ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍  ഈ വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു.  

ബാങ്കിന്റെ സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാർത്ഥം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിന്  എംബിബിഎസ്, ബിഡിഎസ്, ബിവിഎസ് സി,  ബിഇ/ ബിടെക്/ ബിആര്‍ക്, ബിഎസ് സി നഴ്‌സിങ്, ബിഎസ് സി അഗ്രികള്‍ച്ചര്‍, എംബിഎ/ പിജിഡിഎം (ഫുള്‍ടൈം) എന്നീ കോഴ്‌സുകളിൽ 2025 – 26 വർഷത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകർ ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒന്നിലെ സ്വദേശികളായിരിക്കണം  .

വീരമൃത്യു വരിച്ച സായുധ സേനാംഗങ്ങളുടെ ആശ്രിതര്‍, കാഴ്ച- സംസാര- കേള്‍വി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

 ട്യൂഷന്‍ ഫീസും മറ്റ് ചെലവുകളും ഉൾപ്പെടെ പ്രതിവർഷം  പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാൻ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല. 

“അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുകയും വിയോജിപ്പുകളെ കൂട്ടിയിണക്കുകയും ചെയ്യുന്ന വിദ്യാഭ്യാസം, സാഹചര്യങ്ങൾക്കപ്പുറം കഴിവ് വിജയത്തെ നിർവചിക്കുന്ന ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നു.  പഠിക്കാനും വളരാനും രാഷ്ട്രത്തിന്റെ പുരോഗതിക്കു സംഭാവന നൽകാനുമുള്ള അവസരം ഇന്ത്യയിലെ ഊർജ്ജസ്വലരായ യുവജനതയ്ക്ക് ലഭിക്കുന്നു എന്നുറപ്പുവരുത്താനുള്ള ഒരു ശ്രമമാണ് ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്.” ബാങ്കിന്റെ ചീഫ് ഹ്യുമൻ റിസോഴ്സസ് ഓഫീസറായ എൻ രാജനാരായണൻ പറഞ്ഞു.  

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കുമായി https://www.federal.bank.in/documents/d/guest/federal-bank-hormis-memorial-foundation-scholarships-2025-26-website-announcement-final എന്ന പോർട്ടൽ സന്ദർശിക്കുക.   കൂടുതൽ വിവരങ്ങൾ  ബാങ്കിന്റെ വെബ് സൈറ്റിലെ സി എസ് ആർ പേജിൽ ലഭ്യമാണ്.

അപേക്ഷ നൽകേണ്ട അവസാന തീയതി 2025 ഡിസംബർ 31

Hot this week

“എസ്എസ്കെ ഫണ്ട് ലഭിച്ചത് രണ്ട് വർഷത്തിനു ശേഷം, ബാക്കി തുക വൈകാതെ കിട്ടും എന്നാണ് പ്രതീക്ഷ; 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും”

കേന്ദ്രം നൽകാനുള്ള എസ്എസ്കെ ഫണ്ടിൻ്റെ ആദ്യഘടു ലഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി....

യുഎസ്‌സി‌ഐ‌എസ് സേവ് പ്രോഗ്രാം വിപുലീകരിച്ചു: വോട്ടർ യോഗ്യതാ പരിശോധനയ്ക്ക് പുതിയ സിസ്റ്റം

യുഎസ് പൗരത്വം, ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സി‌ഐ‌എസ്) ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാർ...

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025  വിജയാഘോഷം നടത്തി.

ന്യൂയോർക്ക്,ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൺ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയാഘോഷം...

വിർജീനിയയിലെ ആദ്യ വനിതാ ഗവർണറായി സ്പാൻബെർഗർ ചരിത്രം കുറിക്കും

ഡെമോക്രാറ്റിക് പാർട്ടി അംഗമായ അബിഗെയ്ൽ സ്പാൻബെർഗർ റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിൻസം...

മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ സല്യൂട്ട്

2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ്...

Topics

ലിന്റോ ജോളി ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഫൊക്കാനയുടെ  ഫ്‌ളോറിഡ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന ലിന്റോ...

എച്ച്എൽഎൽ ഹിന്ദ്ലാബ്സ് കുഴൂരിൽ പ്രവർത്തനമാരംഭിച്ചു 

 കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ പ്രമുഖ മിനിര്തന കമ്പനിയായ എച്ച്എൽഎൽ...

ന്യൂയോർക്കിൻ്റെ ചരിത്രം തിരുത്തിയ ട്രംപിൻ്റെ ‘കമ്മ്യൂണിസ്റ്റ് മംദാനി’!

ന്യൂയോർക്കിൽ ചരിത്രം സൃഷ്ടിച്ച് സിറ്റി മേയറായി വിജയിച്ചിരിക്കുകയാണ് ട്രംപിൻ്റെ 'കമ്യൂണിസ്റ്റ് മംദാനി'....
spot_img

Related Articles

Popular Categories

spot_img