എസ്.ഐ.ആർ: ഭീതി അകറ്റണമെന്ന് കാന്തപുരം

വോട്ടര്‍പട്ടിക  തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. നിലവിൽ എസ്.ഐ.ആർ പൂർത്തിയായ ബീഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ട്. എസ്.ഐ.ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു.

വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പികേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണതകളിൽതട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും പ്രതിസന്ധിയിലാകുമോ എന്ന ഭീതിയും നിലനിൽക്കുന്നു. ഇക്കാര്യം പരിശോധിച്ച്  ജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ഭീതി പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി കൈകൊള്ളണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ തീവ്രപരിശോധന നീട്ടിവെക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച സാഹചര്യത്തിൽ വോട്ടർപട്ടിക പരിശോധനയുടെ തുടക്കംമുതല്‍ സംസ്ഥാന സര്‍ക്കാർ ജാഗ്രതയോടെ ഇടപെടുകയും അർഹതപ്പെട്ട ഒരാൾ പോലും വോട്ടർപട്ടികയിൽനിന്ന് പുറത്താവില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം. പട്ടികയിൽ ഉൾപ്പെടുന്നതിലും ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കുന്നതിലും എല്ലാവരും ശ്രദ്ധ പുലർത്തണം. അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും സാമൂഹിക സംഘടനകളും മാധ്യമങ്ങളും ഈ വിഷയത്തിൽ സാധാരണ ജനങ്ങളെ ബോധവത്കരിക്കാനും സഹായിക്കാനും മുന്നോട്ടുവരണമെന്നും കാന്തപുരം പറഞ്ഞു.

Hot this week

ലോക്‌സഭയിൽ വിബി ജി റാം ജി ബിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത: മുഖ്യമന്ത്രി

മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി വിബി ജി റാം ജി...

നിലയ്ക്കലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും; തീർഥാടനത്തിൽ ഗുണകരമാവുന്ന കാര്യങ്ങൾ ചെയ്യും: കെ. ജയകുമാർ

ഉന്നതതലയോഗത്തിൽ ശബരിമല മാസ്റ്റർ പ്ലാനിൽ ചർച്ച നടന്നതായി ദേവസ്വം പ്രസിഡൻ്റ് കെ....

ഏക്യുമെനിക്കൽ പ്രസിദ്ധീകരണമായ ഫോക്കസ്  ഓൺലൈൻ മാസികയുടെ 2026 ജനുവരി ലക്കം പ്രസിദ്ധീകരിച്ചു

ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്രൈസ്തവ പ്രവാസി സമൂഹത്തിന്റെ സ്വതന്ത്ര ഏക്യുമെനിക്കൽ പ്രസിദ്ധീകരണമായ 'ഫോക്കസ്'...

ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡി നീട്ടുന്നതിന് വോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് യു.എസ്. ഹൗസ് സ്പീക്കർ

കുറഞ്ഞ വരുമാനമുള്ള നിരവധി അമേരിക്കക്കാർ ഉപയോഗിക്കുന്ന ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ  നീട്ടുന്നതിനായി...

മംദാനി മുന്നാഭായ് എംബിബിഎസ് 16 തവണ കണ്ടു, സീരീസിൽ നായകനായി വിളിച്ചെങ്കിലും വന്നില്ല: മീരാ നായർ

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയായി രംഗത്തെത്തിയത് മുതൽ സൊഹ്‌റാൻ മംദാനി എന്ന...

Topics

ലഖ്‌നൗ ടി20 ഉപേക്ഷിച്ച സംഭവം: വിമർശനങ്ങൾ കൊള്ളേണ്ടയിടത്ത് കൊണ്ടു; ഉടനെ നിർണായക തീരുമാനമെടുക്കുമെന്ന് ബിസിസിഐ

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20...

കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി വെട്ടിക്കുറച്ചു; കേന്ദ്രത്തിൻ്റേത് പ്രതികാര നിലപാട്: കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനിലപാടിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ. എൻ....

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി വിബി ജി റാം ജി; ബില്ല് വലിച്ചു കീറി പ്രതിപക്ഷം

മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാക്കി വിബി ജി റാം ജി...
spot_img

Related Articles

Popular Categories

spot_img