പുതു നരേറ്റീവുകള്‍ സമ്മാനിച്ച് ചരിത്രമായി ഐ.പി.സി.എന്‍.എയുടെ 11-ാം പ്രോജ്വല കോണ്‍ഫറന്‍സ്

അമേരിക്കന്‍ മലയാളി മാധ്യമ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന ഒട്ടനവധി അറിവുകളും അവബോധവും പങ്കുവച്ചുകൊണ്ടാണ് എഡിസണ്‍ ഷെറാട്ടണില്‍ ഐ.പി.സി.എന്‍.എ 11-ാം കോണ്‍ഫറന്‍സിന് തിരശീല വീണത്. കേരളത്തിലെ മുഖ്യധാരാ ചാനലുകളില്‍ പ്രൊഫഷണല്‍ മല്‍സരം കാഴ്ചവയ്ക്കുന്ന പ്രതിഭകളുടെ സജീവ സാന്നിധ്യവും അവരുമായുള്ള ഇന്ററാക്ടീവ് സെഷനുകളും സെമിനാറുകളും പുതുമയുള്ളതും സമകാലിക വിഷയങ്ങളെയും ചില ആശങ്കകളെയും ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്ത സമ്മേളനത്തിന് കൊടിയിറങ്ങിയത് സമാനതകളില്ലാത്ത ചില അടയാളപ്പെടുത്തലുകളുമായാണ്.

ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിതെന്നും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണെങ്കിലും, അവയെല്ലാം ഇല്ലാതായി വരികയാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. അതേസമയം, കേരളത്തിലെ പ്രശസ്തരായ മാധ്യമ പ്രതിഭകളെ അമേരിക്കയിലെത്തിച്ച് പ്രവാസി സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുകയെന്നത് അനിതര സാധാരണമായ നേട്ടം തന്നെയാണ്. കേരളത്തിലെ മാധ്യമ സംവിധാനം തീവ്രവും സജീവവുമാണ്. അതിന് അതിന്റേതായ ഗുണദോഷങ്ങളുണ്ടെങ്കിലും, കേരളം വേറിട്ട് നില്‍ക്കുന്നത് മാധ്യമങ്ങളുടെ വലിയ സംഭാവനകള്‍ കൊണ്ടുതന്നെയാന്ന് ഐ.പി.സി.എന്‍.എയുടെ മാധ്യമ ജാഗ്രതയെ അഭിനന്ദിച്ചുകൊണ്ട് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

സമാപന സമ്മേളനത്തിന് സ്വാഗതമാശംസിച്ച ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, ഈ വിശാലമായ രാജ്യത്ത് മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നമ്മുടെ മാധ്യമ പ്രവര്‍ത്തനവും അഭിവൃദ്ധിപ്പെട്ടുവെന്ന് വ്യക്തമാക്കി. ഐ.പി.സി.എന്‍.എയുടെ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ വിജയത്തിന്റെ ക്രെഡിറ്റ് അഡൈ്വസറി ബോര്‍ഡിനാണ്. അഡൈ്വസറി ബോര്‍ഡിനും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും നാഷണല്‍ കമ്മിറ്റിക്കും ചാപ്റ്ററുകള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമെല്ലാം പടിയിറങ്ങുന്ന പ്രസിഡന്റ് ഹൃദയപൂര്‍വം നന്ദി പ്രകാശിപ്പിച്ചു.

ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനെ അതിശക്തമായി ചോദ്യം ചെയ്യേണ്ടത് മാധ്യമങ്ങളാനെന്നും അത് അവരുടെ ധര്‍മമാണെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടു. ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിനതീതരല്ല. വിമര്‍ശിക്കപ്പെടുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ ജനാധിപത്യ വാദികളെന്നും മീഡിയയോട് അസഹിഷ്ണുതയുള്ളവര്‍ ഏകാധിപത്യ ചിന്ത മനസില്‍പേറി നടക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ട് പിന്നിടുന്ന ഐ.പി.സി.എന്‍.എയെ കുറിച്ച് തലഉയര്‍ത്തി അഭിമാനത്തോടെ അവസരം കിട്ടിയാല്‍ താന്‍ കേരള നിയമസഭയിലും പറയുമെന്ന് റാന്നി എം.എല്‍.എ പ്രമോദ് നാരായണന്‍ വ്യക്തമാക്കിയപ്പോള്‍ സദസില്‍ നിറഞ്ഞ കരഘോഷം മുഴങ്ങി.

ഇക്കുറി നാട്ടില്‍ നിന്ന് ഇവിടേയ്ക്ക് തിരിക്കുമ്പോള്‍ ഒരിക്കലും ഉണ്ടാവാത്തചില ആശങ്കകള്‍ ഉണ്ടായിരുന്നുവെന്ന് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. അമേരിക്കയില്‍ വന്ന മാറ്റങ്ങള്‍ ഇത്തരം യാത്രാ വേളകളില്‍ എങ്ങിനെയാണ് പ്രതിഫലിക്കുക എന്നറിയില്ലായിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എമിഗ്രേഷനിലെ ഓഫീസര്‍ കൈയില്‍ എത്ര ഡോളര്‍ ഉണ്ടെന്ന് ചോദിച്ചു. ഡോളര്‍ ഇല്ലെന്നും എന്നെ ഇവിടെ കൊണ്ടുനടക്കുന്ന സുഹൃത്തുക്കളുടെ കൈവശം ഡോളര്‍ ഉണ്ടെന്നും അവര്‍ അത് എനിക്കു വേണ്ടി ഇവിടെ തന്നെ ചെലവാക്കുമെന്നും പറഞ്ഞപ്പോള്‍, പ്രസിഡന്റ് ട്രംപിന്റെ അതേ സാമ്പത്തിക വീക്ഷണം പങ്കു വയ്ക്കുന്ന ഒരിന്ത്യാക്കാരനാണ് ഞാനെന്ന് ആ ഉദ്യോഗസ്ഥന് തോന്നിയിട്ടുണ്ടാവുമെന്ന് ജോണി ലൂക്കോസ് നര്‍മ്മ ബോധത്തോടെ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ അബ്‌ജോദ് വര്‍ഗീസ്, 24 സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം, റിപ്പോര്‍ട്ടര്‍ ചാനല്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സുജയ പാര്‍വ്വതി, മാതൃഭൂമി ടി.വി സീനിയര്‍ സബ് എഡിറ്റര്‍ മോത്തി രാജേഷ് തുടങ്ങിയവര്‍ തങ്ങള്‍ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റുന്ന ദിവസങ്ങള്‍ സമ്മാനിച്ച ഐ.പി.സി.എന്‍.എയ്ക്ക് ഊഷ്മളമായ നന്ദി  പ്രകാശിപ്പിച്ചു.

ന്യൂസ് 18 കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ലീന്‍ ബി ജെസ്മസ്, ബിലീവേഴ്‌സ് ചര്‍ച്ച് മാനേജിങ് ഡയറക്ടര്‍ ഫാ. സിജോ പന്തപ്പള്ളില്‍, ഐ.പി.സി.എന്‍.എ ഷിജോ പൗലോസ്, ട്രഷറര്‍ വിശാഖ് ചെറിയാന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, ഐ.പി.സി.എന്‍.എ 2026-27 പ്രസിഡന്റ് ഇലക്ട് രാജു പള്ളത്ത്, നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആഷ മാത്യു, ജോയിന്റ് ട്രഷറര്‍ റോയി മുളകുന്നം, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജി എബ്രഹാം, ഷോളി കുമ്പിളുവേലി തുടങ്ങിയവര്‍ സംസാരിച്ചു. മധു കൊട്ടാരക്കരയും മാത്യു വര്‍ഗീസും എം.സിമാരായി പ്രവര്‍ത്തിച്ചു.

Hot this week

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) 2025 മികച്ച സംഘടന പുരസ്കാരം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ് 

വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനക്കുള്ള 2025ലെ ഇന്ത്യ പ്രസ്...

ആശാ തോമസ് മാത്യുവിന്  ഇന്ത്യ പ്രസ് ക്ലബിന്റെ  ‘വിമൻ എംപവർമെന്റ്’ അവാർഡ് 

വനിതാ നേതൃത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പുതിയ ഉയരങ്ങളിലെത്തിച്ച  ആശാ തോമസ് മാത്യുവിന്...

ഡോ. സിമി ജെസ്റ്റോ ജോസഫിനു  ഇന്ത്യ പ്രസ്  ക്ലബിന്റെ  മീഡിയ എക്സലൻസ് അവാർഡ്

 ഡോ. സിമി ജെസ്റ്റോ ജോസഫ്   2025-ലെ ഐ.പി.സി.എൻ.എ (India Press...

ഡോ: കൃഷ്ണ കിഷോറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്...

“ദേശീയ പദവി വേണ്ട”; കേരളത്തിൽ നിൽക്കാൻ അവസരം വേണമെന്ന് അബിൻ വർക്കി

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. പാർട്ടി...

Topics

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) 2025 മികച്ച സംഘടന പുരസ്കാരം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ് 

വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനക്കുള്ള 2025ലെ ഇന്ത്യ പ്രസ്...

ആശാ തോമസ് മാത്യുവിന്  ഇന്ത്യ പ്രസ് ക്ലബിന്റെ  ‘വിമൻ എംപവർമെന്റ്’ അവാർഡ് 

വനിതാ നേതൃത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പുതിയ ഉയരങ്ങളിലെത്തിച്ച  ആശാ തോമസ് മാത്യുവിന്...

ഡോ: കൃഷ്ണ കിഷോറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്...

“ദേശീയ പദവി വേണ്ട”; കേരളത്തിൽ നിൽക്കാൻ അവസരം വേണമെന്ന് അബിൻ വർക്കി

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. പാർട്ടി...

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

 നെന്മാറ സജിത വധകേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണൽ...

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു

കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശേരി അന്തരിച്ചു. കടുത്ത ശ്വാസതടസം...

“എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് മന്ത്രി വീണാ ജോർജ്

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന്...
spot_img

Related Articles

Popular Categories

spot_img