സംസ്ഥാനത്ത് ശക്തമായ മഴ തുടരും;തീര-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

തീര-മലയോര മേഖലകളിൽ ജാഗ്രത തുടരണം. മഴയ്ക്ക് പുറമേ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച വരെ വരെ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, തൃശൂർ, കാസർഗോഡ്, മലപ്പുറം, കണ്ണൂർ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

Hot this week

കുട്ടിക്കാലം മനോഹരമാക്കിയ നാർനിയ വീണ്ടും വരുന്നു

ആഗോള സിനിമ പ്രേക്ഷകർ ഏറെ ആക്മശയോടെ കാത്തിരിക്കുന്ന നാർനിയ ; ദി...

എംഎസ്‌സിക്ക് വീണ്ടും തിരിച്ചടി; കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ...

സ്ത്രീ സ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്ന ‘പര്‍ദ’; ട്രെയ്‌ലര്‍ പുറത്ത്

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്ന 'പര്‍ദ'യുടെ...

ഉർവശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ‘ആശ’ ചിത്രീകരണത്തിന് തുടക്കം

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'...

Topics

‘സഹോദരാ ദയവായി എന്റെ സിം തിരികേ തരൂ’; യുവാവിനെ ഫോണില്‍ വിളിച്ച് രജത് പട്ടിദാര്‍, കൂടെ കോഹ്ലിയും ഡിവില്ലിയേഴ്സും

ചണ്ഡീഗഡ് സ്വദേശി മനീഷിനെ ഇപ്പോൾ ഫോൺ വിളിക്കുന്നത് ചെറിയ പുള്ളികളല്ല. ക്രിക്കറ്റ്...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്; മോചനത്തിനായുള്ള വഴികള്‍ തുറക്കുന്നു: തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവ്

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ...

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം; 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....
spot_img

Related Articles

Popular Categories

spot_img