ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും കൂടുതൽ പഠനവിധേയമാക്കണം: സി മുഹമ്മദ് ഫൈസിമർകസ് അൽ ഖലം ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും പുതിയ കാലത്ത് കൂടുതൽ നടക്കേണ്ടതുണ്ടെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നടന്ന  അൽ ഖലം ക്യാമ്പസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം നടക്കുന്ന മർകസ് ഖുർആൻ ഫെസ്റ്റിന് മുന്നോടിയായി നടന്ന ക്യാമ്പസ് തല മത്സരത്തിൽ ഖുർആനും അറബി ഭാഷയും ആസ്പദമായ വിവിധ വൈജ്ഞാനിക-കലാ പരിപാടികളാണ് അരങ്ങേറിയത്.

പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിളിച്ചോതി അഖ്സ, റഫ, ഗസ എന്നീ മൂന്ന് ടീമുകളായാണ് ഇത്തവണ മത്സരങ്ങൾ നടന്നത്. 104 ഇനങ്ങളിലായി 160 വിദ്യാർഥികൾ മത്സരിച്ച ഫെസ്റ്റിൽ ഇബ്‌റാഹീം സിയാദ് കാസർഗോഡ് കലാപ്രതിഭയായും ⁠മുഹമ്മദ്‌ അദ്നാൻ റിപ്പൺ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ജെ എൻ യു സ്കൂൾ ഓഫ് ലാംഗ്വേജ് പ്രൊഫസർ ഖാജ മുഹമ്മദ് ഇക്‌റാമുദ്ദീൻ, ഡൽഹി ആസ്ഥാനമായ ഫലാഹ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. സയ്യിദ് ഫസലുല്ല ചിശ്തി ആശംസകൾ നേർന്നു. വി എം അബ്ദുറശീദ് സഖാഫി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഹനീഫ് സഖാഫി ആനമങ്ങാട്, ഷമീം കെകെ, കെ മുഹമ്മദ് ബശീർ, മഹ്മൂദ് കോറോത്ത്, അബ്ദുസ്സമദ് സഖാഫി, സൈനുൽ ആബിദ് സഖാഫി, മുഹമ്മദ്‌ ഇസ്മാഈൽ സഖാഫി, സിനാൻ ചിറമംഗലം, സുഫിയാൻ സുൽത്താൻ ബത്തേരി, ഹിഫിൻ ബാസിത്‌ ചിയ്യൂർ, അമീൻ പാലത്തുങ്കര സംബന്ധിച്ചു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img