അഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയിലും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ  ആശുപത്രിയിലെത്തിയും അദ്ദേഹം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്. അപകടത്തിൽ 265 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു. 

വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരുടെ ജീവനും നഷ്ടമായി. 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. 

ഒരാൾ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത് – 11A-യിൽ ഇരുന്നിരുന്ന യാത്രക്കാരനായ വിശ്വാസ്കുമാർ രമേശ്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വിമാനം മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ ബ്ലോക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 1.25 ലക്ഷം ലിറ്ററിലധികം ജെറ്റ് ഇന്ധനം പൊട്ടിത്തെറിച്ചതിനാൽ അപകടസ്ഥലത്ത് താപനില 1,000 ഡിഗ്രി സെൽഷ്യസ് എത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു. 

Hot this week

നന്നായി ഗൃഹപാഠം ചെയ്യുന്ന നേതാവ്, എല്ലാവർക്കും മാതൃക; എൻ കെ പ്രേമചന്ദ്രനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

എൻ കെ പ്രേമ ചന്ദ്രൻ എംപിയെ പ്രകീർത്തിച്ച് പ്രധാന മന്ത്രി നരേന്ദ്ര...

‘എന്റെ സുഹൃത്തും സഹപാഠിയും, ശ്രീനിവാസന്റെ വിയോഗം ഞെട്ടിച്ചു’; രജിനികാന്ത്

ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്....

‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’; സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’...

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് ശക്തം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡൽഹി വിമാനത്താവളം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് ശക്തം. 10 സംസ്ഥാനങ്ങളിൽ കടുത്ത മൂടൽ...

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി , വികാരാധീനനായി ധ്യാന്‍ ശ്രീനിവാസന്‍, സംസ്കാരം നാളെ വീട്ടുവളപ്പിൽ

പ്രിയ സുഹൃത്തിനെ അവസാനമായി കണ്ട് മമ്മൂട്ടി മടങ്ങി. 40 വര്ഷത്തിലേറെയായ സൗഹൃദമാണ്...

Topics

മലയാളികൾ നെഞ്ചോട് ചേർത്ത ദി ലെജൻഡറി ശ്രീനി-മോഹൻലാൽ കൂട്ടുകെട്ട്

മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങളെയാണ് സമ്മാനിച്ചിട്ടുള്ളത്. ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ട് ഇനിയൊരുമിക്കുമോ എന്നത്...

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ...

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്സിത്...
spot_img

Related Articles

Popular Categories

spot_img