ആർജെഡിയുടെ ‘കൈ’ പിടിക്കാനാകാതെ കോണ്‍ഗ്രസ്; സഖ്യത്തിന് പിഴച്ചതെവിടെ?

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്റെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് എന്‍ഡിഎ ചരിത്ര വിജയം നേടിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി ആരാകുമെന്നതിൽ ജെഡിയുവും ബിജെപിയും മത്സരത്തിലാണ്. ആര്‍ജെഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് തന്നെ മാഞ്ഞുപോയിരിക്കുന്നു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വേണ്ടപോലെ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ബിഹാര്‍ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഒരുപോലെ നിര്‍ണായകമായിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന തിരിച്ചടിയുടെ തുടര്‍ച്ചയായി ബിഹാറും മാറിയിരിക്കുന്നു.

വോട്ട് ചോരി അടക്കം ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ ബിഹാറിലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിഹാറില്‍ വലിയ വോട്ട് കൊള്ള നടന്നിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനുള്ള തെളിവുകളും നിരത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് ചിത്രത്തിലേക്കെത്തിയപ്പോള്‍ അതൊന്നും തന്നെ മാറ്റത്തിന്റെ കാറ്റ് വീശാന്‍ കാരണമായില്ലെന്ന് വേണം കരുതാന്‍.

ഇക്കുറിയും കോണ്‍ഗ്രസിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു ബിഹാറില്‍. 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 7 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടിയിരിക്കുന്നതെന്ന വസ്തുതയുമുണ്ട്. എന്‍ഡിഎ സഖ്യം ചരിത്രപരമായ വിജയത്തിലേക്ക് എത്തുമ്പോള്‍ ഭൂരിപക്ഷത്തിലും മഹാഗഡ്ബന്ധന്‍ ഏറെ പിന്നോട്ട് പോയിരിക്കുന്നു. തേജസ്വി യാദവിന്റെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതിന് കോണ്‍ഗ്രസും ഒരു ഘടകമായെന്ന് തന്നെ വിലയിരുത്തേണ്ടി വരും.

2020 ലെ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ശക്തമായ പ്രചാരണങ്ങള്‍ നടത്തിയിട്ടും കോണ്‍ഗ്രസിന് മാറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. 2020ല്‍ 75 സീറ്റുകളില്‍ വിജയിച്ച ആര്‍ജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ഇക്കുറി അതും മാറി മറിഞ്ഞിരിക്കുകയാണ്.

ആര്‍ജെഡിയുടെ വിജയത്തിന് കോണ്‍ഗ്രസ് വിലങ്ങുതടിയോ?

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം ഇക്കുറി വോട്ടര്‍ അധികാര്‍ യാത്രയിലായിരുന്നു. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ കോണ്‍ഗ്രസ് അണികളേക്കാള്‍ കൂടുതല്‍ ആര്‍ജെഡി പ്രവര്‍ത്തകരായിരുന്നുവെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാവില്ല. പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം. എന്നാല്‍ വോട്ട് ചോരി ആരോപണത്തില്‍ ഉന്നയിക്കപ്പെട്ടിരുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ എത്രത്തോളം ആഴത്തില്‍ ജനങ്ങളിലേക്ക് എത്തിയിരുന്നുവെന്ന ചോദ്യം നിര്‍ണായകമാണ്. അതിന് കോണ്‍ഗ്രസും ആര്‍ജെഡിയുമടങ്ങുന്ന ഇന്‍ഡ്യാ സഖ്യം എത്രത്തോളം പ്രവര്‍ത്തിച്ചുവെന്നതും ചോദ്യമാണ്. പ്രധാനമായും ദളിത് വോട്ടുകളും സ്ത്രീ വോട്ടുകളും മുസ്ലീം വോട്ടുകളുമുള്ള ബിഹാറില്‍ ആ വോട്ട് ഇന്‍ഡ്യാ സഖ്യത്തില്‍ നിന്ന് എന്തുകൊണ്ട് അകന്നു പോകുന്നുവെന്ന് വിലയിരുത്തല്‍ നടത്തുന്നതില്‍ നിന്നും ആര്‍ജെഡി ഇനിയും മഹാഗഡ് ബന്ധനും ഇനിയും പിന്നോട്ട് പോയിക്കൂടാ.

Hot this week

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണോ? മത്സരിക്കാനിറങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയണം

 തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്നെത്തുന്നതോടെ സ്ഥാനാർഥികൾക്ക് ഇന്നുമുതൽ തന്നെ നേരിട്ടോ നിർദ്ദേശകൻ...

“ഗ്യാനേഷ് കുമാർ ഏൽപ്പിച്ച പണിയെടുത്തു”; തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കേരളത്തിൽ രണ്ട് കോടി പിന്നിട്ട് എന്യൂമറേഷൻ ഫോം വിതരണം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം...

ഇന്ന് പ്രമേഹ ദിനം 

 നവംബർ 14 ലോകം മുഴുവൻ പ്രമേഹ ദിനമായി ആചരിക്കുന്നു. പ്രമേഹം എന്ന...

Topics

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണോ? മത്സരിക്കാനിറങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയണം

 തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ഇന്നെത്തുന്നതോടെ സ്ഥാനാർഥികൾക്ക് ഇന്നുമുതൽ തന്നെ നേരിട്ടോ നിർദ്ദേശകൻ...

“ഗ്യാനേഷ് കുമാർ ഏൽപ്പിച്ച പണിയെടുത്തു”; തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: കേരളത്തിൽ രണ്ട് കോടി പിന്നിട്ട് എന്യൂമറേഷൻ ഫോം വിതരണം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം...

ഇന്ന് പ്രമേഹ ദിനം 

 നവംബർ 14 ലോകം മുഴുവൻ പ്രമേഹ ദിനമായി ആചരിക്കുന്നു. പ്രമേഹം എന്ന...

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ ട്രസ്റ്റ് സന്തോഷ് ഏബ്രഹാമിനെ ആദരിച്ചു

തടിയിൽ എ. ജെ. ജോസ് മെമ്മോറിയൽ സ്മാരക ട്രസ്റ്റ് ഇൻഡ്യൻ ഓവർസീസ്...

മികച്ച വരുമാനം നേടാൻ സഹായിക്കുന്ന എം.എസ്.സി.ഐ ഇന്ത്യ ഇടിഎഫ് അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

ഇന്ത്യയിലെ മുൻനിര കമ്പനികളിൽ  നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും അവസരം നൽകുന്ന...

കേവലഭൂരിപക്ഷവും കടന്ന് എൻഡിഎ; കരുത്തോടെ ആർജെഡി

ബിഹാർ വോട്ടെണ്ണലിൻ്റെ ഫലസൂചനകൾ പുറത്തു വരുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ്...
spot_img

Related Articles

Popular Categories

spot_img