ട്രെൻഡിങ്ങായി ഇന്‍സ്റ്റഗ്രാമിലെ കുത്തിവരകള്‍! എന്താണ് പുതിയ ‘ഡ്രോ’ ഫീച്ചര്‍

ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ ട്രെൻഡിങ് ആവുകയാണ് ‘ഡ്രോ’ ഫീച്ചര്‍. കുത്തിവരകൾ ഇല്ലാത്ത ചാറ്റുകള്‍ ഇല്ലെന്ന് തന്നെ പറയാം. എന്താണ് ഇന്‍സ്റ്റഗ്രാം പുതുതായി അവതരിപ്പിച്ച ഡ്രോ ഫീച്ചർ എന്ന് നോക്കാം.

ഡിഎമ്മില്‍ ആര്‍ക്കാണോ നിങ്ങള്‍ക്ക് മെസേജ് അയക്കണ്ടത് അവരുടെ ചാറ്റ്ബോക്‌സ് തുറക്കുക. ഏറ്റവും താഴെ വലതുവശത്തായി കാണുന്ന + (പ്ലസ്) ഐക്കണ്‍ അഥവാ ഡൂഡിള്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ‘ലൊക്കേഷന്‍’, ‘എഐ ഇമേജസ്’, എന്നിവയ്‌ക്ക് താഴെയായി ‘ഡ്രോ’ എന്ന ഓപ്ഷന്‍ കാണാം. അത് സെലക്‌ട് ചെയ്യുക. ഇനി ഏത് നിറത്തിലാണോ വരയ്‌ക്കേണ്ടത് ആ കളര്‍ തിരഞ്ഞെടുക്കുക. പിന്നെ നിങ്ങള്‍ക്ക് ഇഷ്‌ടം പോലെ ആ നിറം കൊണ്ട് കുത്തിവരയ്‌ക്കാം. മെസേജുകളുടെയും ചിത്രങ്ങളുടെയും വീഡിയോകളുടെയും മുകളില്‍ ഇങ്ങനെ വരയ്‌ക്കാന്‍ സാധിക്കുമെന്നാണ് ഇതിൻ്റെ പ്രത്യേകത.

വരയുടെ വലിപ്പം കൂട്ടാനും കുറയ്‌ക്കാനും സ്‌ക്രീനിന്‍റെ ഇടതുവശത്തായി ഒരു ഓപ്ഷന്‍ കാണാം. വരച്ചുകഴിഞ്ഞാല്‍ സ്ക്രീനില്‍ കാണുന്ന സെന്‍റ് ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ അത് സ്വീകര്‍ത്താവിന് ലഭിക്കും. ഈ വരകള്‍ അയക്കുന്നയാള്‍ക്കും മെസേജ് സ്വീകരിക്കുന്നയാള്‍ക്കും കാണാമെന്നതും പ്രത്യേകതയാണ്. നിങ്ങളുടെ വരച്ച വരകള്‍ ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ ക്ലോസ് ഐക്കണ്‍ ക്ലിക്ക് ചെയ്‌ത് വീണ്ടും വരച്ചുതുടങ്ങാം. അതിന് ശേഷം സെന്‍റ് ചെയ്യാം.

നിങ്ങള്‍ക്ക് അയച്ചു തരുന്ന റീലിന് മറുപടിയോ റിയാക്ഷനോ ഈ ടൂള്‍ ഉപയോഗിച്ച് വരച്ച് നല്‍കാം. ഉദാഹരണത്തിന്, ചായ കുടിക്കാന്‍ ആരെങ്കിലും ഡിഎം വഴി ക്ഷണിച്ചാല്‍ യെസ് പറയാനും നോ പറയാനും ഇങ്ങനെ ഇനി വരച്ച് മറുപടി നല്‍കാം. ഇനി, നിങ്ങളുടെ വരകള്‍ ഹൈഡ് ചെയ്യണമെങ്കിലോ ഡ‍ിലീറ്റ് ചെയ്യണമെങ്കിലോ അതുമാകാം. അയച്ച ശേഷം ആ വരയില്‍ ലോംഗ് പ്രസ് ചെയ്‌താല്‍ ‘ഹൈഡ് ഓള്‍’, ‘ഡിലീറ്റ്’ ഓപ്ഷനുകള്‍ വരും.

Hot this week

നൂറുമേനി നിറവിൽ കൂവ കൃഷി

നമ്മുടെ നാട്ടിലെ പാരമ്പര്യ വിഭാഗങ്ങളിൽ ഒന്നായ കൂവാ ഇപ്പോൾ ജനപ്രീതി നേടിയിരിക്കുന്നു....

പ്രണവ് ശരിക്കും പേടിപ്പിച്ചു! രാഹുൽ സദാശിവൻ മാജിക്ക് എന്ന് പ്രേക്ഷക‍ർ, ‘ഡീയസ് ഈറെ’ ആദ്യ പ്രതികരണം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം 'ഡീയസ് ഈറെ'യ്ക്ക് മികച്ച...

പിഎം ശ്രീയില്‍ പിന്മാറിയതിന് പിന്നാലെ കേരളത്തിനുള്ള എസ്എസ്‌കെ ഫണ്ട് നല്‍കാതെ കേന്ദ്രം; തടഞ്ഞത് ആദ്യ ഗഡുവായ 329 കോടി രൂപ

പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍...

പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവെന്ന് ജി. സുധാകരൻ; തികഞ്ഞ കമ്മ്യൂണിസ്റ്റെന്ന് വി.ഡി. സതീശൻ; വേദിയിൽ പരസ്പരം പുകഴ്ത്തി നേതാക്കൾ

ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണ വേദിയിൽ പരസ്പരം വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും...

വൈറ്റ്ഹൗസിൽ  വാർഷിക ഹാലോവീൻ ആഘോഷം സംഘടിപ്പിച്ചു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിതാ  മേലാനിയ ട്രംപ് എന്നിവർ വൈറ്റ്ഹൗസിൽ...

Topics

വർക്ക് പെർമിറ്റുകളുടെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ യുഎസ് നിർത്തലാക്കി, ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ

ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ബാധിക്കുന്ന ഒരു നയ നീക്കത്തിൽ,...

ഡാലസിൽ ലാന ദ്വൈവാ൪ഷിക സമ്മേളനത്തിനു ഇന്ന് തുടക്കം കുറിക്കും

 അമേരിക്കൻ സാഹിത്യ സംഘടനയായ:ലാന ദ്വൈവാ൪ഷികസസമ്മേളനത്തിനു ഡാളസ് എറ്റ്റിയം ഹോട്ടലിൽ  MST നമ്പൂതിരി,...
spot_img

Related Articles

Popular Categories

spot_img