തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വീണ്ടും പേര് ചേർക്കാൻ അവസരം. നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാം. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്കാണ് അവസരം. സപ്ലിമെൻ്ററി പട്ടിക നവംബർ 14ന് പ്രസിദ്ധീകരിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. പുതിയ വോട്ടർമാരുടെ പേരടങ്ങിയ പട്ടിക ആയിരിക്കും രാഷ്ട്രീയപാർട്ടികൾക്ക് കൈമാറുക. മട്ടന്നൂർ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ഉത്തരവിൽ ആറ് വീതം ദേശീയ, സംസ്ഥാന പാർട്ടികളാണുള്ളത്.
ദേശീയ പാർട്ടികൾ
എ എ പി- ചൂൽ
ബി എസ് പി- ആന
ബി ജെ പി- താമര
സി പി ഐ എം- ചുറ്റിക, അരിവാൾ, നക്ഷത്രം
കോൺഗ്രസ്- കൈപ്പത്തി
എൻപിപി- പുസ്തകം
സംസ്ഥാന പാർട്ടികൾ
സി പി ഐ- അരിവാളും നെൽകതിരും
ജെ ഡി എസ്- കറ്റ തലയിലേന്തിയ കർഷക സ്ത്രീ
മുസ്ലീം ലീഗ്- ഏണി
കേരള കോൺഗ്രസ് (എം)- രണ്ടില
കേരള കോൺഗ്രസ്- ഓട്ടോറിക്ഷ
ആർ എസ് പി- മൺവെട്ടിയും മൺകോരിയും

                                    

