ഐക്യമില്ലെങ്കിൽ വൻ തിരിച്ചടിയുണ്ടാകും”; കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിൻ്റെ മുന്നറിയിപ്പ്

കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം. വിജയ സാധ്യതയെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം സ്ഥാനാർഥി നിർണയം. ഏതെങ്കിലും ഒരു വ്യക്തി നയിക്കുമെന്ന തരത്തിലുള്ള പ്രചരണം വേണ്ടെന്നും ഐക്യത്തോടെ മുന്നോട്ട് പോയില്ലെങ്കിൽ തിരിച്ചടി പ്രതീക്ഷിക്കുന്നതിലും വലുതായിരിക്കും എന്നും എഐസിസി മുന്നറിയിപ്പ് നൽകി.

ഒറ്റക്കെട്ടാണെന്ന് പുറമേ പറഞ്ഞാൽ പോരാ അത് അണികൾക്കും ജനങ്ങൾക്കും ബോധ്യപ്പെടണം, അതിനായി തർക്കം ഇല്ലാതെ മുന്നോട്ടുപോകണം. ഇതാണ് എഐസിസി കേരളത്തിലെ നേതാക്കൾക്ക് നൽകിയ നിർദേശം. നിലവിൽ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ അത് നേതാക്കൾ തമ്മിൽ സംസാരിച്ചു പരിഹരിക്കണം. ഒരുവട്ടം കൂടി ഭരണം കിട്ടാതിരുന്നാൽ ഉള്ള പ്രത്യാഘാതവും ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ ബോധിപ്പിച്ചു.

കേരളത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിച്ച സംസ്ഥാന നേതാക്കൾ ഉന്നയിച്ച മറ്റൊരു പ്രധാനപ്പെട്ട പരാതി കെ.സി. വേണുഗോപാലിനെതിരെ ആയിരുന്നു. കെപിസിസി പുനഃസംഘടനയിലും യൂത്ത് കോൺഗ്രസ് പുനഃസംഘടനയിലും ആധിപത്യം സ്ഥാപിക്കാൻ കെ.സി. വേണുഗോപാൽ സ്വന്തം ആളുകളെ കൂട്ടത്തോടെ നിയമിച്ചു. ഇതിന്റെ പേരിലുണ്ടായ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം കെ.സി. വേണുഗോപാലിന് ആയിരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

വി.ഡി. സതീശന്റെ പിടിവാശി കാരണം തീരുമാനിച്ച നേതൃയോഗം പോലും മാറ്റേണ്ടി വന്ന അവസ്ഥയും നേതാക്കൾ ദേശീയ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചു. കെപിസിസി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട കെപിസിസി അധ്യക്ഷൻ മിക്കവാറും സ്ഥലത്തുണ്ടാകാറില്ലെന്നും പല നടപടികളും നേതൃത്വവുമായി ആലോചിക്കാതെ ആണെന്നുമുള്ള വിമർശനവും ഉയർന്നു. ഇതെല്ലാം കേട്ട് ഹൈക്കമാൻഡ് ഒറ്റ നിർദ്ദേശമാണ് മുന്നോട്ടുവച്ചത്- ചർച്ചകളിലൂടെ കേരളത്തിലെ പ്രശ്നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കപ്പെടണം.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുമ്പോൾ, ഗ്രൂപ്പ് സ്വന്തമായി തുടങ്ങിയുള്ള മാനദണ്ഡങ്ങൾ വേണ്ട പകരം വിജയ സാധ്യത മാത്രമാകണം മാനദണ്ഡം. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിലേക്ക് നീങ്ങില്ല. അതെല്ലാം വിജയിച്ചശേഷം ഹൈക്കമാൻഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തീരുമാനിക്കും. ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന് ഹൈക്കമാൻഡിന് ഉറപ്പുനൽകിയാണ് കേരള നേതാക്കൾ തിരികെ എത്തിയത്. കെപിസിസി സെക്രട്ടറി പട്ടിക ഉടൻ പ്രഖ്യാപിക്കണം എന്നുള്ള ആവശ്യവും കേരള നേതൃത്വം ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചിട്ടുണ്ട്.

Hot this week

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...

ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഓൺ ആണെങ്കിലും ഇനി നിങ്ങൾക്കു വേണ്ട വിവരങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൻ്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ...

“കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പ് ചുമതലയേൽപ്പിക്കുന്നതിൽ തെറ്റില്ല”; തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

പശ്ചിമ ബംഗാള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ തിരിച്ചടി....

Topics

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. വ്യോമയാന...

“പേട്രിയറ്റ് ഒരു പാഠപുസ്തകമാകുന്നു”; മഹേഷ് നാരായണൻ ചിത്രത്തിന് വി. ശിവൻകുട്ടിയുടെ പോസിറ്റീവ് റിവ്യൂ

മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'നെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ...

‘കര’യിൽ മമിതയുടെ സ്ക്രീൻ ടൈം കുറഞ്ഞുപോയി; നിരാശ പങ്കുവച്ച് ആരാധകർ

ധനുഷ് നായകനായ പുതിയ തമിഴ് ചിത്രമാണ് 'കര'. കരസാമി എന്ന മോഷ്ടാവിന്റെ...
spot_img

Related Articles

Popular Categories

spot_img