്തുക്കൾ കണക്ക് തിട്ടപ്പെടുത്തി കൃത്യമായി രജിസ്ട്രി ആയിട്ട് ഹൈക്കോടതിയ്ക്ക് മുൻപാകെ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു.
ദ്വാരപാലക സ്വർണപാളിയിൽ രജിസ്ട്രിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സ്ട്രോങ് റൂം തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി തന്നെ നിർദേശിച്ചത്. 18 സ്ട്രോങ് റൂമുകളാണ് ശബരിമലയിൽ ഉള്ളത്. ഇത് മുഴുവൻ തുറന്ന് പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ നാളെ ദേവസ്വം വിജിലൻസ് പൂർണ റിപ്പോർട്ട്.
അതേസമയം ദ്വാര പാലക ശിൽപ്പത്തിന്റെ പാളികളിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസിന്റെ സിഇഒ മനോജ് ഭണ്ഡാരിയിൽ നിന്ന് ദേവസ്വം വിജിലൻസ് മൊഴിയെടുക്കുകയാണ്. തങ്ങളുടെ കൈയിൽ കിട്ടിയത് ചെമ്പ് പാളിയെന്നായിരുന്നു നേരത്തെ കമ്പനി അറിയിച്ചിരുന്നത്. ഈ മൊഴി തന്നെയായിരിക്കും ഇവർ ആവർത്തിക്കുക. കേസിൽ മനോജ് ഭണ്ഡാരിയുടെ മൊഴി നിർണായകമാണ്.