2024ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ച മുഹമ്മ പോലീസ് സ്റ്റേഷന് അമേരിക്കൻ മലയാളികളുടെ ആദരവ്. മുഹമ്മ സ്വദേശിയും ഷിക്കാഗോയിലെ പ്ലെയിൻ ഫീൽഡ് വില്ലേജ് ട്രസ്റ്റിയും(കൗൺസിലർ) ഇന്ത്യാ പ്രസ്സ് ക്ലബ് മുൻ പ്രസിഡൻ്റുമായ ശിവൻ മുഹമ്മയും അദ്ദേഹത്തിൻ്റെ സുഹൃത്തും കൈരളി ടിവി യു എസ് എ ഡയറക്ടർ ജോസ് കാടാപൂറവും മുൻകൈ എടുത്താണ് മുഹമ്മ സ്റ്റേഷനിലെ മുഴുവൻ സേനാംഗങ്ങളെയും ആദരിച്ചത്. എസ് എച്ച് ഒ വി.സി. വിഷ്ണുകുമാറും മുൻ എസ് എച്ച് ഒ ലൈസാദ് മുഹമ്മദ്. എം ചേർന്ന് എൻ അനിൽകുമാർ നീലാംബരിയിൽ നിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി. വാർഡ് മെമ്പർമാരായ നിഷ പ്രദീപും എസ്.ടി. റെജിയും ചേർന്ന് പോലീസ് ഓഫീസർമാരെ പൊന്നാട ചാർത്തി ആദരിച്ചു. എസ് ഐ റിയാസ്, ജി എസ് ഐ മനോജ് കൃഷ്ണൻ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പി. വിനു, മുഹമ്മ ലയൺസ് ക്ലബ് സെക്രട്ടറി ടി ജയകുമാർ, പി.ടാഗോർ മറ്റത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.



