ഇന്ന് നവംബർ 7, ദേശീയ കാൻസർ അവബോധ ദിനമായി രാജ്യത്ത് ആചരി ക്കുന്നു.കാൻസറിനെ കുറിച്ചുള്ള ബോധവൽക്കരണം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് ഈ ദിനാ ചരണത്തിന്റെ ലക്ഷ്യം.
കാൻസർ രോഗം നേരത്തേ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നത് ജീവിതരക്ഷയ്ക്കു വലിയ സഹായം ചെയ്യുമെന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്. ജനങ്ങൾക്കിടയിൽ ആരോഗ്യപരമായ ജീവിതശൈലി , നിത്യേന മെഡിക്കൽ പരിശോധന, പുകവലിയും,മദ്യപാനവും ഒഴിവാക്കൽ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകണമെന്നും ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
2014-ൽ മുൻ ആരോഗ്യ മന്ത്രിയായിരുന്ന ഡോ.ഹർഷവർധൻ ആയിരുന്നു ദേ ശീയ കാൻസർ അവബോധദിനം ആചരിക്കാനുള്ള തീരുമാനമെടുത്തത്. കാ ൻസർ രോഗത്തിനെതിരെ സമൂഹബോധം വളർത്താനും
പ്രതിരോധ നടപടികൾക്ക് ഊന്നൽ നൽകാനുമാണ് ഈ ദിനം രൂപപ്പെടുത്തി യത്.ആരോഗ്യ വകുപ്പ്, മെഡിക്കൽ കോളേജുകൾ, സ്കൂളുകൾ സന്നദ്ധസം ഘടനകൾ, തുടങ്ങിയവ ഇന്ന് വിവിധ ബോധവൽക്കരണ ക്യാമ്പുകൾ, സെമി നാറുകൾ, സൗജന്യ പരിശോധനാ എന്നിവ സംഘടിപ്പിച്ചുകൊണ്ട് ദിനം
ആചരിക്കുന്നു.
ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരികയിലൂടെ തന്നെ കാൻസർ തടയാൻ കഴിയും എന്ന ബോധം ജനങ്ങളിലേക്കെത്തിക്കുന്നതിലാണ് ഈ ദിനത്തിന്റെ യഥാർത്ഥ പ്രാധാന്യം.
ആഷ്മി .ജെ


