”യുഎസ് ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും”, മത്സരം റഷ്യയോടും ചൈനയോടും; ലോകത്തെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പ്രഖ്യാപനം

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ പദ്ധതികളില്‍ റഷ്യയും ചൈനയും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വര്‍ധിപ്പിക്കുമ്പോള്‍ യുഎസ് ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയാണ്. അത്തരം ഒരു സാഹചര്യം ഇനിയുണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി.

‘മറ്റു രാജ്യങ്ങള്‍ ആണവ പരീക്ഷണ പദ്ധതികള്‍ നടത്തുന്നതിനാല്‍ അതിനൊപ്പം നമുക്കും ആണവ പരീക്ഷണങ്ങള്‍ നടത്തണമെന്ന് ഞാന്‍ യുദ്ധ വകുപ്പിനോട് നിര്‍ദേശിച്ചു,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടു മുമ്പായാണ് ട്രംപിന്റെ പോസ്റ്റ്. റഷ്യ അടുത്തിടെ ആണവ പരീക്ഷണം നടത്തിയതിനെതിരെ അടുത്തിടെ ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം.

വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതാണ് ആണവായുധങ്ങള്‍. പക്ഷെ യുഎസിന്റെ സായുധ ശക്തി വര്‍ധിപ്പിക്കുന്നതിന് അത്തരം പരീക്ഷണങ്ങള്‍ നടപ്പാക്കാതെ പറ്റില്ലെന്നും ട്രംപ് പറഞ്ഞു.

മറ്റേത് രാജ്യത്തേക്കാളും ആണവായുധങ്ങള്‍ യുഎസിനുണ്ട്. റഷ്യ രണ്ടാം സ്ഥാനത്താണ്. ചൈന വളരെ പിന്നിലാണെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒപ്പമെത്തും. ആണവ പരീക്ഷണ പ്രക്രിയ ഉടന്‍ തന്നെ യുഎസ് ആരംഭിക്കും. പക്ഷേ, പ്രക്രിയ എങ്ങനെ ആയിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

നീണ്ട നാളത്തെ യുഎസ് നയം അവസാനിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ പുതിയ തീരുമാനം. അവസാന യുഎസ് ആണവായുധങ്ങള്‍ ശീതയുദ്ധം അവസാനിച്ചതായി ജോര്‍ജ് ഡബ്ല്യു ബുഷ് മൊറട്ടോറിയം പുറത്തിറക്കുന്നതിന് മുമ്പ് 1992 സെപ്തംബര്‍ 23നാണ് അവസാനമായി യുഎസ് ആണവായുധ പരീക്ഷണം നടത്തിയത്. നെവാഡയിലെ ഒരു രഹസ്യ സംവിധാനത്തില്‍ വെച്ചാണ് പരീക്ഷണം നടന്നത്.

ലാസ് വേഗാസിന് 105 കിലോമീറ്ററിന് അപ്പുറത്തുള്ള നെവാഡയിലെ പരീക്ഷണ സ്ഥലം ഇപ്പോഴും യുഎസ് സര്‍ക്കാരിന് കീഴിലാണ്.

Hot this week

മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍; ഗള്‍ഫ് മേഖല അശാന്തം; ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജിസിസി രാജ്യങ്ങളുടെയും അമേരിക്കയുടെയും മുന്നറിപ്പ് അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈത്തിലും...

നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത?

അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ...

‘ഇന്ത്യ നിലകൊള്ളുന്നത് ലോക സമാധാനത്തിന്’; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനു...

കോട്ടയം ക്ലബ്ബിന്റെ വാർഷീക യോഗവും 2026 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടപ്പും നടന്നു

 കേരളത്തിൻറെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ...

അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ്  300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്നു

:അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ്  തങ്ങളുടെ 300 ഓളം...

Topics

ഇറാൻ ആക്രമണം: ട്രംപിനെതിരെ ‘സ്ക്വാഡ്’ അംഗങ്ങൾ; ‘ഇത് നിയമവിരുദ്ധമായ യുദ്ധമെന്ന്’ ഇൽഹാൻ ഒമർ

ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെ (ഓപ്പറേഷൻ എപ്പിക് ഫ്യൂറി)...

ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ജോ ബൈഡൻ; “ഇതൊരു ഇരുണ്ട കാലഘട്ടം”

 പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ...

ഫോമയിൽ സെഞ്ചുറി നേടി കേരള അസോസിയേഷൻ ഓഫ് ടെക്സസ്

നൂറാമത്തെ അംഗസംഘടനയായി കേരള അസോസിയേഷൻ ഓഫ് ടെക്സസിനെ (KAT), ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ്...
spot_img

Related Articles

Popular Categories

spot_img