ഇസ്രായേൽ ആക്രമണം: ഇറാനിലെ 2 ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിൽ ഇറാന് വൻ തിരിച്ചടി. ആക്രമണത്തിൽ ഇറാനിയൻ സൈന്യത്തിലെ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.  ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഹുസൈൻ ബാഗേരിയും റെവല്യൂഷണറി ഗാർഡ്സ് ചീഫ് കമാൻഡർ ഹുസൈൻ സലാമിയുമാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഓപ്പറേഷൻ റൈഡിംഗ് ലയണിന്റെ ഭാഗമായാണ് ആക്രമണം. 

ആക്രമണത്തിൽ ഇറാനിയൻ സൈന്യത്തിലെ മറ്റ് നിരവധി കമാൻഡർമാരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. 200-ലധികം യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, ഐആർജിസി കമാൻഡർ, ഇറാന്റെ എമർജൻസി കമാൻഡിന്റെ കമാൻഡർ എന്നിവരെല്ലാം കൊല്ലപ്പെട്ടുവെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയുമെന്ന് ഇസ്രായേൽ പ്രതിരോധ സേന ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 

ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് ഇറാനിയൻ ആണ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. ഡോ. ഫിർദൗസ് അബ്ബാസി, ഡോ. മുഹമ്മദ് മെഹ്ദി ടെഹ്‌റാഞ്ചി, ഡോ. അബ്ദുൾ ഹമീദ് മിനുച്ചർ എന്നിവരാണ് കൊല്ലപ്പെട്ടത്.അതേസമയം ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ സായുധ സേനാ മേധാവി ജനറൽ മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക പ്രക്ഷേപകരായ പ്രസ് ടിവിയാണ് ജനറൽ ബാഗേരിയുടെ മരണം സ്ഥിരീകരിച്ചത്.

Hot this week

മൂല്യങ്ങൾ വിളംബരം ചെയ്യുന്നതാവണം കലാമേളകൾ: കാന്തപുരം

കേവലമായ ആസ്വാദനകൾക്കും വിനോദത്തിനുമപ്പുറം മൂല്യങ്ങളും വിജ്ഞാനങ്ങളും വിളംബരം ചെയ്യുന്നതാവണം കലാമേളകൾ എന്ന്...

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്ത്യയ്ക്കു മാതൃക;പ്രവീണ്‍ പ്രകാശ് അംബസ്ത

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പിന് കീഴിലുള്ള എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത്...

പിയുസി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി ഇന്ധനം ഇല്ല; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സ‍ര്‍ക്കാര്‍

വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സ‍ര്‍ക്കാര്‍. കൃത്യമായ പുകപരിശോധനാ...

“കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ലഭിക്കുന്നില്ല”; വിദേശരാജ്യങ്ങളിൽ എംബിബിഎസ് പഠിച്ച വിദ്യാർഥികൾ ആശങ്കയിൽ

 വിദേശരാജ്യങ്ങളിൽ എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർഥികൾ ആശങ്കയിൽ. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ്...

2025 ഫിഫ ദി ബെസ്റ്റ് പുരസ്കാരം: ഔസ്മാൻ ഡെംബലെയും അയ്താന ബോൺമാറ്റിയും മികച്ച താരങ്ങൾ

2025ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി...

Topics

കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന് കോടതി; നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി. കള്ളപ്പണം വെളിപ്പിക്കൽ കുറ്റം നിലനിൽക്കില്ലെന്ന്...

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം; കേന്ദ്ര തീരുമാനത്തെ എതിർത്ത് ശശി തരൂർ എംപി

തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബി ജി-റാം-ജി എന്നാക്കി മാറ്റാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തെ...

റോബ് റെയ്‌നറിന്റെയും ഭാര്യയുടേയും കൊലപാതകം: മകൻ നിക്ക് അറസ്റ്റിൽ

വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നറിന്റെയും ഭാര്യയുടേയും മരണത്തിൽ മകൻ നിക്ക്...
spot_img

Related Articles

Popular Categories

spot_img