സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു അമേരിക്കൻ ഫെഡറൽ തൊഴിലാളി യൂണിയൻ

ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവണ്മെന്റ് എംപ്ലോയീസ് (AFGE) കോൺഗ്രസിനോട് സർക്കാർ ഷട്ട്ഡൗൺ ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എവററ്റ് കെല്ലി, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കം അവസാനിപ്പിച്ച് “ക്ലീൻ കോൺടിന്യൂയിംഗ് റെസല്യൂഷൻ” പാസാക്കണമെന്ന് ആവശ്യപ്പെട്ടു.

“രാഷ്ട്രീയ കളികൾക്ക് പകരം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് നേതാക്കൾ ശ്രദ്ധിക്കേണ്ടത്. വേതനം കിട്ടാതെ ഭക്ഷ്യബാങ്കുകളിൽ വരി നിൽക്കുന്ന ജീവനക്കാരെ കാണുന്നത് ദേശീയ അപമാനമാണ്.”കെല്ലി പറഞ്ഞു:

ഡെമോക്രാറ്റുകൾ ആഫോർഡബിൾ കെയർ ആക്ട് പ്രകാരമുള്ള ആരോഗ്യസഹായങ്ങൾ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്, എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയും പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇതിൽ ഇളവ് കാണിച്ചിട്ടില്ല.

820,000 ഫെഡറൽ, ഡി.സി. സർക്കാർ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന AFGE, ട്രംപ് ഭരണകൂടത്തിനെതിരെ ഷട്ട്ഡൗൺ സംബന്ധിച്ച നിരവധി കേസുകളും നൽകിയിട്ടുണ്ട്. യൂണിയൻ സർക്കാർ ഉടൻ തുറക്കുകയും വേതനം നഷ്ടപ്പെട്ട എല്ലാ ജീവനക്കാർക്കും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു.

സെനറ്റിൽ ബിൽ പാസാക്കാൻ 60 വോട്ടുകൾ ആവശ്യമായിടത്ത് ഇതുവരെ 12 തവണ പരാജയപ്പെട്ടിട്ടുണ്ട്. ഷട്ട്ഡൗൺ ഒരു മാസം പിന്നിടുമ്പോഴും പാർട്ടികൾ തമ്മിൽ ധാരണയിലാകാനുള്ള സൂചനകളൊന്നുമില്ല.

Hot this week

ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ പുതിയ നിയമനിർമ്മാണം

ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കുള്ള ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ യുഎസ് കോൺഗ്രസ്...

സ്കോച്ച് വിസ്കിയുടെ മേൽ ചുമത്തിയിരുന്ന ഇറക്കുമതി തീരുവകൾ  ട്രംപ് നീക്കം ചെയ്തു

ബ്രിട്ടീഷ് രാജാവ് ചാർലസ് മൂന്നാമന്റെ സന്ദർശനത്തിന് പിന്നാലെ സ്കോച്ച് വിസ്കിയുടെ മേൽ...

നാലാം പാദത്തിൽ മികച്ച പ്രകടനവുമായി ഇസാഫ് ബാങ്ക്; പ്രവർത്തനലാഭത്തിൽ 166.1 ശതമാനം വർധനവ്

മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ...

കാർഡ് പേയ്‌മെന്റുകൾക്ക് ബയോമെട്രിക് സുരക്ഷയുമായി ഫ്ലിപ്കാർട്ട്

ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്....

Topics

നാലാം പാദത്തിൽ 661 കോടി രൂപ അറ്റാദായം നേടി മോത്തിലാൽ ഓസ്‌വാൾ; 25 ശതമാനം വർധനവ്

മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 661 കോടി രൂപ...

അമേരിക്കൻ മണ്ണിലെ മലയാളി സന്യാസിനി ആത്മീയ സംഗമം: ചരിത്രമുഹൂർത്തം സമ്മാനിച്ച് ചിക്കാഗോ സീറോ മലബാർ രൂപത

ചിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ പള്ളി അങ്കണത്തിൽ കഴിഞ്ഞ ഏപ്രിൽ...

മാർത്തോമ്മാ സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേൽ വർഗീസ് മത്സരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-2029 കാലയളവിലേക്കുള്ള സഭാ സെക്രട്ടറി സ്ഥാനത്തേക്ക്...
spot_img

Related Articles

Popular Categories

spot_img