കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം സൃഷ്ടിക്കാൻ ജനങ്ങൾ അവസരം നൽകും. വികസനത്തിന് ജനങ്ങൾ മാറ്റം കൊണ്ടുവരും. ബീഹാറിൽ കണ്ടത് ആത്മാർത്ഥമായി പ്രവർത്തിച്ച സർക്കാരിനുള്ള അംഗീകാരം.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. എസ്ഐആർ വഴി ഒരു വ്യക്തത തെളിയിക്കുന്നതാണ് ബീഹാർ ഫലം. കോൺഗ്രസിന്റെയും ആർജെഡിയുടെയും വിജയത്തിൻറെ കാരണം വോട്ടർപട്ടികയിൽ ചേർത്തുവച്ച വ്യാജ വോട്ടുകളാണ്. എസ്ഐആർ വഴി ആ വ്യാജ വോട്ടുകൾ നീക്കിയതിന്റെ ഇമ്പാക്ട് ആണ് ബീഹാറിൽ കണ്ടതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.വ്യാജ വോട്ടുകൾ നീക്കം ചെയ്യപ്പെടും എന്നതിനാലാണ് കേരളത്തിൽ കോൺഗ്രസും സിപിഎമ്മും എസ്ഐആറിനെ എതിർക്കുന്നത്. മലയാളികൾക്ക് വേണം വികസനം, അഴിമതി രഹിത ഭരണം, എല്ലാം ശരിയാകും എന്ന വാക്ക് കൊടുത്താണ് സിപിഐഎം വോട്ട് നേടിയത്.വാഗ്ദാനം കൊടുത്ത് ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അസംബ്ലി തെരഞ്ഞെടുപ്പ് എന്നില്ല രണ്ടു തെരഞ്ഞെടുപ്പിലും വലിയ മാറ്റം വരും. രാഷ്ട്രീയത്തിൽ മാറ്റം, ഭരണത്തിൽ മാറ്റം ഉണ്ടാകും രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം ഉണ്ടാകും. തെറിയും വിഭജനവും വിട്ട് വികസന മത്സരം ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.


