ഉദ്യോഗസ്ഥ ക്ഷാമം, ഭരണ സ്തംഭനം; എസ്ഐആർ നടപടിക്കെതിരായ സർക്കാരിൻ്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍ത്തിരുന്നു. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് കേസില്‍ വിധി പറയുക. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് കഴി‍‍ഞ്ഞദിവസം കോടതി പറഞ്ഞിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് 1,76,000 ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്. ഇതിൽ 68,000 പേരെ സുരക്ഷയ്ക്കായി മാത്രം വേണം. ഇതിനിടയിൽ എസ്ഐആർ പ്രവർത്തനങ്ങൾക്ക് 25,668 പേരെ വിന്യസിക്കേണ്ടി വരുന്നതിൽ പ്രായോഗിക പ്രശ്നങ്ങള്‍ ഏറെയെന്നാണ് സര്‍ക്കാര്‍ നിലപാട്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേ സമയം നടക്കുന്നത് ഭരണ സ്തംഭനത്തിന് ഇടയാക്കുമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്ഐആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാൽ സംസ്ഥാന സര്‍ക്കാരിനെ തള്ളിക്കൊണ്ടായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വാദങ്ങള്‍. ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചപ്പോള്‍, 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഹർജി ദുരുദ്ദേശ്യപരമെന്നായിരുന്നു വാദിച്ചത്. എസ്‌ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ പരോക്ഷമായി എസ്‌ഐആര്‍ തടസപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചു. എന്നാല്‍ തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കേണ്ടത് സുപ്രീം കോടതിയില്‍ ആണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

Hot this week

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണോ? മത്സരിക്കാനിറങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയണം

 തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്നെത്തുന്നതോടെ സ്ഥാനാർഥികൾക്ക് ഇന്നുമുതൽ തന്നെ നേരിട്ടോ നിർദ്ദേശകൻ...

“ഗ്യാനേഷ് കുമാർ ഏൽപ്പിച്ച പണിയെടുത്തു”; തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...

ആർജെഡിയുടെ ‘കൈ’ പിടിക്കാനാകാതെ കോണ്‍ഗ്രസ്; സഖ്യത്തിന് പിഴച്ചതെവിടെ?

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്റെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് എന്‍ഡിഎ ചരിത്ര...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കേരളത്തിൽ രണ്ട് കോടി പിന്നിട്ട് എന്യൂമറേഷൻ ഫോം വിതരണം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം...

ഇന്ന് പ്രമേഹ ദിനം 

 നവംബർ 14 ലോകം മുഴുവൻ പ്രമേഹ ദിനമായി ആചരിക്കുന്നു. പ്രമേഹം എന്ന...

Topics

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ ട്രസ്റ്റ് സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ സ്മാരക ട്രസ്റ്റ് ഇൻഡ്യൻ ഓവർസീസ്...

മികച്ച വരുമാനം നേടാൻ സഹായിക്കുന്ന എം.എസ്.സി.ഐ ഇന്ത്യ ഇടിഎഫ് അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

ഇന്ത്യയിലെ മുൻനിര കമ്പനികളിൽ  നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും അവസരം നൽകുന്ന...
spot_img

Related Articles

Popular Categories

spot_img