ഇന്ത്യന്‍ വിപണി പിടിക്കാൻ സ്ട്രാറ്റജിക്ക് പ്ലാനുമായി ജീപ്പ് ! പുത്തൻ എസ്‌യുവി അടുത്ത വര്‍ഷം എത്തിയേക്കും

ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങുകയാണ് അമേരിക്കൻ ഐക്കണിക് വാഹന ബ്രാൻഡായ ജീപ്പ്. കമ്പനിയുടെ പുത്തൻ എസ്‌യുവി അടുത്ത വര്‍ഷം എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. സ്ട്രാറ്റജിക്ക് പ്ലാന്‍ ജീപ്പ് 2.0യുടെ ഭാഗമായാണ് ജീപ്പ് പുതിയ എസ്‌യുവി ഇന്ത്യയിലെത്തിക്കുന്നത്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് വാഹനനിര പരിഷ്കരിക്കാനും മികച്ച ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ റോഡ്‌മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം രാജ്യാന്തര വിപണികളിലേക്കുള്ള റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങളുടെ നിര്‍മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങളും ജീപ്പ് ആരംഭിച്ചിട്ടുണ്ട്.

പുതു തലമുറ ജീപ്പ് റെനഗേഡ് ആയിരിക്കും ഇന്ത്യയിലെത്തുന്ന പുതിയ എസ്‌യുവി. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ജനപ്രിയ മോഡലുകള്‍ മത്സരിക്കുന്ന കോപാക്ട് എസ്‌യുവി വിഭാഗത്തിലെ വാഹനമാണ് ജീപ്പ് റെനഗേഡ്. 2024ല്‍ നിക്ഷേപകര്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ പുതു തലമുറ റെനഗേഡിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് ജീപ്പ് അറിയിച്ചിരുന്നു. പല സിട്രോണ്‍ മോഡലുകളിലും ഉപയോഗിക്കുന്ന സിഎംപി പ്ലാറ്റ്‌ഫോമിലായിരിക്കും ജീപ്പ് റെനഗേഡിന്റെ വരവ്. ഇത് വാഹനത്തിന്റെ നിര്‍മാണ ചിലവ് കുറക്കാന്‍ സഹായിക്കും.

2022 മുതല്‍ ജീപ്പിന്റെ പുതു മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് വർഷത്തിനിടയിലെ കമ്പനിയുടെ ആദ്യത്തെ പുതിയ മോഡലായിരിക്കും ഇത്. അതേസമയം, പുതിയ വാഹനം എത്തുന്നതുവരെ നിലവിലുള്ള മോഡലുകളുടെ പ്രത്യേക പതിപ്പുകൾ പുറത്തിറക്കി വിപണിയിൽ സജീവമാകാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ കോംപസ്, മെറിഡിയന്‍, റാംഗ്‌ലര്‍, ഗ്രാന്‍ഡ് ചെറോക്കി എന്നീ മോഡലുകളാണ് ജീപ്പ് ഇന്ത്യയില്‍ വില്‍ക്കുന്നത്. സ്ട്രാറ്റജിക്ക് പ്ലാന്‍ ജീപ്പ് 2.0യുടെ ഭാ​ഗമായി തന്നെയാണ് ഈ മോഡലുകളുടെ പുതു തലമുറ വകഭേദങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്.

വാഹനങ്ങൾ വിൽക്കുക എന്നതിലുപരി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതിനും ജീപ്പ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതിനായി ‘കോൺഫിഡൻസ് 7’ എന്ന സർവീസ് ഇക്കോസിസ്റ്റം, അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം, എക്സ്റ്റെൻഡഡ് വാറന്റി തുടങ്ങിയ ആകർഷകമായ സേവനങ്ങളും കമ്പനി ശക്തമാക്കിയിട്ടുണ്ട്. നിലവിൽ 70 നഗരങ്ങളിലായി പടർന്നു കിടക്കുന്ന തങ്ങളുടെ സെയിൽസ് – സർവീസ് ശൃംഖല വരും വർഷങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img