രാജ്യത്തെ 16-ാമത് സെൻസസ് 2027ൽ;രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും

രാജ്യത്തെ സെൻസസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെൻസസ് ആണ് നടക്കുന്നത്.

ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏറ്റവും പുതിയ സെൻസസ് നടക്കുന്നത്. അവസാന സെൻസസ് നടത്തിയത് 2011 ലാണ്.

ആദ്യ ഘട്ടത്തിൽ (ഹൗസ്‌ലിസ്റ്റിങ് ഓപ്പറേഷൻ-എച്ച്എൽഒ) ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ ശേഖരിക്കും. രണ്ടാം ഘട്ടത്തിൽ ഓരോ വീട്ടിലെയും അം​ഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.

സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോ​ഗിക്കും. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്. 93 വർഷത്തിനുശേഷമാണു ജാതി സെൻസസ് രാജ്യത്തു നടത്തുന്നത് എന്ന പ്രത്യേകതയും ഈ സെൻസസിന് ഉണ്ട്.

Hot this week

“ഇടതു സർക്കാരിൻ്റെ വിപ്ലവകരമായ തീരുമാനം”; ഭൂപതിവ് നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം

ഭൂപതിവ് നിയമ ഭേദഗതി കൊണ്ടുവന്നത് ഇടത് സർക്കാരിൻ്റെ വിപ്ലവ കരമായ തീരുമാനമെന്ന്...

എഐ ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപണം തെളിയിക്കാനായില്ല, വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഹര്‍ജി തള്ളി ഹൈക്കോടതി

സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച...

സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ

പ്ലാനോ(ഡാലസ്) : സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29...

എമിഗ്രേഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി:ഗ്രീൻ കാർഡും എച്-1ബി വിസയും നിർത്തുന്നത് ഉൾപ്പെടെ ഇമിഗ്രെഷൻ...

ഐഫോൺ 17 സീരീസിനൊപ്പം മറ്റു സർപ്രൈസുകളും വരുന്നു; ആപ്പിൾ ‘ഓവ് ഡ്രോപ്പിങ്’ ലോഞ്ച് ഇവൻ്റ് സെപ്തംബറിൽ

ആപ്പിളിൻ്റെ ഏറ്റവും പുതിയ ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന ആപ്പിൾ 'ഓവ് ഡ്രോപ്പിങ്'...

Topics

ഇനി കളി അങ്ങ് വിദേശത്ത്; ഐപിഎല്ലിൽ നിന്ന് വിരമിച്ച് അശ്വിൻ

മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ...

മാര്‍ക്കോ’ വിജയാഘോഷം വ്യത്യസ്ത രീതിയില്‍ നടത്തി നിര്‍മാതാക്കള്‍; മാതൃകയായി ക്യൂബ്‌സ് എന്റര്‍ട്ടെയിന്‍മെന്റ്‌സ്

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി...

10 വര്‍ഷം മുമ്പ് ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച കഥ; ബാഹുബലി ദ എപ്പിക് ടീസര്‍

ദ എപ്പിക് എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ബാഹുബലി :...
spot_img

Related Articles

Popular Categories

spot_img