മർകസ് ഖുർആൻ ഫെസ്റ്റിവലിന് നാളെ തുടക്കം

വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റിവൽ(എം.ക്വു.എഫ്) നാളെ((14.11.25) ആരംഭിക്കും. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷനിലെ സെന്‍ട്രല്‍ മത്സരങ്ങളാണ് കാരന്തൂരിലെ മർകസ് കേന്ദ്ര ക്യാമ്പസിൽ നടക്കുക. മൂന്നു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ വിവിധ സംസ്ഥാനങ്ങളിലെ 32 ക്യാമ്പസുകളിൽ നിന്നുള്ള 900 വിദ്യാർഥികൾ മാറ്റുരക്കും. ഖുർആൻ പ്രമേയമായ 29 വ്യത്യസ്ത മത്സരങ്ങളിൽ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. യൂണിറ്റ്, സെക്ടർ തല ഫെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവരാണ് മർകസിൽ നടക്കുന്ന സെൻട്രൽ ഫെസ്റ്റിവലിൽ മാറ്റുരക്കുന്നത്.

മത മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കലാവിഷ്കാരം നടത്തുക, ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിവലിൽ നടക്കും.

നാളെ ഉച്ചക്ക് 3 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്യും. ശൈഖ് ഡോ.അഹ്‌മദ്‌ മംദൂഹ് ഈജിപ്ത്, ശൈഖ് താരിഖ് അബ്ദുല്‍ ഹാദി മുഖ്യാതിഥികളാവും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സെഷൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഖുർആൻ മത്സരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർഥിക്ക് 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന എം.ക്വു.എഫ് അവാർഡ് സമ്മാനിക്കും. ഖുര്‍ആന്‍ അക്കാദമികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി ‘ഉസ്‌റത്തുല്‍ ഖുര്‍ആന്‍’ പാരായണ മത്സരവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

Hot this week

 ലോകത്തിൽ ആദ്യമായിപീസ് പാർലമെന്റ്-കേരളത്തിൽ

വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ലോകത്തിൽ ആദ്യമായി പീസ് പാർലമെന്റ് ജനുവരി...

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23ന്

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹ സംഗമം നവംബർ 23-ആം തീയതി...

ഫോമാ ലാസ് വേഗസ് ബിസിനസ് മീറ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ബിജു സ്കറിയ

ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും...

ഭാവിയുടെ വിദ്യാഭ്യാസം പ്രതീക്ഷകളുടേത്: ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ്

ആശങ്കകൾക്കപ്പുറം പ്രതീക്ഷകളുടെതാണ് ഭാവിയുടെ വിദ്യാഭ്യാസ രംഗമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്(എം...

പാപം മനുഷ്യനെ  ദൈവാത്മാവിൽ നിന്ന് അകറ്റി, ശൂന്യതയിലേക് നയിക്കുന്നു; ഡോ. ലീന കെ.ചെറിയാൻ

ദൈവം തൻറെ ആത്മാവിനെ മനുഷ്യൻ്റെ ഉള്ളിലേക്കു ഊതിയപ്പോൾ  മനുഷ്യനു ജീവൻ ലഭിച്ചു...

Topics

ഗ്രാഫിക്സ് ഡിസൈനിംഗില്‍ മികവ് തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

ടൂണ്‍സ് ആനിമേഷന്‍സിന്റെ ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡിഫറന്റ്...

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങൾ ഏതൊക്കെ? ആവേശഭരിതരായി സിനിമാപ്രേമികൾ

ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങളെപ്പറ്റിയാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച. കത്തോലിക്കാ...

ഹൃദയം പിണങ്ങിയാൽ കണ്ണ് പറയും; ഈ മാറ്റങ്ങൾ അവഗണിച്ചാൽ അപകടം

ഹൃദയാരോഗ്യം എന്നത് നിസാരകാര്യമല്ല. സൂക്ഷിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടമായേക്കാം. പലപ്പോഴും ജീവിത...
spot_img

Related Articles

Popular Categories

spot_img