ഇൻഡ്യാ പ്രസ് ക്ലബ് (ഐ പി സി എൻ എ) എഡിസൺ സമ്മേളനത്തിന് വർണാഭമായ തുടക്കം. അതിഥികൾ എല്ലാവരും സമ്മേളനസ്ഥലമായ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ എത്തിക്കഴിഞ്ഞു . 100 ലേറെ മീഡിയ പ്രതിനിധികൾ ഇന്നലെ രാത്രി തന്നെ എത്തിച്ചേർന്നു. മികച്ച പാർലമെന്റേറിയൻ എന്ന വിശേഷണങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള കൊല്ലത്തിന്റെ സ്വന്തം എൻ കെ പ്രേമചന്ദ്രൻ എം പി (ആർ.എസ്.പി)യും സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത് ഏറെ സന്തോഷകരമായി. കോൺഫറൻസിന്റെ ഭംഗിയായ നടത്തിപ്പിന് ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. പത്രപ്രവർത്തന മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങൾ അണിചേരുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, കലാ പരിപാടികൾ എന്നിവ ഉണ്ടാകും.



