എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖല ‘ഹിന്ദ്ലാബ്സ്’ തൃശൂർ ജില്ലയിലെ കുഴൂരിൽ തുറന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ലാബ് ഉദ്‌ഘാടനം ചെയ്തു. 

പൊതുജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലാബ്‌ടെസ്റ്റിംഗ് ഉൾപ്പടെ ആരോഗ്യസേവനങ്ങൾ നൽകുന്ന എച്ച്എൽഎല്ലിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തുന്ന ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് വേഗത്തിൽ ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ആലുവ–പറവൂർ കവല സെന്ററിലുള്ള ദേശാഭി വർദ്ധിനി കേന്ദ്രത്തിലെ പ്രധാന റഫറൻസ് ലാബിന്റെ കീഴിൽ ആലങ്ങാട്, പാറക്കടവ്, സൗത്ത് കളമശ്ശേരി, കുഴൂർ എന്നിവിടെയാണ് അനുബന്ധ ലാബുകൾ സ്ഥാപിക്കുന്നത്. ഈ ശൃംഖലയിലെ ആദ്യത്തേതാണ് കുഴൂരിൽ തുറന്നത്. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിഡ്‌കോ ഡയറക്ടർ ടി മോഹൻദാസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളും, എച്ച് എൽ എൽ പ്രതിനിധികളും, കുഴൂർ സഹകരണ സംഘ ഭരണസമിതി അംഗങ്ങളും, ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

വിദഗ്ധരായ ടെക്‌നീഷ്യന്മാരുടെ സേവനവും അത്യാധുനിക സൗകര്യവും ഒരുക്കിയിട്ടുള്ള ഹിന്ദ്‌ലാബിസിൽ എല്ലാവിധ ലബോറട്ടറി പരിശോധനകളും 40 ശതമാനം മുതൽ60 ശതമാനംവരെ കിഴിവിലാണ് നൽകുന്നത്. വീടുകളിലെത്തി രക്ത സാംപിളുകൾ ശേഖരിക്കുന്ന ‘ഹോം ബ്ലഡ് കളക്ഷൻ’ സൗകര്യവും ഹിന്ദ്‌ലാബ്‌സിലുണ്ട്. ഹോം ബ്ലഡ് കളക്ഷൻ സേവനങ്ങൾക്ക് വിളിക്കേണ്ട നമ്പർ, 9188934750.

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

Topics

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി...

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

ന്യൂയോർക്കിൻ്റെ ചരിത്രം തിരുത്തിയ ട്രംപിൻ്റെ ‘കമ്മ്യൂണിസ്റ്റ് മംദാനി’!

ന്യൂയോർക്കിൽ ചരിത്രം സൃഷ്ടിച്ച് സിറ്റി മേയറായി വിജയിച്ചിരിക്കുകയാണ് ട്രംപിൻ്റെ 'കമ്യൂണിസ്റ്റ് മംദാനി'....
spot_img

Related Articles

Popular Categories

spot_img